മുംബൈ സർവകലാശാല
മുംബൈ വിദ്യാപീഠ് | |
മുൻ പേരു(കൾ) | യൂണിവേഴ്സിറ്റി ഓഫ് ബോംബേ |
---|---|
തരം | സർവകലാശാല |
സ്ഥാപിതം | 18 ജൂലൈ 1857 |
സ്ഥാപകൻ | ജോൺ വിൽസൺ |
ചാൻസലർ | ഗവർണർ, മഹാരാഷ്ട്ര |
വൈസ്-ചാൻസലർ | സുഹാസ് പഡ്നേക്കർ[1] |
സ്ഥലം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ 18°58′30″N 72°49′33″E / 18.97500°N 72.82583°E |
ക്യാമ്പസ് | നഗരം |
നിറ(ങ്ങൾ) | നീല |
അഫിലിയേഷനുകൾ | യു.ജി.സി., നാഷണൽ അസസ്സ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ, അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് |
വെബ്‌സൈറ്റ് | mu |
മഹാരാഷ്ട്രയിലെ ഏറ്റവും പഴയ സർവകലാശാലകളിലൊന്നാണ് മുംബൈ സർവകലാശാല. അനൗദ്യോഗികമായി 'എം.യു.' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. കല, വാണിജ്യം, ശാസ്ത്രം, വൈദ്യശാസ്ത്രം, എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ബാച്ചിലർ, മാസ്റ്റേഴ്സ്, ഡോക്ടറൽ കോഴ്സുകളും, ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും ഈ സർവകലാശാല നൽകിപ്പോരുന്നു. മിക്ക കോഴ്സുകളുടെയും ഭാഷ ഇംഗ്ലീഷാണ്. മുംബൈ സർവകലാശാലക്ക് മുംബൈയിൽ മൂന്ന് കാമ്പസുകളും (കലീന കാമ്പസ്, താനെ സബ് കാമ്പസ്, ഫോർട്ട് കാമ്പസ്), മുംബൈക്ക് പുറത്ത് ഒരു കാമ്പസും ഉണ്ട്. ഫോർട്ട് ക്യാമ്പസ് ഈ സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മുമ്പ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരുന്ന മുംബൈയിലെ നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ സ്വയംഭരണ സ്ഥാപനങ്ങളോ അല്ലെങ്കിൽ സ്വതന്ത്ര സർവകലാശാലകളോ ആയി മാറി. ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് മുംബൈ സർവകലാശാല. 2011 ൽ ആകെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 549,432 ആയിരുന്നു [2]. നിലവിൽ മുംബൈ സർവകലാശാലയിൽ 711 അഫിലിയേറ്റ് കോളേജുകൾ ഉണ്ട് [3].
അവലംബം
[തിരുത്തുക]- ↑ "Hon'ble Vice Chancellor". mu.ac.in. Mumbai University. 22 July 2014. Archived from the original on 2018-05-01. Retrieved 3 May 2018.
- ↑ "Mumbai University records 60% rise in students" : DNA – Daily News and Analysis newspaper article, Monday, 21 March 2011.
- ↑ With 811 colleges, Pune varsity 2nd largest in country The Times of India newspaper article : 4 November 2013