Jump to content

മീര സേഠ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സിവിൽ സർവീസസ്, നയതന്ത്രജ്ഞ, വനിതാവകാശ പ്രവർത്തക, യുനിസെഫിന്റെ മുൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച വനിതയാണ് മീര സേത്.

യൂനിസെഫ് എക്സിക്യൂട്ടീവ് ബോർഡിലെ അംഗമായി നിരവധി തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 മുതൽ 1991 വരെ വൈസ് ചെയർമാനും (ലിസ്‌ബെറ്റ് പാം ചെയർമാൻ ആയിരുന്നപ്പോൾ) 1991 മുതൽ 1992 വരെ ചെയർമാനുമായിരുന്നു[1][2].സേത്ത് വ്യവസായ വികസന വകുപ്പുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. കൈത്തറി ഉൽപ്പന്നങ്ങളിലും ഫിഷറീസ് നിയന്ത്രണം പോലുള്ള വിവിധ സാമ്പത്തിക മേഖലകളിൽ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചും വികസന പ്രശ്‌നങ്ങളെ കുറിച്ചും പഠനം നടത്തി. സ്ത്രീകളും വികസനവും എന്ന വിഷയത്തിൽ ആഴത്തിൽ പഠനം നടത്തിയതിന് ശേഷം രചന നടത്തിയ ഗ്രന്ഥമാണ് "The Indian Experience"(ഇന്ത്യൻ അനുഭവം). സേത്തിന്റെ മുഖ്യ ആശയങ്ങളിൽ പെട്ട ഒരു ആശയമാണ്  'ഞങ്ങൾക്ക് ജോലി നൽകുക -നമുക്ക് ബാക്കിയുള്ളവ ചെയ്യാൻ കഴിയും'. വികസ്വര രാജ്യങ്ങളിൽ തടസങ്ങളില്ലാതെ തൊഴിൽ പ്രവേശനത്തിനുള്ള അവസരമൊരുക്കേണ്ടതിനെ കുറിച്ചും സ്ത്രീകളെ കൂടുതൽ സാമ്പത്തിക വളർച്ചയിലേക്ക് എത്തിക്കുന്നതിനെ കുറിച്ചുമാണ് അവരുടെ ആശയങ്ങളേറെയും വന്നിട്ടുള്ളത്. അനധികൃത കുടിയേറ്റത്തിന്റെ കഷ്ടതയും വിചാരണയും ചർച്ച ചെയ്യുന്ന "Mera Shinder Puttar"(മെര ശിന്ദർ പുത്താർ) എന്ന  സിനിമ സംവിധാനം ചെയ്ത ഒരു സിനിമാ സംവിധായക കൂടിയാണ് സേത്‌

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മീര_സേഠ്&oldid=4100614" എന്ന താളിൽനിന്ന് ശേഖരിച്ചത്