മുഗൾ ചിത്രരചന
ദക്ഷിണേഷ്യൻ ചിത്രരചനയുടെ പ്രത്യേക തരമാണ് മുഗൾ ചിത്രരചന. പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ ഇന്ത്യ ഭരിച്ചിരുന്ന മുഗൾ സാമ്രാജ്യ കാലത്താണ് ഈ ചിത്രരചനയ്ക്ക് കൂടുതൽ പ്രാധീനം ലഭിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിൻറെ പിൻഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ് മുഗളർ. മംഗോൾ എന്നതിൻറെ പേർഷ്യൻ / ചഗതായ് രൂപഭേദമായ മുഗൾ എന്ന സ്വയം കല്പിത നാമം സ്വീകരിക്കുകയും ചെയ്തു. ആദ്യമായി ഇന്ത്യയിൽ അവരുടെ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻറെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.
മറ്റു സ്ഥലങ്ങളിലേക്കും മുഗൾ ചിത്രരചന പടർന്നു, മുസ്ലീംങ്ങളിലേക്കും ഹിന്ദുക്കളിലേക്കും, പിന്നീട് സിഖുകാരിലേക്കും.
മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് തിമൂറിൻറെ പരമ്പരയിലെ നേതാവായ ബാബർ ആണ്. കാബൂൾ ഭരിച്ചിരുന്ന അദ്ദേഹം 1526-ൽ അന്ന് ദില്ലി സുൽത്താനത്ത് ഭരിച്ചിരുന്ന ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തതോടേ പുതിയ ഒരു സാമ്രാജ്യത്തിൻറെ തുടക്കമായി. ഈ കാലത്ത് ഉത്തരേന്ത്യ പല സ്വതന്ത്ര നാട്ടുരാജ്യങ്ങളടങ്ങിയ ഒരു പ്രദേശമായിരുന്നു. ഇവർ പരസ്പരം കലഹിച്ചു ദുർബ്ബലരായിരുന്നു, ദില്ലിയും പരിസരപ്രദേശങ്ങളും ഭരിച്ച ഇബ്രാഹിം ലോധി മാത്രമാണ് ഇക്കൂട്ടത്തിൽ കുറച്ചെങ്കിലും ശക്തി പ്രാപിച്ചിരുന്നത്. ബിഹാറിൽ ഭരണം നടത്തിയിരുന്ന ദരിയാഖാൻ ലോഹാനിയും ഇബ്രാഹിം ലോധിയുടെ മേൽക്കൊയ്മ അംഗീകരിച്ചില്ല. ഇതേ പോലെ ലാഹോറിൽ ദൌലത്ത് ഖാനും ബംഗാളിൽ നസ്രത്ത് ഷാ യും വിഘടിച്ച് നിന്നു. മേവാർ ഭരിച്ചിരുന്ന റാണാപ്രതാപ് (റാണാസംഗ, സംഗ്രാമ്സിംഹ)യും ചെറിയതോതിൽ ശക്തി നേടിയിരുന്നു.
1526-ൽ ചരിത്ര പ്രസിദ്ധമായ പാനിപ്പത് എന്ന സ്ഥലത്തു വച്ച് തൻറെ സൈന്യത്തേക്കാൾ പത്തിരട്ടിയോളം വലിപ്പമുണ്ടായിരുന്ന ഇബ്രാഹിം ലോധിയുടെ സൈന്യത്തെ വളരെ സാഹസികമായി ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. പിന്നീട് കനത്ത ചെറുത്തുനിൽപ്പു നടത്തിയ മേവാറിലെ രജപുത്രരാജാവ്, റാണ സംഗ്രാമസിംഹനെ ഖ്വാനാ എന്ന സ്ഥലത്തു വച്ച് യുദ്ധം ചെയ്ത് തോൽപ്പിച്ചു. ചരിത്രപ്രസിദ്ധമായ ഈ യുദ്ധം ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക സംഭവമായിരുന്നു. പിന്നീട് ബാബർ ഗൊഗ്രാ യുദ്ധത്തിൽ പഷ്തൂൺ മേധാവികളെയും തോൽപ്പിച്ചു സാമ്രാജ്യം വിപുലപ്പെടുത്തി.
ഉത്ഭവം
[തിരുത്തുക]ഇന്ത്യൻ ഭാവനയുടേയും പേർഷ്യൻ ഭാവനയുടേയും മിശ്രിതമായാണ് ഈ ചിത്രരചന ശൈലി രൂപീകൃതമായത്. ഡൽഹിയിലെ ടർകോ – അഫ്ഘാൻ സുൽത്താൻ ഭരണത്തിൽ തന്നെ മുസ്ലിം പരമ്പരാഗത ചിത്രരചന ഉണ്ടായിരുന്നു. 1500-ൽ ലിഖിതമായത് എന്ന് വിശ്വസിക്കപ്പെടുന്ന മണ്ടു എന്ന ലിഖിതമാണ് അവശേഷിച്ചത്, ഇവ ദക്ഷിണ പേർഷ്യൻ ആണെന്നും അല്ലെന്നും പണ്ഡിതൻമാർ വാദിക്കുന്നു. [1] മുഗൾ അധിനിവേശത്തിനു ശേഷം പേർഷ്യൻ ശൈലി മാറി മരങ്ങളേയും മൃഗങ്ങളേയും വരയ്ക്കാൻ തുടങ്ങി. [2]
മുഗൾ സാമ്രാജ്യം
[തിരുത്തുക]ബാബർ സാമ്രാജ്യം സ്ഥാപിച്ചെങ്കിലും ദക്ഷിണമദ്ധ്യേഷ്യയിൽ നിന്നുള്ള പുതിയ തിമൂറി ഭരണാധികാരികളെ ഇന്ത്യയിലുള്ളവർ ശക്തമായി എതിർത്തിരുന്നു. ഈ എതിർപ്പുകൾ കാരണം മുഗൾ സാമ്രാജ്യത്തിൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയുണ്ടായി. ബാബറുടെ പിൻഗാമികളുടെ കാലത്താണു മുഗൾ സാമ്രാജ്യം ശക്തമായത്. ബാബറിനു ശേഷം വന്ന ഹുമായൂൺ, അക്ബർ എന്നിവരാണ് രാജ്യത്ത് ഏകീകരണവും ഭരണക്രമവും സ്ഥാപിച്ചത്. പഷ്‍തൂൺ നേതാവായ ഷേർഷാ സൂരി, ഹുമായൂണിനെ തോൽപ്പിക്കുകയും സാമ്രാജ്യത്തിൻറെ ഒട്ടേറെ ഭാഗങ്ങളും പിടിച്ചടക്കിയെങ്കിലും 10 വർഷത്തിനു ശേഷം ഹുമായൂൺ തന്നെ ഷേർഷായുടെ ദുർബ്ബലരായ പിൻഗാമികളെ തോൽപ്പിച്ചു ഭരണം പിടിച്ചെടുത്തു.[3]
ഹുമായൂണിന്റേയും അക്ബറുടേയും കാലത്ത്, പുറത്തു നിന്നുള്ള ശക്തികളുടെ ആക്രമണങ്ങൾക്കു പുറമേ, കാണ്ടഹാർ, കാബൂൾ തുടങ്ങിയ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ മുഗൾ പ്രതിനിധികളായ സ്വന്തം സഹോദരന്മാർ വരെ മുഗൾ ചക്രവർത്തിക്ക് വെല്ലുവിളിയുയർത്തിയിരുന്നു. പരസ്പരമുള്ള ഈ മത്സരങ്ങളെത്തുടർന്ന് ഉസ്ബെക്കുകൾ വടക്കൻ അഫ്ഗാനിസ്താനിലും, ഇറാനിലെ സഫവികൾ പടിഞ്ഞാറൻ അഫ്ഗാനിസ്താനിലും ആക്രമണങ്ങൾ നടത്തുകയും പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തിരുന്നു. മുൻപ് മുഗൾ ഭരണത്തിലായിരുന്ന കാണ്ടഹാർ സഫവികൾ ഷാ താഹ്മാസ്പിൻറെ കീഴിൽ 1558-ൽ കൈയടക്കി. ഇതിനു ശേഷം കാണ്ടഹാറും തെക്കൻ അഫ്ഘാനിസ്താനും 1595 വരേക്കും സഫവികളുടെ കീഴിലായിരുന്നു. 1585-ൽ കാബൂളിലെ വിമതനായിരുന്ന തൻറെ അർദ്ധസഹോദരൻ ഹക്കീം മിർസയുടെ മരണശേഷം അക്ബറിന് സാമ്രാജ്യത്തിൻറെ വടക്കുപടീഞ്ഞാറൻ ഭാഗങ്ങളിൽ സ്വാധീനം ഉറപ്പിക്കാനായി. ഇതോടെ ഉസ്ബെക്കുകളുമായി സന്ധിയിലേർപ്പെടുകയും, കാബൂളിനും പെഷവാറിനും ഇടയിലുള്ള പഷ്തൂണുകളുടെ വെല്ലുവിളികളെ സമർത്ഥമായി നേരിട്ട് ഈ പ്രദേശങ്ങളിൽ ഭരണസ്ഥിരത കൈവരിക്കാനും കഴിഞ്ഞു.
1574-ൽ സ്വയം യുദ്ധത്തിനു നേതൃത്വം നൽകി, കിഴക്കുളള ബിഹാർ ബംഗാൾ പ്രവിശ്യകൾ അക്ബർ മുഗൾ സാമ്രാജ്യത്തോടു ചേർത്തു. തെക്കുഭാഗത്ത് ഖാണ്ഡേശും, അഹമ്മദ് നഗറിൻറെ ഒരു ചെറിയ ഭാഗവും, ബീരാറും മാത്രമെ അക്ബറുടെ അധീനതയിലുണ്ടായിരുന്നുളളു. ജഹാംഗീർ ഇതിനു മാറ്റമൊന്നും വരുത്തിയില്ല. ഡക്കാൻ മുഴുവൻ കയ്യടക്കാനുളള ശ്രമം ആരംഭിച്ചത് ഷാ ജഹാനും ഇതിൽ പൂർണ്ണമായും വിജയിച്ചത് ഔറംഗസേബും ആണ്. ഔറംഗസേബിൻറെ കാലത്തോളം സിംഹാസനം ഭദ്രമായിരുന്നു, അതിനുശേഷം വന്ന ദുർബലരായ മുഗൾ ചക്രവർത്തിമാരും, അവരുടെ അധികാരമോഹികളായ മന്ത്രിമാരും, അവസരവാദികളായ യൂറോപ്യൻ വാണിജ്യസ്ഥാപനങ്ങളും എല്ലാം മുഗൾ സാമ്രാജ്യത്തിൻറെ തകർച്ചക്ക് കാരണമായി.
അവലംബം
[തിരുത്തുക]- ↑ Titley, 161-166
- ↑ Titley, 161
- ↑ Sarafan, Greg (6 November 2011). "Artistic Stylistic Transmission in the Royal Mughal Atelier". Sensible Reason. Archived from the original on 2019-10-03. Retrieved 2017-02-23.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Indian Court Painting, 16th-19th Century from the Metropolitan Museum of Art
- National Museum, Delhi - Mughal paintings Archived 2007-04-25 at the Wayback Machine.
- San Diego Museum of Art Archived 2005-08-11 at the Wayback Machine.