മുട്ട് മാറ്റിവയ്ക്കൽ
മുട്ട് മാറ്റിവയ്ക്കൽ | |
---|---|
ICD-10-PCS | 0SRD0JZ |
ICD-9-CM | 81.54 |
MeSH | D019645 |
MedlinePlus | 002974 |
eMedicine | 1250275 |
കാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന തേയ്മാനം മൂലം സംജാതമാകുന്ന വേദനയും ചലനപരിമിതികളും പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് Knee Arthroplasty അഥവാ Knee Replacement എന്ന് അറിയപ്പെടുന്ന മുട്ട് മാറ്റിവയ്ക്കൽ.
ശരീരഭാരം പതിയ്ക്കുന്ന മുട്ട് സന്ധികളുടെ ഉപരിതലം തേയ്മാനം വന്ന് അവയുടെ ധർമ്മം വഹിക്കാൻ പറ്റാതാവുമ്പോൾ ആ ഭാഗം മുറിച്ചും തേയ്ച്ചും മാറ്റി, പകരം ലോഹ നിർമ്മിതമായ കൃത്രിമ സന്ധി പിടിപ്പിക്കലാണ് മുട്ട് മാറ്റിവയ്ക്കൽ. പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ (arthritis) മൂലം മുട്ട് വൈകല്യം സംഭവിച്ചവരിലാണ് മാറ്റിവയ്ക്കൽ ഏറെയും നടത്തുന്നത്. പ്രായം ചെന്നവരിലാണ് ഈ ശസ്ത്രക്രിയ മിക്കപ്പോഴും ചെയ്യേണ്ടിവരുന്നത്.
സങ്കീർണ്ണതകൾ
[തിരുത്തുക]- മറ്റ് ഏതൊരു ശസ്ത്രക്രിയയിലും എന്നതുപോലെ ഏറ്റവും ഗുരുതരമായ സങ്കീർണത അണുബാധ തന്നെയാണ്.
- ശസ്ത്രക്രിയ ഭാഗത്ത് നിന്നും ഉടലെടുക്കാവുന്ന അണുബാധ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം പടരാം.
- പ്രധാന ധമനികളിലെ രക്ത സ്തംഭനം അഥവാ d eep vein thrombosis 15 ശതമാനം രോഗികളിൽ വരെ കാണപ്പെടുന്നുണ്ട്
- ഞരമ്പ് മുറിയുന്നത് അടക്കമുള്ള നാഡിവ്യൂഹ സങ്കീർണതകൾ സംഭവിച്ചേക്കാം
- ശസ്ത്രക്രിയയെത്തുടർന്ന് നിലയ്ക്കാത്ത വേദനയും പേശി പിടുത്തവും സങ്കീർണതകൾ ആണ്
- കൃത്രിമ സന്ധി തകരാറിലാവുന്നത് ഏകദേശം 5 ശതമാനത്തോളമാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു
- അമിത വണ്ണം ഉള്ള രോഗികളിൽ സങ്കീർണതകൾ സംജാതമാകാൻ സാധ്യതകൾ ഏറെയാണ് അങ്ങനെയുള്ള രോഗികൾ ശസ്ത്രക്രിയക്ക് മുമ്പായി ശരീരഭാരം കുറയ്ക്കുക എന്നത് അഭികാമ്യമാണ്
ശസ്ത്രക്രിയ മുറ
[തിരുത്തുക]മുട്ടിൻറെ പുറം ഭാഗം കീറി കാൽമുട്ട് അസ്ഥി patella വെളിപ്പെടുത്തുന്നു. അസ്ഥിയിൽ ഘടിപ്പിക്കപ്പെട്ട പേശികൾ വേർപ്പെടുത്തുന്നു. ഇതോടെ തുടയെല്ലിനു femur കീഴ്ഭാഗവും കാലിലെ വലിയ എല്ലിന് tibia മേൽഭാഗവും കാണാൻ സാധിക്കും. ഈ അസ്ഥികളുടെ അഗ്രഭാഗം കൃത്രിമ സന്ധി യോജിപ്പിക്കാൻ പാകത്തിന് ക്രമപ്പെടുത്തുന്നു ഇതിനായി അനുബന്ധ തരുണാസ്ഥികളും ലിഗമെൻറുകളും മുറിച്ച് മാറ്റുന്നു. അതിനുശേഷം ലോഹ സന്ധി ഭാഗങ്ങൾ ഘടിപ്പിച്ച് അവ പശ (bone cement) വച്ച് ഉറപ്പിക്കുന്നു.