മുഅതസില
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലശേഷം മുസ്ലിം സമൂഹത്തിൽ ഉത്ഭവിച്ച ഒരു നൂതന പ്രസ്ഥാനമാന് അൽ മുഅതസില (Arabic: المعتزلة). വാസ്വിലുബ്നു അത്വ (ഹിജ്റ:80-131) ആണ് ഇതിൻറെ സ്ഥാപകൻ[അവലംബം ആവശ്യമാണ്]. വിഘടിതർ എന്നാണ് ഇതിൻറെ അർഥം. മഹാ പണ്ഡിതനായ[അവലംബം ആവശ്യമാണ്] ഹസൻ അൽ ബസ്വരിയുടെ സദസ്സിൽ നിന്നും തെറ്റി പിരിഞ്ഞു പോയ വ്യക്തിയാണ് വാസിൽ. ഈ സമയം ഹസൻ ബസ്വരി ഇങ്ങനെ പറഞ്ഞു ,"ഖ്ദിഅതസല അന്നാ" (അവൻ നമ്മിൽ നിന്നും വിഘടിച്ചു പോയി ) ഇതാണ് ഈ വിഭാഗത്തിന് ഈ പേർ വരാൻ കാരണം[അവലംബം ആവശ്യമാണ്]. ഉമവീ ഖിലാഫത്തിൽ ഉടലടുക്കുകയും അബ്ബാസീ ഖിലാഫത്തിൽ വ്യാപിക്കുകയും ചെയ്തു. അബ്ബാസീ വാഴ്ചയിൽ കാര്യമായ സ്വധീനം ഇവർക്കുണ്ടായതിനാൽ മുഅതസലീ ആശയങ്ങൾക്ക് ഏറെ സ്വാധീനവും പ്രചാരവും ലഭിച്ചു.
ഖുറാനും നബിചര്യയും അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെ വിലയിരുത്തുന്ന കീഴ്വഴക്കത്തിൽ നിന്നും ഭിന്നമായി യുക്തിചിന്തയിലൂടെയും തത്ത്വശാസ്ത്ര അടിസ്ഥാനത്തിലുമായിരുന്നു ഇക്കൂട്ടരുടെ വ്യാഖ്യാനങ്ങൾ. ബുദ്ധിയിൽ ഉൾകൊള്ളുന്നതും തർക്ക ശാസ്ത്രത്തിലൂടെ നേടിയെടുത്തതുമായ സിദ്ധാന്തങ്ങളായിരുന്നു ഇവരുടേത്.
പ്രധാനമായും അഞ്ചു അടിസ്ഥാന തത്ത്വങ്ങളാണ് ഉള്ളത്[അവലംബം ആവശ്യമാണ്]
- തൌഹീദ്
- അദ്ൽ
- വഅദ് വൽ വഈദ്
- അൽ മന്സിലത്ത് ബൈനൽ മൻസിലത്തയ്നി
- അംറുബിൽ മറുഫ് വ നഹി അനിൽ മുന്കർ
മനുഷ്യ കഴിവുകൾ അപ്പപ്പോൾ നൽകുന്നതാണെന്നു ഇവർ വാദിച്ചു. ഇസ്ലാമിലെ കദ്റിലുള്ള വിശ്വാസത്തെ ഇവർ എതിർത്തു . അല്ലാഹുവിൻറെ പല ഗുണങ്ങളേയും നിഷേധിക്കുകയോ വ്യാഖ്യാനിച്ചു നിഷേധിക്കുകയോ ഇവർ ചെയ്തു ഖബർ ശിക്ഷ, മീസാൻ (പരലോകത്ത് നന്മയും തിന്മയും തൂക്കുന്നത്) എന്നിവയും തള്ളിക്കളഞ്ഞു ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണെന്നും അനാദിയായി നിലനിന്നതല്ലെന്നുമുള്ള വാദം കൊണ്ടുവന്നു.[1]
ചുരുക്കത്തിൽ ഇവർ പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും അകന്നു പോയി. പിൽകാലത്ത് വന്ന പല നൂതന ആശയക്കാരും ഇവരുടെ ചിന്തകളും ഇവരിൽ നിന്നും കടമെടുത്തവരണ് .
അവലംബം
[തിരുത്തുക]- ↑ അബ്ദുള്ള സയീദ്; ഖുർ ആൻ, ആൻ ഇൻട്രൊഡക്ഷൻ; 2008, പേജ് 203