ഉള്ളടക്കത്തിലേക്ക് പോവുക

മുല്ലപ്പൂമലരമ്പൻ തെല്ലുമൻപെന്നിയേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതി തിരുനാൾ സഹാന രാഗത്തിൽ ചിട്ടപ്പെടുത്തിയ ശൃംഗാരരസപ്രധാനമായ ഒരു പദമാണ് 'മുല്ലപ്പൂമലരമ്പൻ തെല്ലുമൻപെന്നിയേ'[1]

മുല്ലപ്പൂമലരമ്പൻ തെല്ലുമൻപെന്നിയേ
തല്ലി വലച്ചു ചെന്താർകണ കൊണ്ടെന്നെ
അല്ലലകലവേ നീ കില്ലൊഴിഞ്ഞു വിരവിൽ
മെല്ലെപ്പുണരുക പൂമേനിയോടണച്ചിപ്പോൾ
അത്തൽ ഇയന്നീടുന്നുൾക്കാമ്പിലിപ്പോഴ-
യ്യോ ഞാൻ എന്തു ചെയ്‌വൂ
പനിമതിയതോ ചെങ്കനലതുപോലവെ കനത്തൊരു
തുയർ നെഞ്ചകം അതിൽ വളർത്തീടുന്നു
കനിവോടു നീ ചെമ്മേ കലവിയാടുക എന്നോടിനി
മല്പിടികൾ വെടിഞ്ഞേറ്റം പങ്കജനാഭാ
അത്തൽ ഇയന്നീടുന്നുൾക്കാമ്പിലിപ്പോഴ
യ്യോ ഞാൻ എന്തു ചെയ്‌വൂ

അവലംബം

[തിരുത്തുക]
  1. http://malayalasangeetham.info/asprint.php?194558