മിഥുൻ മാനുവൽ തോമസ്
മിഥുൻ മാനുവൽ തോമസ് | |
---|---|
ദേശീയത | ഇന്ത്യൻ |
കലാലയം | സെന്റ് മേരീസ് കോളേജ്, കമ്പളക്കാട് കുംബ്ലാട് വയനാട് |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2014–നിലവിൽ |
ജീവിതപങ്കാളി(കൾ) | ഫിബി |
കുട്ടികൾ | 1 |
മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും രചയിതാവുമാണ് മിഥുൻ മാനുവൽ തോമസ്.[1][2][3] 2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് ഒരു തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തി.[4]
വ്യക്തിഗത ജീവിതം
[തിരുത്തുക]2018 മെയ് 1 ന് വയനാട് പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വെച്ച് മിഥുൻ ഫിബിയെ വിവാഹം കഴിച്ചു. 2020ൽ അദ്ദേഹത്തിന് ഒരു മകനുണ്ടായി.
കരിയർ
[തിരുത്തുക]നിവിൻ പോളിയെയും നസ്രിയ നസീമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ൽ തോമസ് മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. ജയസൂര്യ, വിജയ് ബാബു, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015-ൽ പുറത്തിറങ്ങിയ ആട് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് അദ്ദേഹം ആൻമരിയ കലിപ്പിലാണ് (2016), അലമാര (2017), ആട് 2 (2017), അർജന്റീന ഫാൻസ് കാട്ടൂർക്കടവ് (2019) എന്നിവ സംവിധാനം ചെയ്തു. 2020-ൽ അഞ്ചാം പാതിര എന്ന ചിത്രം സംവിധാനം ചെയ്തു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | തലക്കെട്ട് | സംവിധായകൻ | തിരക്കഥാകൃത്ത് | കുറിപ്പുകൾ |
---|---|---|---|---|
2014 | ഓം ശാന്തി ഓശാന | |||
2015 | ആട് | |||
2016 | ആൻമരിയ കലിപ്പിലാണ് | |||
2017 | അലമാര | |||
ആട് 2 | ||||
2019 | അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | |||
2020 | അഞ്ചാം പാതിര | |||
2023 | ഗരുഡൻ | [5] | ||
ഫീനിക്സ് | [6] | |||
2024 | എബ്രഹാം ഓസ്ലർ | [7] | ||
ടർബോ | [8] |
അവലംബം
[തിരുത്തുക]- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/Midhun-Manuel-turns-director/articleshow/31594368.cms
- ↑ https://in.bookmyshow.com/person/midhun-manuel-thomas/1050521
- ↑ https://malayalam.filmibeat.com/celebs/midhun-manuel-thomas.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-15. Retrieved 2018-07-03.
- ↑ Bureau, The Hindu (21 August 2023). "Shooting of Suresh Gopi, Biju Menon starrer 'Garudan' wrapped up". The Hindu (in Indian English). ISSN 0971-751X. Retrieved 18 October 2023.
{{cite news}}
:|last=
has generic name (help) - ↑ Features, C. E. (2023-12-22). "Aju Varghese's Phoenix is streaming on this OTT platform". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-04-15.
- ↑ "Jayaram's Abraham Ozler gets a release date". The New Indian Express (in ഇംഗ്ലീഷ്). Retrieved 2023-12-07.
- ↑ Features, C. E. (2024-04-14). "Mammootty's Turbo gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-04-15.