മുറം
ദൃശ്യരൂപം
ഒരു കേരളീയ വീട്ടുപകരണം ആണ് മുറം .അരി ,പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നു വിളിക്കുന്നു. അവിടെ മുറം എന്നറിയപ്പെടുന്നത് ധാന്യവും മറ്റും കോരിമാറ്റാൻ ഉപയോഗിക്കുന്ന മറ്റൊരു ഉപകരണത്തെയാണ്(ചിത്രം കാണുക).
നിർമ്മാണരീതി
[തിരുത്തുക]ഓട(ഈറ്റ) കൊണ്ടാണ് കൊട്ട, മുറം എന്നിവ നിർമ്മിക്കുന്നത്. മൂത്ത ഓടയാണ് ഇതിന് ഉപയോഗിക്കുന്നത്. മൂത്ത ഓടകൾ ഉണക്കിയ ശേഷം ഓരോ ചീളുകളാക്കുന്നു. ഈ ചീളുകളും ഉണക്കിയ ശേഷം മാത്രമാണ് വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഉണങ്ങിയ ചീളുകൾ ഉപയോഗിച്ച് കൈകൊണ്ട് കൊട്ട, മുറം തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കുന്നു. കത്തിയാണ് ഇതിന്റെ നിർമ്മാണത്തിനായി പ്രധാന ആയുധമായി ഉപയോഗിക്കുന്നത്. [1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-01-14.