Jump to content

മുരുട് ജഞ്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരുട് ജഞ്ചിറ
Murud-Janjira
Raigad district, മഹാരാഷ്ട്ര
View of the fort from land
Murud Janjira panoramic view
Murud Janjira Inside View
മുരുട് ജഞ്ചിറ Murud-Janjira is located in Maharashtra
മുരുട് ജഞ്ചിറ Murud-Janjira
മുരുട് ജഞ്ചിറ
Murud-Janjira
തരം Island fort
Site information
Owner Government of India
Controlled by Siddis
Open to
the public
Yes
Condition Partially intact
Site history
Materials Stone

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കിഴക്കൻ കടൽ തീരത്ത് കരയിൽ നിന്ന് അരക്കിലോമീറ്റർ മാറി ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കടൽ കോട്ടയാണ് മുരുട് ജഞ്ചിറ (Murud-Janjira मुरुड जंजिरा). നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ഈ കടൽ കോട്ട ഇതിന്റെ കരുത്തുകൊണ്ട് പ്രശസ്തമാണ്. ഡച്ച്, മറാത്ത, ഇംഗ്ലീഷ് ആക്രമണങ്ങളെ പ്രതിരോധിച്ച ചരിത്രമുള്ള ഈ കോട്ട[1] നിരവധി പേരുടെ അധീശത്വം കൈമാറിവന്ന ഒരു പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണിന്ന്.

ചരിത്രം

[തിരുത്തുക]

15-ാം നൂറ്റാണ്ടിലാണ് ഈ ദ്വീപിൽ ആദ്യമായി കോട്ട നിർമ്മിക്കുന്നത്. മത്സ്യബന്ധനക്കാരായ ആളുകളാണ് ആദ്യം കോട്ട നിർമ്മിച്ചത്. അന്നത്തെ അഹമ്മദാബാദ് ഭരണാധികാരിയായ നൈസാം അഫ്രിക്കൻ ,അറബ് വംശജരും മുഗൾ സാമ്രാജ്യത്തിലെ മറ്റൊരു സൈനിക വിഭാഗവുമായിരുന്ന സിദ്ദികളെ അയച്ചു ഈ കോട്ട പിടിച്ചെടുക്കുകയും നിയന്ത്രണം അവരെ ഏൽപ്പിക്കുകയും ചെയ്തു. സിദ്ദികൾ മരത്തിലും മറ്റും നിർമ്മിച്ച കോട്ട സൈനിക നീക്കത്തിന് യോജിച്ച രീതിയിൽ കൂറ്റൻ കല്ലുകൾ ഉപയോഗിച്ചു പുതുക്കിപ്പണിതു. ഏതു തരം സൈനികാക്രമണങ്ങളെയും ചെറുക്കാൻ പറ്റുന്ന രീതിയിലായിരുന്നു 22ഏക്കർ വ്യാപിച്ചു കിടന്നിരുന്ന കോട്ട നിർമ്മാണം. സിദ്ദികളുടെ നിർമ്മാണ മികവാണ് കോട്ടയുടെ കരുത്തിന്റെ ആധാരം. പോർച്ചുഗീസുകാരും മറാത്തികളുമടക്കം കോട്ട പിടിച്ചടക്കാൻ നടത്തിയ അക്രമങ്ങളെ സിദ്ദികൾ അതിജീവിച്ചു. ശിവജിയുടെ നേതൃത്വത്തിൽ മറാഠ സാമ്രാജ്യം ശക്തിനേടിയ സന്ദർഭത്തിൽ മറാഠ സാമ്രാജ്യത്തിനകത്ത് സ്ഥിതിചെയ്തിരുന്ന ഈ കോട്ട ശിവാജിക്ക് വൻ ഭീഷണിയായിരുന്നു. എന്നാൽ ഏഴുതവണ ആക്രമിച്ചിട്ടും ഈ കോട്ട ശിവാജിക്ക് മുന്നിൽ കീഴടങ്ങാതെ നിന്നു. അവസാനം ആ ശ്രമം ശിവജി ഉപേക്ഷിച്ചു. ശിവജിക്ക് ശേഷം മകൻ സംബാജിയും കോട്ട കീഴടക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. ഒടുവിൽ 1736 ഏപ്രിൽ 19 ന് മറാത്ത പേഷ്വ ബാജി റാവുവിന്റെ സൈന്യം സൈന്യാധിപനായ ചിമ്നാജി അപ്പയുടെ നേതൃത്വത്തിൽ റിവാസ് യുദ്ധത്തിൽ സിദ്ദികളെ പരാജയപ്പെടുത്തി കോട്ട കീഴടക്കി. പിന്നീട് 1818 ൽ ഇംഗ്ലീഷുകാർ ബാജി റാവു രണ്ടാമനെ യുദ്ധത്തിൽ പരാജപ്പെടുത്തുന്നത് വരെയ്ക്കും കോട്ട മറാത്തികളുടെ ആധിപത്യത്തിലായിരുന്നു.

ഇന്ന് ഈ കോട്ട പ്രധാന ആകർഷണ കേന്ദ്രമാണ്. കോട്ടക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ടു കുളങ്ങളുണ്ട്. കടലിന് നടുവിലെ ഈ ശുദ്ധജല സ്രോതസ്സ് പ്രകൃതിയുടെ അത്ഭുതമാണ്

അവലംബം

[തിരുത്തുക]
  1. "Murud Janjira". Archived from the original on 2015-11-17. Retrieved 19 January 2012.
"https://ml.wikipedia.org/w/index.php?title=മുരുട്_ജഞ്ചിറ&oldid=4109856" എന്ന താളിൽനിന്ന് ശേഖരിച്ചത്