മിസ്റ്റി കോപ്ലാന്റ്
മിസ്റ്റി കോപ്ലാന്റ് | |
---|---|
ജനനം | Misty Danielle Copeland സെപ്റ്റംബർ 10, 1982 Kansas City, Missouri, United States |
വിദ്യാഭ്യാസം | San Pedro High School |
തൊഴിൽ | Ballet dancer |
സജീവ കാലം | 1995–present |
Current group | American Ballet Theatre |
വെബ്സൈറ്റ് | www |
മിസ്റ്റി ഡാനിയേൽ കോപ്ലാന്റ് (ജനനം സെപ്റ്റംബർ 10, 1982)[1] അമേരിക്കയിലെ മൂന്നു പ്രമുഖ ക്ലാസ്സിക്കൽ ബാലെ കമ്പനികളിലൊന്നായ അമേരിക്കൻ ബാലറ്റ് തിയേറ്റർ (എബിടി) നുവേണ്ടി ബാലെ നൃത്തം അവതരിപ്പിക്കുന്ന നർത്തകിയാണ്.[2] 2015 ജൂൺ 30 ന്, കോപ്ലാന്റ് എബിടി യുടെ 75 വർഷത്തെ ചരിത്രത്തിലെ പ്രധാന നർത്തകിയായി ഉന്നതപദവിയിലേക്കുയർന്ന ആദ്യ- ആഫ്രിക്കൻ അമേരിക്കൻ വനിതയായി മാറി[3]
13 വയസ്സ് വരെ ബാലെ ആരംഭിച്ചിട്ടില്ലെങ്കിലും കോപ്ലാൻഡിനെ ഒരു പ്രഗൽഭയായി കണക്കാക്കപ്പെട്ടിരുന്നു. രണ്ട് വർഷത്തിന് ശേഷം, 1998-ൽ, അവളുടെ സൂക്ഷിപ്പ് രക്ഷാധികാരികളായി സേവനമനുഷ്ഠിച്ചിരുന്ന അവളുടെ ബാലെ അധ്യാപകരും അമ്മയും അവർക്കെതിരെ കസ്റ്റഡി യുദ്ധം നടത്തി. അതേസമയം, ഇതിനകം ഒരു അവാർഡ് നേടിയ കോപ്ലാന്റ് പ്രൊഫഷണൽ അവസരങ്ങൾ ലഭിക്കുന്ന നർത്തകിയായി മാറിയിരുന്നു. [4]നിയമപരമായ പ്രശ്‌നങ്ങളിൽ കോപ്ലാൻഡിന്റെ വിമോചനത്തിനായി ഫയൽ ചെയ്യുന്നതും അമ്മയുടെ ഉത്തരവുകൾ നിയന്ത്രിക്കുന്നതും ഉൾപ്പെടുന്നു.[5]ഇരുപക്ഷവും നിയമനടപടികൾ ഉപേക്ഷിച്ചതിനുശേഷം കോപ്ലാന്റ് വീട്ടിലേക്ക് മാറി മുൻ എബിടി അംഗമായിരുന്ന ഒരു പുതിയ അദ്ധ്യാപകന്റെ കീഴിൽ പഠനം ആരംഭിച്ചു. [6]
1997-ൽ, കോപ്ലാന്റ് ലോസ് ഏഞ്ചൽസ് മ്യൂസിക് സ്പോട്ട്ലൈറ്റ് അവാർഡ് നേടുകയും സതേൺ കാലിഫോർണിയയിലെ മികച്ച നർത്തകിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എബിടിയുമായുള്ള രണ്ട് സമ്മർ പരിശീലനക്കളരികൾക്ക് ശേഷം, 2000-ൽ എബിടിയുടെ സ്റ്റുഡിയോ കമ്പനിയിലും 2001-ൽ കോർപ്സ് ഡി ബാലെയിലും അംഗമായി. 2007-ൽ എബിടി സോളോയിസ്റ്റായി.[7]2007 മുതൽ 2015 പകുതി വരെ ഒരു സോളോയിസ്റ്റ് എന്ന നിലയിൽ, പക്വത പ്രാപിച്ച സമകാലീനവും ആധുനികവുമായ നർത്തകിയായി അവർ വിശേഷിപ്പിക്കപ്പെട്ടു.[8]തന്റെ നൃത്ത ജീവിതത്തിനൊപ്പം കോപ്ലാന്റ് പബ്ലിക്ക് സ്പീക്കർ, സെലിബ്രിറ്റി വക്താവ്, സ്റ്റേജ് അഭിനേത്രി എന്നിവ ആയിത്തീർന്നു. രണ്ട് ആത്മകഥാഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തന്റെ കരിയർ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് എ ബല്ലേറിനസ് ടെയിൽ. 2015-ൽ ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച നൂറുപേരിൽ ഒരാളായി അവർ അറിയപ്പെട്ടു. ഓൺ ദ് ടൗണിലെ ബ്രാഡ്വേയിൽ പ്രിൻസ് (സംഗീതജ്ഞൻ)നോടൊപ്പം ഒരു ഡാൻസറായി അവതരിപ്പിച്ചു. അവർ എ ഡേ ഇൻ ദ ലൈഫ്, സോ യു തിൻക് യു കാൻ ഡാൻസ് എന്ന റിയാലിറ്റി ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു. ടി-മൊബൈൽ, കോച്ച്, ഇൻകോർപ്പറേറ്റ്, ഡോ. പെപ്പർ, സെക്കോ, ദ ഡനോൺ കമ്പനി, അണ്ടർ അംവർ തുടങ്ങിയ കമ്പനികളുടെ ഉല്പന്നങ്ങൾക്കുവേണ്ടി മോഡലായിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കോപ്ലാന്റ് കൻസാസ് സിറ്റിയിലെ മിസ്സോറിലാണ് ജനിച്ചത്. കാലിഫോർണിയയിലെ ലോസ് ആഞ്ചെലസിലുള്ള സാൻ പെഡ്രോ കമ്മ്യൂണിറ്റിയിൽ അവർ ജനിച്ചു.[9]കോപ്ലാന്റ്ന്റെ പിതാവ് ഡൗഗ് കോപ്ലാന്റ് ജർമ്മൻ-ആഫ്രിക്കൻ, ആഫ്രിക്കൻ- അമേരിക്കൻ ആയിരുന്നു.[10]അമ്മ, സിൽവിയാ ഡെലകേർണ, ആഫ്രിക്കൻ- അമേരിക്കൻ മാതാപിതാക്കൾ ദത്തെടുത്ത് വളർത്തിയ ഇറ്റാലിയൻ- അമേരിക്കൻ, ആഫ്രിക്കൻ- അമേരിക്കൻ വംശജയായിരുന്നു[11]. [12]മിസ്റ്റി കോപ്ലാന്റ് അമ്മയുടെ രണ്ടാം വിവാഹത്തിലെ ഏറ്റവും ഇളയ കുട്ടിയാണ്. കോപ്ലാന്റ് രണ്ട് വയസ്സിനും ഇരുപത്തിരണ്ട് വയസ്സിനും ഇടയ്ക്കുള്ള കാലയളവിൽ തന്റെ പിതാവിനെ കണ്ടിരുന്നില്ല.[13]അവളുടെ അമ്മയും മുൻ കൻസാസ് സിറ്റി ചീഫ് ചീർലീഡറിൽ നിന്നും ഡാൻസ് പഠിച്ചിരുന്നു. പരിശീലനം ലഭിച്ച ഒരു മെഡിക്കൽ സഹായിയായ അവർ കൂടുതലും സെയിൽ വിഭാഗത്തിൽ ജോലിചെയ്തിരുന്നു.[14]
മൂന്ന് മുതൽ ഏഴ് വയസ്സിനിടയിൽ, അമ്മയും അമ്മയുടെ മൂന്നാമത്തെ ഭർത്താവുമായ അറ്റ്കിസൺ ടോപെക ആൻഡ് സാന്ത ഫെ റെയിൽവേ സെയിൽസ് എക്സിക്യൂട്ടീവ് ഹരോൾഡ് ബ്രൌണനോടൊപ്പം കാലിഫോർണിയയിലെ ബെൽഫ്ലവർ എന്ന സ്ഥലത്ത് ആണ് കോപ്ലാന്റ് താമസിച്ചിരുന്നത്.[15]കുടുംബം സാൻ പെഡ്രോയിലേക്ക് താമസം മാറുകയും അവിടെ സിൽവിയ നാലാമത്തെ ഭർത്താവായ റേഡിയോളജിസ്റ്റായ റോബർട്ട് ഡെല സെനണയെ വിവാഹം കഴിച്ചു. അവിടെ മിസ്റ്റി ഫുരിൻ എലിമെന്ററി സ്കൂളിൽ പ്രവേശനം നേടുകയും ചെയ്തു.[16]ഏഴ് വയസ്സുള്ളപ്പോൾ കോപ്ലാന്റ് നാദിയ എന്ന സിനിമ ടെലിവിഷനിൽ കാണുകയും പിന്നീട് നദിയ കൊമനേച്ചി അവളുടെ പുതിയ റോൾ മോഡൽ ആയി മാറുകയും ചെയ്തു.[17]കൌമാരപ്രായം വരെ കോപ്ലാന്റ് ബാലെ അല്ലെങ്കിൽ ജിംനാസ്റ്റിക്സ് ഔദ്യോഗികമായി പഠിച്ചിരുന്നില്ല. എന്നാൽ ചെറുപ്പത്തിൽ മറായ കേറിയുടെ ഗാനങ്ങളും നൃത്തചലനങ്ങളും അവൾ ആസ്വദിക്കുകയും ചുവടുവയ്ക്കുകയും ചെയ്തിരുന്നു.[18]
പ്രസിദ്ധീകരിച്ച കൃതികൾ
[തിരുത്തുക]- Copeland, Misty (with Charisse Jones) (2014). Life in Motion: An Unlikely Ballerina. Simon & Schuster. ISBN 978-1-4767-3798-0.
- Copeland, Misty (2014). Firebird. G.P. Putnam's Sons Books for Young Readers. ISBN 978-0-399-16615-0.
- Copeland, Misty (with Charisse Jones) (2017). Ballerina Body. Grand Central Life & Style. ISBN 978-1455596300.
അവലംബം
[തിരുത്തുക]- ↑ "Minkus – "Don Quixote" – Ballet ~ Misty Copeland – 15 – 1997 – VOB". YouTube. Retrieved June 30, 2015.
- ↑ Jennings, Luke (February 18, 2007). "One step closer to perfection: The best of Balanchine lights up London – but Stravinsky in Birmingham must not be missed". The Observer. Retrieved August 26, 2008.
- ↑ Cooper, Michael (June 30, 2015). "Misty Copeland Is Promoted to Principal Dancer at American Ballet Theater". The New York Times. Retrieved June 30, 2015.; and Feeley, Sheila Anne (July 1, 2015). "Historic 1st for ballet company". A.M. New York. p. 3. Retrieved July 1, 2015.
- ↑ "Custody Hearing for Ballerina Rescheduled". Los Angeles Times. August 28, 1998. Retrieved August 24, 2008.
- ↑ Hastings, Deborah (November 1, 1998). "Teen dancer stumbles in adults' tug-of-war". SouthCoast Today. AP. Retrieved December 12, 2014.
- ↑ Farber, Jim (March 27, 2008). "This Swan is More than Coping". LA.com. Archived from the original on July 13, 2011. Retrieved January 17, 2011.
- ↑ "Misty Copeland". Ballet Theatre Foundation, Inc. Retrieved August 24, 2008.
- ↑ Dunning, Jennifer (May 19, 2007). "For Ballet's Shifting Casts, a Big Question: Who Will Lift It to the Realm of Poetry?". The New York Times. Retrieved August 26, 2008.
- ↑ "Misty Copeland". Ballet Theatre Foundation, Inc. Retrieved August 24, 2008.
- ↑ Turits, Meredith (April 23, 2012). "Misty Copeland, American Ballet Theatre's First African-American Soloist in 20 Years, Talks Breaking Barriers with Aplomb". Glamour. Retrieved December 30, 2015.
- ↑ Copeland and Jones, pp. 13–14
- ↑ Adato, Allison (December 5, 1999). "Solo in the City". Los Angeles Times. Retrieved August 24, 2008.
- ↑ Copeland and Jones, p. 9
- ↑ Copeland and Jones, p. 55
- ↑ Copeland and Jones, pp. 10–14
- ↑ Copeland and Jones, pp. 14–16
- ↑ Copeland and Jones, p. 21
- ↑ Winter, Jessica (June 17, 2010). "5 Things Misty Copeland Knows for Sure". O: The Oprah Magazine. Retrieved January 22, 2011.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിസ്റ്റി കോപ്ലാന്റ്
- Copeland dancing in On the Town on Broadway (2015)
- "Cupcakes & Conversation with Misty Copeland, Soloist, American Ballet Theatre". Ballet News. 11 April 2011. Retrieved 8 July 2017.
- Copeland archive at Los Angeles Times
- A Day In the Life With Misty Copeland Archived 2012-06-03 at the Wayback Machine
- 55-minute version of A Ballerina's Tale Archived 2017-03-05 at the Wayback Machine, PBS (2016)