മുംബാദേവി ക്ഷേത്രം
മുംബാദേവി ക്ഷേത്രം | |
---|---|
പേരുകൾ | |
മറ്റു പേരുകൾ: | മുംബാദേവി മന്ദിർ |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | മഹാരാഷ്ട്ര |
ജില്ല: | മുംബൈ |
പ്രദേശം: | ഭുലേശ്വർ |
നിർദേശാങ്കം: | 18°57′0″N 72°49′48″E / 18.95000°N 72.83000°E |
മുംബൈയിലെ ഒരു പുരാതന ക്ഷേത്രമാണ് മുംബാദേവി ക്ഷേത്രം. ദക്ഷിണ മുംബൈയിൽ ഭുലേശ്വർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തിന് ഇന്നത്തെ പേര് ലഭിച്ചത് ഈ ദേവതയുടെ പേരിൽ നിന്നാണ്. ഈ ദേവതയെ മുംബൈ നഗരത്തിന്റെ രക്ഷാദേവതയായി വിശ്വാസികൾ കരുതിപ്പോരുന്നു.
ചരിത്രം
[തിരുത്തുക]ബോംബേയിലെ സപ്തദ്വീപുകളിലെ ആദിമനിവാസികളായിരുന്ന അഗ്രി, കോളി എന്നെ ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു മുംബാദേവി. 15-ആം നൂറ്റാണ്ടു മുതൽക്കേ മുംബാദേവി എന്ന മൂർത്തി ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും 1675-ൽ മുംബാ എന്നുപേരുള്ള ഒരു സ്ത്രീയാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഇവിടെ നിലനിന്നിരുന്ന സെന്റ്. ജോർജ്ജ് കോട്ടയുടെ വടക്കുഭാഗത്തുള്ള കോട്ടമതിലിനോട് ചേർന്നായിരുന്നു ഈ ക്ഷേത്രത്തിന്റെ സ്ഥാനം.[1] 1739-നും 1770നുമിടക്ക് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഭുലേശ്വർ ഭാഗത്ത് പുനർനിർമ്മിക്കപ്പെടുകയായിരുന്നു.
പ്രതിഷ്ഠ
[തിരുത്തുക]ഹിന്ദു വിശാസത്തിലെ അമ്മദൈവത്തെ സൂചിപ്പിക്കുന്ന ‘മഹാ അംബ’ ലോപിച്ചാണ് മുംബ എന്ന പേര് വന്നതെന്നാണ് നിഗമനം. വെള്ളിക്കിരീടവും മൂക്കുത്തിയും സ്വർണമാലയും ധരിച്ച രൂപത്തിലാണ് ഇന്നത്തെ പ്രതിഷ്ഠ. ഇടതുഭാഗത്തായി മയിലിനു മുകളിൽ ഇരിക്കുന്ന അന്നപൂർണ്ണേശ്വരിയുടെ കൽപ്രതിമയുണ്ട്. മുന്നിൽ ദേവിയുടെ വാഹനമായ കടുവയേയും കാണാം[2]. ഇതു കൂടാതെ ഹനുമാന്റെ ഒരു പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട് [3].
അവലംബം
[തിരുത്തുക]- ↑ "MLA protests against temple Management". DNA India. Mumbai. 19 September 2017. Retrieved 20 October 2017.
- ↑ http://www.culturalindia.net/indian-temples/mumba-devi-temple.html കൾച്ചറൽഇന്ത്യ.നെറ്റ്
- ↑ https://www.yatra.com/india-tourism/attractions-in-mumbai/mumbadevi-temple യാത്രാ.കോം