മാർത്താ അർഗരിക്
മാർത്ത മരിയ അർഗരിക് | |
---|---|
![]() മാർത്ത മരിയ അർഗരിക്,2015ലെ ചിത്രം | |
ജനനം | ജൂൺ 5, 1941 |
തൊഴിൽ | പിയാനോസംഗീതം |
അർജന്റീനിയൻ പിയാനോവാദകയാണ് ആണ് മാർത്ത മരിയ അർഗരിക് (ജനനം ജൂൺ 5, 1941-ബ്യൂണസ് അയേഴ്സ്).[1] എക്കാലത്തേയും മികച്ച പിയാനോ സംഗീതജ്ഞരിൽ ഒരാളായി മാർത്തയെ കരുതിവരുന്നുണ്ട്[2].[3][4]സ്പെയിനിൽ നിന്ന് അർജന്റീനയിലേയ്ക്ക് കുടിയേറിയ കുടുംബത്തിൽ ജനിച്ച മാർത്ത കേവലം എട്ടു വയസ്സുള്ളപ്പോൾ തന്നെ പിയാനോ സംഗീതകച്ചേരിയിൽ അരങ്ങേറ്റം കുറിച്ചു.1949 മുതൽ കച്ചേരികളിൽ മാർത്ത പങ്കെടുത്തുവരുന്നു.വിൻസെൻസൊ സ്കാരാമുസയാണ് ആദ്യകാലത്ത് സംഗീതത്തിൽ ശിക്ഷണം നൽകിയത്.സാഹിത്യം,ഭാവതീവ്രത എന്നിവ സംഗീതത്തിന്റെ അനിവാര്യ സവിശേഷതകളാണെന്നുള്ള പാഠത്തിൽ ഊന്നാൻ ഈ ശിക്ഷണം ഏറെ ഉപകരിച്ചു.
കലാരംഗത്ത്
[തിരുത്തുക]ഡി മൈനറിൽ മൊസാർട്ടിന്റെ പിയാനോ കൺസർട്ടോ 20 , സി മേജറിലുള്ള ബീഥോവന്റെ ആദ്യ പിയാനോ സംഗീതശില്പവും മാർത്താ നന്നേചെറുപ്പത്തിൽ അവതരിപ്പിച്ചിരുന്നു.1965 ൽ ഇരുപത്തിനാലാം വയസ്സിൽ വാഴ്സോയിൽ നടന്ന ഏഴാം അന്താരാഷ്ട്ര ചോപിൻ പിയാനോ മത്സരത്തിൽ വിജയവും നേടി അന്താരാഷ്ട്രപ്രശസ്തി ആർജ്ജിച്ചു.
ബഹുമതികൾ
[തിരുത്തുക]- ഫെറുച്ചിയോ ബസോണി അന്താരാഷ്ട്ര പിയാനോ കോമ്പറ്റിഷൻ: ഒന്നാം സ്ഥാനം (1957)[5]
- ജെനീവ ഇന്റർനാഷണൽ മ്യൂസിക് കോമ്പറ്റീഷൻ: ഒന്നാം സ്ഥാനം (1957)
- ഇന്റർനാഷണൽ ഫ്രെഡറിക് ചോപിൻ പിയാനോ കോമ്പറ്റിഷൻ: ഒന്നാം സ്ഥാനം (1965)
- ക്ലോഡിയോ അറോ മെമ്മോറിയൽ മെഡൽ (1997)
- ഡയമണ്ട് കോണക്സ് അവാർഡ് 1999 അർജന്റീനയിലെ ഒരു പതിറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീതജ്ഞയ്ക്ക്.
- മികച്ച ഉപകരണസംഗീതം (സോളോ) പ്രകടനത്തിനുള്ള ഗ്രാമി പുരസ്കാരം (വൃന്ദവാദ്യത്തോടുകൂടി)
- ഗ്രാമി പുരസ്ക്കാരം.
അവലംബം
[തിരുത്തുക]- ↑ Tommasini, Anthony (2000-03-25). "An Enigmatic Pianist Reclaims Her Stardom". The New York Times. ISSN 0362-4331. Retrieved 2016-02-04.
- ↑ http://www.masslive.com/entertainment/index.ssf/2017/10/review_martha_argerich_remains.html. Missing or empty |title= (help)
- ↑ http://www.masslive.com/entertainment/index.ssf/2017/10/review_martha_argerich_remains.html. Missing or empty |title= (help)
- ↑ Ross, Alex (12 November 2001). "Madame X". The New Yorker. Retrieved 15 January 2014.
- ↑ "Storia del Concorso - Fondazione Concorso Pianistico Internazionale Ferruccio Busoni". Concorsobusoni.it. Archived from the original on 2009-11-14. Retrieved 2013-10-21.