Jump to content

മുനവ്വറലി ശിഹാബ് തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
ജനനം (1977-05-18) മേയ് 18, 1977  (47 വയസ്സ്)
പാണക്കാട്, മലപ്പുറം ജില്ല
വിദ്യാഭ്യാസംഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ
കാലിക്കറ്റ് സർവകലാശാല
സജീവ കാലം2000 മുതൽ
അറിയപ്പെടുന്നത്യുവ നേതാവ്, സാമൂഹ്യ പ്രവർത്തകൻ


കേരളത്തിലെ യുവജന നേതാക്കളിൽ പ്രമുഖനാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ ‍കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനായ ഇദ്ദേഹം സാമൂഹ്യ പ്രവർത്തകൻ, രചയിതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. [1]

ജനനം, കുടുംബം, വിദ്യാഭ്യാസം

[തിരുത്തുക]

1977 മെയ് 18ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാമത്തെ മകനായി ജനിച്ചു. യെമനിലെ ഹദ്റമൌത്തിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ അറബ് വംശജരുടെ കുടുംബമായ തങ്ങൾ കുടുംബം, പ്രവാചകൻ മുഹമ്മദ് നബിയുടെ പിൻഗാമികളാണെന്ന് വിശ്വസിക്കപ്പെടുന്നു.[2] ഇക്കാരണത്താൽ തന്നെ കേരള മുസ്‍ലിംകൾക്കിടയിൽ വലിയ സ്വീകാര്യതയും ഈ കുടുംബത്തിന് ലഭിക്കുന്നു.

കേരളത്തിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കിയ മുനവ്വറലി തങ്ങൾ തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഉപരിപഠനത്തിനായി മലേഷ്യയിലേക്ക് തിരിച്ചു. വിശ്വപ്രസിദ്ധ ഇസ്‍ലാമിക സർവകലാശാലയായ ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യയിൽ നിന്ന് ഇസ്‍ലാമിക് റിവീൽഡ് നോളജ് ആൻറ് ഹ്യൂമൻ സയൻസസിൽ പഠനം പൂർത്തിയാക്കി.

പദവികൾ

[തിരുത്തുക]

മലേഷ്യയിലെ പഠനകാലത്തു തന്നെ ഉമ്മാറ്റിക് നെറ്റ്‍വർക്ക് ഫോർ സ്ട്രാറ്റജിക് ഡെവലപ്മെൻറ് എന്ന അന്തർദേശീയ മുസ്‍ലിം കൂട്ടായ്മയുടെ അധ്യക്ഷനായിരുന്ന മുനവ്വറലി തങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി ഇന്ത്യ അധ്യക്ഷൻ, സൈൻ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ആൻറ് റിസർച്ച് സെൻറർ ചെയർമാൻ, അന്നഹ്ദ അറബിക് മാഗസിൻ മാനേജിങ് ഡയറക്ടർ, അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് സെൻറർ പ്രസിഡൻറ്, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി നാഷനൽ പ്രൊജക്ട് ചെയർമാൻ, എം.ഇ.എ എഞ്ചിനീയറിങ് കോളജ് ട്രഷറർ, വളാഞ്ചേരി മർകസുത്തർബിയത്തിൽ ഇസ്‍ലാമിയ്യ വൈസ് പ്രസിഡൻറ്, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി അക്കാദമിക് സെനറ്റ് അംഗം വാഫി അക്കാദമിക്ക് ഡയറക്ടർ തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിക്കുന്നുണ്ട്. നിലവിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനാണ്.

സന്ദർശിച്ച രാജ്യങ്ങൾ

[തിരുത്തുക]

ഓസ്ട്രിയ, ബഹ്റൈൻ, ബെൽജിയം, ഡെന്മാർക്ക്, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഹോളണ്ട്, ഇന്തോനേഷ്യ, ഇറ്റലി, ലിബിയ, മ്യാന്മർ, മലേഷ്യ, മൊറോക്കോ, ഒമാൻ, പലസ്തീൻ, ഖത്തർ, സൌദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്പെയിൻ, ശ്രീലങ്ക, സ്വീഡൻ, സ്വിറ്റ്സർലൻറ്, തുർക്കി, യു.എ.ഇ, ഇംഗ്ലണ്ട്, അമേരിക്ക ഉൾപ്പെടെ ഒട്ടനവധി രാഷ്ട്രങ്ങളിൽ മുനവ്വറലി തങ്ങൾ സന്ദർശനം നടത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "മൂന്നു ലക്ഷവും കടന്ന്". കോഴിക്കോട്: ചന്ദ്രിക വാരാന്തപ്പതിപ്പ്. 7 ജൂലൈ 2014. Retrieved 3 സെപ്തംബർ 2014. {{cite news}}: Check date values in: |accessdate= (help)
  2. "Syed families hold get-together". Chennai, India: The Hindu. 1 May 2006. Archived from the original on 2007-05-24. Retrieved 2 August 2009.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുനവ്വറലി_ശിഹാബ്_തങ്ങൾ&oldid=3641435" എന്ന താളിൽനിന്ന് ശേഖരിച്ചത്