മിന്നാമിനുങ്ങ് (ചലച്ചിത്രം)
ദൃശ്യരൂപം
മിന്നാമിനുങ്ങ് | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ശ്രീനിവാസൻ |
രചന | രാമു കാര്യാട്ട് റാഫി |
അഭിനേതാക്കൾ | ദമയന്തി സീത പത്മം മേനോൻ ശാന്താദേവി മേരി എഡ്ഡി മാഗി വാസുദേവ് മണവാളൻ ജോസഫ് ബാലകൃഷ്ണ മേനോൻ സാബു പരമേശ്വരൻ നായർ ബേബി സീത ഉസ്മാൻ |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | കെ.വി. പത്മനാഭൻ |
വിതരണം | ചന്ദ്രതാര പിക്ചേഴ്സ് |
റിലീസിങ് തീയതി | 24/05/1957 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മിന്നാമിനുങ്ങ്. സംഗീതസംവിധായകൻ ബാബുരാജിന്റെ ആദ്യത്തെ ചിത്രമായിരുന്നു ഇത്. നീലക്കുയിലിന്റെ വിജയത്തിനു ശേഷം രാമുകാര്യാട്ട് നിർമിച്ച ഒരു ചിത്രമായിരുന്നു മിന്നാമിനുങ്ങ്. ശ്രീനിവാസനോടൊപ്പം താൻ നിർമിച്ച ഈ ചിത്രത്തിന്റെ കഥ രൂപപ്പെടുത്തി എടുക്കുന്നതിലും കാര്യാട്ടു പങ്കാളിയായിരുന്നു. റാഫിയായിരുന്നു കഥാരചനയിൽ കാര്യാട്ടിന്റെ സഹായിയായിരുന്നത്. തിരക്കഥ-സംഭാഷണരചന തളിക്കുളം നിർവഹിച്ചു. 1957 മേയ് 24-ന് ഈ ചിത്രം പ്രദർശിപ്പിക്കാൻ തുടങ്ങി.[1] ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]ദമയന്തി
സീത
പത്മം മേനോൻ
ശാന്താദേവി
മേരി എഡ്ഡി
മാഗി
വാസുദേവ്
മണവാളൻ ജോസഫ്
ബാലകൃഷ്ണ മേനോൻ
സാബു
പരമേശ്വരൻ നായർ
ബേബി സീത
ഉസ്മാൻ
പിന്നണിഗായകർ
[തിരുത്തുക]കോഴിക്കോട് അബ്ദുൾ ഖാദർ
മച്ചാട് വാസന്തി
മീന സുലോചന
മെഹബൂബ്
ശന്ത പി. നായർ