മാർഷൽ മഹ്‌ലുഹാൻ
ദൃശ്യരൂപം
മാർഷൽ മക്‌ലൂഹൻ | |
---|---|
ജനനം | |
മരണം | ഡിസംബർ 31, 1980 | (പ്രായം 69)
കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും,തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്‌ലൂഹൻ (ജൂലൈ 21, 1911 – ഡിസംബർ 31, 1980), ആംഗലേയ സാഹിത്യം,സാഹിത്യ നിരൂപണം എന്നിവയിൽ അദ്ധ്യാപകനും ആശയവിനിമയ ചിന്തകനും മാധ്യമ സൈദ്ധാന്തികനും കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികൾ മാധ്യമ സിദ്ധാന്ത പഠനത്തിന്റെ ആധാരശിലകളായി കണക്കാക്കപ്പെടുന്നു.
വിവരണം
[തിരുത്തുക]ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചനസ്വഭാവത്തോടെ മക്‌ലൂഹൻ എഴുതി. അച്ചടി,എഴുത്ത്,മാധ്യമങ്ങൾ,പരസ്യങ്ങൾ തുടങ്ങിയ മേഖലകളെല്ലാം സ്പർശിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിന്താലോകം. മാധ്യമമാണ് സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങൾ ഇദ്ദേഹത്തിന്റേതാണ്