Jump to content

മുഹമ്മദൻ സ്പോട്ടിങ് ക്ലബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദൻ സ്പോട്ടിങ് ക്ലബ്
logo
വിളിപ്പേരുകൾBlack Panthers
I-League 2nd Division, 2nd
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

ഇന്ത്യയിലെ പഴക്കം ചെന്ന പ്രധാന ഫുട്‌ബോൾ ക്ലബുകളിലൊന്നാണിത്. 1891-ൽ കൽക്കത്തയിൽ ആണ് മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് സ്ഥാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേരുടെ പിന്തുണയും പ്രശസ്തിയുമുള്ള ക്ലബാണ് മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്.[1] ഇന്ത്യൻ മുസ്്‌ലിങ്ങളുടെ പേരിനായാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും വിവിധ മതസ്ഥർ ഈ ക്ലബിന് വേണ്ടി കളിക്കുന്നുണ്ട്.

തുടക്കം

[തിരുത്തുക]

മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് രൂപീകരിക്കും മുമ്പ് കൽക്കത്തയിലെ മുസ്‌ലിം സമുദായമാണ് ഈ ക്ലബിന് തുടക്കം കുറിച്ചത്. ഇക്കാലത്ത് നവാബ് അമീനുൽ ഇസ്ലാമിന്റെ നേതൃത്വത്തിൽ ജൂബിലി ക്ലബ് എന്ന പേരിൽ 1887 ൽ മറ്റൊരു ക്ലബ് രൂപീകരിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഈ ക്ലബിന്റെ പേര് "ക്രസന്റ് ക്ലബ്", "ഹമീദിയ ക്ലബ് "എന്നിങ്ങനെ മാറ്റുകയുണ്ടായി.ഒടുവിൽ 1891ലാണ് ഹമീദിയ ക്ലബ് മുഹമ്മദൻസ് സ്‌പോട്ടിങ് ക്ലബ് ആയി മാറിയത്.

പ്രമാണം:Mohsc vs ebsc.jpg
Mohammedan SC vs Kingfisher East Bengal SC (Jan 18 2007)

മുഹമ്മദൻസ് സ്‌പോട്ടിങ് ക്ലബിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന കാലമായിരുന്നു ഇത്. 1891 ൽ ക്ലബ് രൂപീകരിച്ച ശേഷം 1934 ലെ കൽക്കത്ത ഫുട്‌ബോൾ ലീഗിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്‌തെന്ന് മാത്രമല്ല തുടർച്ചയായി അഞ്ചു വർഷം തവണ കൽക്കത്ത ഫുട്‌ബോൾ ലീഗ് ഇവർ സ്വന്തമാക്കുകയും ചെയ്തു.

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2014-01-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

1. http://coverindialive.in/mohammedan-wins-durand-cup-title/
2.http://coverindialive.in/fedcup/