മുത്തങ്ങ സംഭവം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
2003-ഫെർബുവരി 19-നു കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി[1]. ഇത് മുത്തങ്ങ സംഭവം എന്നും ആദിവാസികൾ നടത്തിയ സമരം മുത്തങ്ങ സമരം എന്നറിയപ്പെടുന്നു[1]. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അരങ്ങേറിയതും, കേരളത്തിൽ ആദിവാസികൾ നടത്തുന്ന ആദ്യത്തെ സമരവുമായിരുന്നു അത്.[അവലംബം ആവശ്യമാണ്]
ചരിത്രം
[തിരുത്തുക]സമരം
[തിരുത്തുക]ആദിവാസികൾക്ക് സ്വന്തമായി സ്ഥലവും സഹായവും നൽകാത്തതിലും പ്രതിഷേധിച്ച് ആദിവാസി നേതാവ് ജാനുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ 48 ദിവസം ആദിവാസികൾ കുടിൽ കെട്ടി സമരം ചെയ്തു. തുടർന്ന് സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിക്കുകയും ആദിവാസികൾക്ക് കൃഷി ചെയ്യാനായി 5 ഏക്കർ ഭൂമിവീതം നൽകാമെന്നായിരുന്നു കരാർ. എന്നാൽ കൃഷിഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തി. അത് ആദിവാസികളെ വീണ്ടും സമരത്തിലേക്ക് നയിക്കുകയും ജാനുവിന്റെ നേതൃത്വത്തിൽ വീണ്ടും ആദിവാസികൾ മുത്തങ്ങയിലെത്തി അവരുടെ ഊര് സ്ഥാപിച്ചു. 2003 ജനുവരി 5-ന് അവർ വനഭാഗം കയ്യേറി. എന്നാൽ 45 ദിവസം കഴിഞ്ഞിട്ടേ പോലീസ് രംഗത്തെത്തി നടപടികൾ സ്വീകരിച്ചുള്ളൂ.
അവലംബം
[തിരുത്തുക]