Jump to content

മിനിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിനിക്സ്
ദ മിനിക്സ് 3.1.2a ബൂട്ട് സ്ക്രീൻ
ദ മിനിക്സ് 3.1.2a ബൂട്ട് സ്ക്രീന്
നിർമ്മാതാവ്ആൻഡ്രു എസ്. ടനെൻബം
പ്രോഗ്രാമിങ് ചെയ്തത് സി
ഒ.എസ്. കുടുംബംയുണിക്സ് പോലുള്ളവ
തൽസ്ഥിതി:Current
സോഴ്സ് മാതൃകഓപ്പൺ സോഴ്സ്
നൂതന പൂർണ്ണരൂപം3.1.2a / മേയ് 29 2006 (2006-05-29), 6731 ദിവസങ്ങൾ മുമ്പ്
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Teaching (v1, v2), embedded systems (v3)
ലഭ്യമായ ഭാഷ(കൾ)ഇംഗ്ലിഷ്
സപ്പോർട്ട് പ്ലാറ്റ്ഫോംപി.സി, PC/AT, PS/2, മോട്ടറോള 68000, സ്പാർക്ക്, അറ്റാരി എസ്.റ്റി., Commodore Amiga, മാക്കിന്റോഷ്, സ്പാർക്ക് സ്റ്റേഷൻ, ഇന്റൽ 386, PC compatibles, NS32532, ARM and INMOS transputer
കേർണൽ തരംമൈക്രോ കേർണൽ
യൂസർ ഇന്റർഫേസ്'കമാന്റ് ലൈൻ ഇന്റർഫേസ് (ash)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ബി.എസ്.ഡി. ലൈസൻസ്
വെബ് സൈറ്റ്www.minix3.org

മൈക്രോ കേർണൽ അടിസ്ഥാനമാക്കിയുള്ള യുണിക്സ് പോലുള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് മിനിക്സ്. ഉപജ്ഞാതാവ് ആൻഡ്രൂ എസ്. ടാനെൻബാം പാഠ്യ പ്രവർത്തനങ്ങൾക്കാണ് മിനിക്സ് വികസിപ്പിച്ചത്. ഇപ്പോൾ ജനകീയമായ ലിനക്സ് കേർണലിന്റെ‍ നിർമ്മാണത്തെ മിനിക്സ് സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലിഷ് വാക്കുകളായ മിനിമൽ(minimal) ഉം യുണിക്സ്(Unix) ഉം ചേർന്നാണ് മിനിക്സ് (MINIX) എന്ന വാക്ക് നിർമിച്ചിരിക്കുന്നത്. ബി.എസ്.ഡി. ലൈസൻസിനുകീഴിൽ റിലീസ് ചെയ്യപ്പെട്ട മിനിക്സ് സ്വതന്ത്രവും ഓപ്പൺ സോഴ്സുമാണ്.

മിനിക്സ് ഉപയോഗിക്കാൻ ഒരു കമ്പ്യൂട്ടറിൽ പെന്റിയം പ്രോസ്സസറോ അതുപോലുള്ള മറ്റ് പ്രോസ്സസറുകളോ ഉപയോഗിക്കാം[1].അതുപോലെ 16MB റാമും,50MB ഹാർഡ് ഡിസ്കും,ആവശ്യമാണു.കൂടാതെ സൊഴ്സ് കൂടി വേണമെങ്കിൽ 600MB ഹാർഡ് ഡിസ്ക് ആവശ്യമായി വരും[1].

അല്പം ചരിത്രം

[തിരുത്തുക]

ടണൺബോമിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റംസ്: ഡിസൈൻ ആന്റ് ഇമ്പ്ലിമെന്റേഷൻ എന്ന കൃതിയുടെ അനുബന്ധമായാണു മിനിക്സ് ആദ്യം രംഗപ്രവേശനം ചെയ്യുന്നത്[2].മൂന്നുമാസം എന്ന ചെറിയ സമയത്തിനുള്ളിൽ 40,000 വായനക്കരുള്ള ഒരു യൂസ്നെറ്റ്(USENET)ന്യൂസ്ഗ്രൂപ്പ് ഉണ്ടാക്കുവാനും മിനിക്സിനു സാദ്ധിച്ചു[2].അതിൽ ഒരാൾ ആയിരുന്നു ലിനസ് ടോർവാൾസ്,മിനിക്സിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്നു ആഗ്രഹിച്ച അദ്ദേഹം സ്വന്തമായി ലിനക്സ് കേർണെൽ വികസിപ്പിച്ചെടുത്തു.

മിനിക്സിന്റെ അടുത്ത പതിപ്പ് മിനിക്സ് 2 1997ഇൽ പുറത്തിറങ്ങി[2].ഏറ്റവും പുതിയ പതിപ്പു മിനക്സ് 3 ആണു.ഇന്നു മിനിക്സിന്റെ വെബ്സൈറ്റിനു 1400 ഓളം നിത്യ സന്ദർശകരുണ്ട്[2].

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.minix3.org/
  2. 2.0 2.1 2.2 2.3 http://www.freesoftwaremagazine.com/articles/minix

പുറത്തെക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Minix 3 എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=മിനിക്സ്&oldid=3833172" എന്ന താളിൽനിന്ന് ശേഖരിച്ചത്