Jump to content

മുസ്സാണ്ട എറിത്രോഫില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്സാണ്ട എറിത്രോഫില്ല
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Genus: Mussaenda
Species:
M. erythrophylla
Binomial name
Mussaenda erythrophylla
Schumach. & Thonn. (1827)
പൂക്കളുടെ അടുത്തുള്ള

അശാന്തി ബ്ലഡ്, റെഡ് ഫ്ലാഗ് ബുഷ്, ട്രോപ്പിക്കൽ ഡോഗ്‍വുഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സസ്യമാണ് മുസ്സെൻഡ എറിത്രോഫില്ല, ഒരു പശ്ചിമ ആഫ്രിക്കൻ കുറ്റിച്ചെടിയാണിത്. കുറ്റിച്ചെടിയുടെ ശാഖകൾക്ക് ചുവപ്പ്, റോസ്, വെള്ള, ഇളം പിങ്ക് അല്ലെങ്കിൽ ഈ നിറങ്ങളുടെ മിശ്രിതനിറങ്ങൾ ഉൾപ്പെടെ വ്യത്യസ്ത ഷേഡുകളിൽ കാണപ്പെടുന്നു. ഈ സസ്യം ചൂടുള്ള മിതശീതോഷ്ണ അല്ലെങ്കിൽ ഉപോഷ്ണമേഖലാ മേഖലകളിൽ നന്നായി വളരുന്നു. തണുപ്പുള്ള പ്രദേശങ്ങളിൽ ഇത് കുറ്റിച്ചെടിയായി കാണപ്പെടുന്നു.[1] സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഈ ചെടി 10 മീ (33 അടി) മീറ്റർ (33 ) വരെ വളരുന്നു. എന്നാൽ കൃഷിചെയ്യുന്നതിനായി ഇത് വെട്ടി നിറുത്തുന്നു.[1] കുറ്റിച്ചെടിയുടെ നക്ഷത്രം പോലെയുള്ള പൂക്കൾക്ക് 10 മി.മീ (0.033 അടി) മില്ലീമീറ്റർ (0.39 ഇഞ്ച്) വ്യാസമുണ്ട്. ഇതിന് ഒരു വിദളം ഉണ്ട്.

വെള്ളിലത്തോഴി എന്ന ചിത്രശലഭത്തിന്റെ ലാർവ്വകൾ ഈ ചെടി ഒരു ഭക്ഷ്യസസ്യമായി ഉപയോഗിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 Sheat, Bill; Schofield, Gerald (1995). Complete Gardening in Southern Africa. Struik. p. 76. ISBN 1868257045.
മുസ്സൈന്ദ ഫ്ലോവർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]