Jump to content

മിരിസ്റ്റിക - പരിസ്ഥിതിമേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Myristica Ecological Festival
The logo of Myristica Ecological Festival
ആപ്തവാക്യംLets embrace our nature!
രൂപീകരണംഡിസംബർ 1, 2016 (2016-12-01)
ലക്ഷ്യംconservation awareness
ആസ്ഥാനംKozhikode
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
മാതൃസംഘടനFarook College (www.farookcollege.ac.in)
വെബ്സൈറ്റ്www.myristicafarookcollege.com

മിരിസ്റ്റിക - പരിസ്ഥിതിമേള കേരളത്തിലെ ആദ്യത്തെ 'വിദ്യാർത്ഥികളുടെ' പരിസ്ഥിതി മേളയാണ്. കോഴിക്കോട് ഫാറൂഖ് കോളേജ് സസ്യശാസ്ത്രവിഭാഗം, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, സഹ്യാദ്രി ക്ലബ്ബ് എന്നിവരാണ് ഈ മേളയുടെ പ്രധാന സംഘാടകർ[1]. എല്ലാ വർഷവും ജനുവരി മാസത്തിലാണ് മേള നടക്കുന്നത്. യു. എൻ അന്താരാഷ്ട്ര ജൈവവൈവിധ്യദശക[2] ( United Nations International decade of Biodiversity; 2011- 2020)വുമായി ബന്ധപ്പെട്ട് നടത്തുന്ന മേളയുടെ മൂന്ന് പതിപ്പുകൾ ഇതിനകം അവസാനിച്ചു. പരിസ്ഥിതിയുമായും ജൈവവൈവിധ്യസംരക്ഷണവുമായും ബന്ധപ്പെട്ട പ്രചാരണപ്രവർത്തനങ്ങളാണ് നടക്കുന്നത്. യു. എൻ. ജൈവവൈവിധ്യ ഉടമ്പടിയുടെ (UN Convention on Biodiversity) ഗ്ലോബൽ ആക്ഷൻ മാപ്പിൽ ഇടം പിടിച്ച പരിപാടിയാണിത്.[3]

മേളയിൽ മികച്ച പ്രകടനം നടത്തുന്ന കലാലയത്തിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ജോൺ സി. ജേക്കബ് സ്മാരക പുരസ്കാരം നൽകുന്നു.[4]

പേരിനു പിന്നിൽ

[തിരുത്തുക]

Myristica malabarica (കാട്ടുജാതി) കേരളത്തിലെ വംശനാശഭീഷണീയുള്ള, അഥവാ വംശനാശസാധ്യതയുള്ള ( vulnerable species ) തണ്ണീർത്തടവൃക്ഷമാണ്. നാശോന്മുഖമായേക്കാവുന്ന ഇവയുടെ സംരക്ഷണത്തിനും ആവാസവ്യവസ്ഥാ നിലനിൽപ്പിനും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇത്തരത്തിലുള്ള ജീവിവർഗ്ഗങ്ങളുടെ സംരക്ഷണത്തിിന് വിദ്യാർത്ഥികൾക്കിടയിൽ പ്രചാരമേകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഒന്നാം പതിപ്പ്

[തിരുത്തുക]

2017 ലെ മിരിസ്റ്റിക ജനുവരി 20, 23 തിയ്യതികളിലായി നടന്നു. അന്താരാഷ്ട്ര സുസ്ഥിര ടൂറിസം വികസന വർഷമായിരുന്നു പരിപാടിയുടെ മുഖ്യചർച്ചാവിഷയം. ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. തലത്ത് അഹമ്മദ് മേള സന്ദർശിച്ചു.

താഴെപ്പറയുന്നവയാണ് പരിപാടികൾ :

കോളേജ് വിഭാഗം
ബിഗ് ക്വിസ് - ജൈവവൈവിധ്യ പ്രശ്നോത്തരി മത്സരം
ചലച്ചിത്രപ്രദർശനം

രണ്ടാം പതിപ്പ്

[തിരുത്തുക]

2018 ലെ മിരിസ്റ്റിക ജനുവരി 30, 31 തിയ്യതികളിലായി നടന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യദശകത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ‍ നിരവധി വിദ്യാർ‍ത്ഥികൾ പങ്കെടുത്തു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സാജിദ് അബൂബക്കർ, പരിസ്ഥിതി പ്രവർത്തകൻ അബ്ദുൾ റിയാസ് കെ തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിലെ പച്ചമനുഷ്യൻ [5]എന്നറിയപ്പെടുന്ന പ്രൊഫ. ടി. ശോഭീന്ദ്രൻ മിരിസ്റ്റിക ലോഗോ പ്രകാശനം ചെയ്തു[6]. മുദ്രാഗീതമായ 'ഹരിതഗീതകം' ഈ പതിപ്പിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.[7]

Myristica malabarica

താഴെപ്പറയുന്നവയാണ് പരിപാടികൾ :

കോളേജ് വിഭാഗം
ബിഗ് ക്വിസ് - ജൈവവൈവിധ്യ പ്രശ്നോത്തരി മത്സരം
ചലച്ചിത്രപ്രദർശനം
സംവാദമത്സരം
ചർച്ചകൾ
ഫോട്ടോഗ്രഫി മത്സരം
സ്കൂൾ വിഭാഗം
ബിഗ് ക്വിസ് - ജൈവവൈവിധ്യ പ്രശ്നോത്തരി മത്സരം
ചലച്ചിത്രപ്രദർശനം

മൂന്നാം പതിപ്പ്

[തിരുത്തുക]
പ്രമാണം:മേളയിൽ നിന്നുമുള്ള ചിത്രങ്ങളുടെ സഞ്ചയം.jpg
മേളയിൽ നിന്നുമുള്ള ദൃശ്യങ്ങൾ

മിരിസ്റ്റിക മേളയുടെ മൂന്നാം പതിപ്പ് 2019 ജനുവരി 30, 31 തിയ്യതികളിലായി നടന്നു[8]. കേരളത്തിലെ പത്തിലധികം ജില്ലകളിൽ നിന്നുള്ള എട്ടാം തരം മുതൽ പി. ജി. വരെയുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. മേളയോടനുബന്ധിച്ച് നടന്ന 'ആരണ്യ' ആർട്ട് എക്സ്പോയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ നിർമ്മിച്ചെടുത്ത ഇൻസ്റ്റലേഷനുകൾ, ഫോട്ടോഗ്രാഫുകൾ, പെയിന്റിങുകൾ എന്നിവയുടെയും വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ – അപ്പോളോ ടയേഴ്സ് കണ്ണൂർ കണ്ടൽ പ്രൊജക്ടിന്റെയും പ്രദർശനങ്ങൾ നടന്നു.[9] സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പശ്ചിമഘട്ടപ്രാദേശിക കേന്ദ്രത്തിലെ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായ‍ സാജിദ് അബൂബക്കർ, വിജേഷ് വള്ളിക്കുന്ന് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. അപ്പോളോ ടയേഴ്സ്, അമാന ടോയോട്ട, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ[8].‍

താഴെപ്പറയുന്നവയാണ് പരിപാടികൾ :

പരിപാടികൾ
ബിഗ് ക്വിസ് - ജൈവവൈവിധ്യ പ്രശ്നോത്തരി മത്സരം
ചലച്ചിത്രപ്രദർശനം
ഫോട്ടോഗ്രഫി മത്സരം
ആർട്ട് എക്സിബിഷൻ

അവലംബം

[തിരുത്തുക]


  1. "Department of Botany & Malabar Natural History Society Organize MYRISTICA Season 2 – State Level Intercollegiate Ecological Festival – on 30 & 31 January 2018". Farook College. Retrieved 5 June 2019.
  2. "United Nations Decade on Biodiversity". Secretariat of the Convention on Biological Diversity (SCBD). Retrieved 5 June 2019.
  3. "Myristica Ecological Fiesta". UN Convention on Biodiversity (CBD). United Nations. Retrieved 8 September 2019.
  4. "Prof. John C. Jacob Award". Media Wing of MYRISTICA Season 3. Archived from the original on 2019-06-05. Retrieved 5 June 2019.
  5. "പച്ചയായ മാഷ്". Mangalam. Retrieved 5 June 2019.
  6. "Myristica Season 2: Prof Shobhindran (Renowned Environmentalist) Releases the Logo on 22 Nov 2017". Farook College. Retrieved 5 June 2019.
  7. "Myristica Season 2: Launch of Website and Release of Theme Song on 19 January 2018". Farook College (Autonomous). Farook College. Retrieved 5 June 2019.
  8. 8.0 8.1 "മിരിസ്റ്റിക പാരിസ്ഥിതികമേള സമാപിച്ചു". Mathrubhumi. Mathrubhumi. Retrieved 5 June 2019.
  9. "Myristica Season 3 Ends with Galore on Jan 30 2019". Farook College (Autonomous). Farook College. Retrieved 5 June 2019.