മാർസീലിയ
മാർസീലിയേസി കുടുംബത്തിൽ ഉൾപ്പെട്ട പന്നൽച്ചെടികളുടെ ഒരു ജീനസ് ആണ് മാർസീലിയ. ജലത്തിൽ കാണപ്പെടുന്ന പന്നൽച്ചെടികളുടെ ഏകദേശം 65 സ്പീഷീസുകൾ ഇതിൽ ഉൾപ്പെടുന്നു. ലുയിഗി ഫെർഡിനാണ്ടോ മാർസിലി (1656–1730) എന്ന ഇറ്റാലിയൻ പ്രകൃതിശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ഈ പേർ നൽകിയിരിക്കുന്നത്. [3]
ഈ ചെറിയ സസ്യങ്ങൾ സാധാരണ പന്നൽച്ചെടികളിൽ നിന്നും വ്യത്യസ്തരൂപമുള്ളവയാണ്, അവ സാധാരണ പന്നൽച്ചെടികളോട് സാമ്യം കാണിക്കുന്നില്ല. ജലോപരിതലത്തിനു മുകളിലോ ജലത്തിനുള്ളിലോ കാണപ്പെടുന്ന നീളമുള്ള ഇലകൾക്ക് ക്ലോവറിന്റേതുപോലെയുള്ള നാലു ലോബുകൾ കാണപ്പെടുന്നതിനാൽ വാട്ടർ ക്ലോവർ, നാല്-ഇല ക്ലോവർ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നു.
ചില ഓസ്‌ട്രേലിയൻ സ്പീഷീസുകളുടെ സ്‌പോറോകാർപ്പുകൾക്ക് വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉണങ്ങിയ അവസ്ഥയിൽ 100 വർഷം വരെ ഇവ നിലനിൽക്കും. ഈർപ്പമേറ്റുകഴിഞ്ഞാൽ, സ്പോറോകാർപ്പിന്റെ ജെലാറ്റിൻ കൊണ്ടുള്ള ഉൾഭാഗം വീർക്കുകയും സ്പോറോകാർപ്പിനെ പൊട്ടിച്ച് സോറസുകളെ വഹിക്കുന്ന, പുഴുവിനെപ്പോലെയുള്ള ഒരു വസ്തു പുറത്തുവരികയും അങ്ങനെ സ്പോറുകൾ മുളക്കുന്നതിനും ബീജസംയോഗത്തിനും കാരണമാകുകയും ചെയ്യുന്നു.
വർഗ്ഗീകരണം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Marsilea — The Plant List". The Plant List (in English). 2012. Archived from the original on 2017-08-06. Retrieved 31 August 2017.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Genus: Marsilea L." Germplasm Resources Information Network. United States Department of Agriculture. 2007-10-05. Archived from the original on 2012-10-07. Retrieved 2010-07-13.
- ↑ "Marsilea Linnaeus, Sp. Pl. 2: 1099. 1753; Gen. Pl. ed. 5, 485, 1754". Flora of North America. eFloras.org. Retrieved 2013-04-14.