മുഹമ്മദ് നജാത്തുല്ല സിദ്ദീഖി
മുഹമ്മദ് നജാത്തുല്ല സിദ്ദീഖി | |
---|---|
ജനനം | |
തൊഴിൽ | ഇസ്ലാമിക സാമ്പത്തിക വിദഗ്ദൻ[1] |
വെബ്സൈറ്റ് | http://www.siddiqi.com/mns/ |
ഒരു ഇസ്ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി ( ഉർദു: محمّد نجات الله صدیقی )[2]. ഇസ്‌ലാമിക പഠനത്തിനുള്ള കിംഗ് ഫൈസൽ ഇന്റർനാഷണൽ പുരസ്കാര ജേതാവുകൂടിയാണ് അദ്ദേഹം.[3]
1931 ൽ ഗോരഖ്പൂരിൽ ജനിച്ച അദ്ദേഹം അലിഗഡ് മുസ്‌ലീം സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ദർസെ ഗാഹ് ഇസ്‌ലാമി, ജാമിഅത്തുൽ ഇസ്‌ലാഹ് എന്നിവിടങ്ങളിൽ നിന്ന് ശരീഅത്ത് പഠനങ്ങളിൽ പരിശീലനം നേടി. അസോസിയേറ്റ് പ്രൊഫസർ ഓഫ് എക്കണോമിക്സ്, അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസർ, കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് എക്കണോമിക്സ് റിസർച്ച് സെന്ററിൽ അധ്യാപകൻ, ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ സെന്റർ ഫോർ നിയർ ഈസ്റ്റേൺ സ്റ്റഡീസിൽ ഫെലോ, ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്കിലെ ഇസ്‌ലാമിക് റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് സ്കോളർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വന്നു.
ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹം രചനകൾ നടത്താറുണ്ട്. 5 ഭാഷകളിൽ 177 പ്രസിദ്ധീകരണങ്ങളിലായി 1301 ലൈബ്രറി ഹോൾഡിംഗുകളുണ്ട്.[4] അദ്ദേഹത്തിന്റെ നിരവധി കൃതികൾ അറബി, പേർഷ്യൻ, ടർക്കിഷ്, ഇന്തോനേഷ്യൻ, മലേഷ്യൻ, തായ്, മലയാളം[അവലംബം ആവശ്യമാണ്] മുതലായി വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1973 നും 2000 നും ഇടയിൽ 27 പതിപ്പുകളിൽ 3 ഭാഷകളിൽ പ്രസിദ്ധീകരിച്ചതുമായ ബാങ്കിങ് വിത്തൗട്ട് ഇൻട്രസ്റ്റ് ആയിരിക്കും ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്ന പുസ്തകം.
തന്റെ നീണ്ട അക്കാദമിക് ജീവിതത്തിൽ അദ്ദേഹം ഇന്ത്യ, സൗദി അറേബ്യ, നൈജീരിയ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ നിരവധി പിഎച്ച്ഡി പ്രബന്ധങ്ങളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഗ്രന്ഥപരിശോധകൻ അല്ലെങ്കിൽ ഉപദേഷ്ടാവ് എന്ന നിലയിൽ നിരവധി അക്കാദമിക് ജേണലുകളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. നിരവധി സമിതികളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം നിരവധി ആഗോള സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
രചനകൾ
[തിരുത്തുക]ഉറുദുവിൽ
[തിരുത്തുക]നജാത്തുല്ല സിദ്ദീഖി ഉറുദുവിൽ[5] നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, [6]
ഉറുദുവിലേക്കുള്ള വിവർത്തനം
[തിരുത്തുക]- അബു യൂസുഫ് എഴുതിയ കിതാബ് അൽ ഖറാജ്[7] (1966).
ഇംഗ്ലിഷിൽ
[തിരുത്തുക]ഇംഗ്ലീഷിൽ കുറഞ്ഞത് 10 പുസ്തകങ്ങളെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ രചനകൾ നൂറിലധികം പതിപ്പുകളിൽ പ്രസിദ്ധീകരിച്ചു. [4] ഇസ്‌ലാമിക് ബാങ്കിംഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. [8]
- റീസന്റ് തിയറീസ് ഓഫ് പ്രോഫിറ്റ്: എ ക്രിട്ടിക്കൽ എക്സാമിനേഷൻ (1971);
- എക്കണോമിക് എന്റർപ്രൈസ് ഇൻ ഇസ്ലാം (1972);
- മുസ്ലിം എക്കണോമിക് തിങ്കിംഗ് (1981);[9]
- ബാങ്കിംഗ് വിതൌട്ട് ഇന്ററസ്റ്റ് (1983);
- ഇഷ്യൂ ഇൻ ഇസ്ലാമിക് ബാങ്കിംഗ് : selected papers (1983)[10][11][12][13][14]
- പാർട്ട്ണർഷിപ്പ് ആൻറ് പ്രോഫിറ്റ്-ഷെയറിംഗ് ഇൻ ഇസ്ലാമിക് ലാ (1985)
- ഇൻഷൂറൻസ് ഇൻ ആൻ ഇസ്ലാമിക് എക്കോണമി (1985);
- ടീച്ചിംഗ് എക്കണോമിക്സ് ഇൻ ഇസ്ലാമിക് പെർസ്പെക്ടീവ് (1996);
- റോൾ ഓഫ് സ്റ്റേറ്റ് ഇൻ ഇസ്ലാമിക് എക്കോണമി (1996) and
- ഡയലോഗ് ഇൻ ഇസ്ലാമിക് എക്കണോമിക്സ് (2002).[15]
- ഇസ്ലാംസ് വ്യൂ ഓൺ പ്രോപ്പർട്ടി (1969).
അവാർഡുകൾ
[തിരുത്തുക]- ഇസ്‌ലാമിക വിജ്ഞാനത്തിന് നൽകിയ സേവനത്തിന് കിംഗ് ഫൈസൽ ഇന്റർനാഷണൽ പ്രൈസ് (1982)[3]
- ഇസ്‌ലാമിക് ഇക്കണോമിക്സിനുള്ള സംഭാവനകൾക്ക് ഷാ വലിയുല്ലാഹ് അവാർഡ്
അവലംബം
[തിരുത്തുക]- ↑ P.K. Yaqoob. Case for interest free financial institutions in Kerala (PDF). Introduction. p. 3. Retrieved 03 നവംബർ 2019.
{{cite book}}
: Check date values in:|accessdate=
(help) - ↑ P.K. Yaqoob. Case for interest free financial institutions in Kerala (PDF). Chapter 2. p. 29. Retrieved 03 നവംബർ 2019.
{{cite book}}
: Check date values in:|accessdate=
(help)CS1 maint: location (link) - ↑ 3.0 3.1 "Professor Mohammad Najatullah Siddiqui". Retrieved 3 നവംബർ 2019.
- ↑ 4.0 4.1 "Siddiqi, Muhammad Nejatullah 1931-". WorldCat. Retrieved 27 August 2015.
- ↑ Mohd Hassan. Socio economic thoughts of Al Ghazali (PDF). p. 122. Retrieved 5 നവംബർ 2019.
- ↑ "Search results for 'kw:"Siddiqi, Muhammad Nejatullah 1931- "' > 'Urdu'". WorldCat. Retrieved 27 August 2015.
- ↑ Jakir Hushain. Ethical philosophy of Rumi (PDF). p. 178. Retrieved 6 നവംബർ 2019.
- ↑ WorldCat
- ↑ ASAD ZAMAN. "Islamic Economics: A Survey of the Literature: II" (PDF). Islamic Studies. 48 (4): 540. JSTOR 20839183. Retrieved 16 June 2020.
- ↑ Leicester, UK : Islamic Foundation, ©1983. ISBN 978-0-86037-117-5
- ↑ Was held in 78 WorldCat libraries, WorldCat
- ↑ by Faramarz Damanpour in The Middle East Journal, Autumn, 1984, vol. 38, no. 4, p. 775-776, (source: JSTOR)
- ↑ reviewed by Horma Karouzian in International Journal of Middle East Studies, Aug., 1985, vol. 17, no. 3, p. 383-391, (source: JSTOR
- ↑ reviewed by E J G Joffe in Bulletin (British Society for Middle Eastern Studies) 1984, vol. 11, no. 1, p. 90-91 (source:JSTOR)
- ↑ WorldCat