Jump to content

മുൻ‌ഷി (ടെലിവിഷൻ പരിപാടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുൻഷി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുൻഷി (വിവക്ഷകൾ) എന്ന താൾ കാണുക. മുൻഷി (വിവക്ഷകൾ)

ഏഷ്യാനെറ്റ് ടെലിവിഷനിൽ അവതരിപ്പിക്കപ്പെടുന്ന ഹ്രസ്വ ഹാസ്യചിത്രീകരണമാണ് മുൻ‌ഷി. സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റിൽ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ പരിപാടി ഏഷ്യാനെറ്റ് ചാനലിന്റെ പ്രധാന വാർത്താ ബുള്ളറ്റിനു മുൻപായി പ്രക്ഷേപണം ചെയ്യപ്പെടുന്നു. 2000 സെപ്റ്റംബർ 11നു തുടങ്ങിയ ഈ പരിപാടി രണ്ടായിരത്തിലേറെ എപ്പിസോഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്. തുടർച്ചയായി ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി[1]. അനിൽ ബാനർജി സംവിധാനം ചെയ്തവതരിപ്പിക്കുന്ന മുൻ‌ഷി, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സജീവമായ വെടിവട്ടത്തിന്റെ ശൈലിയിലാണ് സമകാലിക സംഭവങ്ങൾ അവതരിപ്പിക്കുന്നത്.

ഓരോ ദിവസവും ശ്രദ്ധേയമായ വാർത്തകൾ ചെറിയൊരു സംഘം ചർച്ചചെയ്യുന്നതും അതിനിടയിലെ തമാശ നിറഞ്ഞ അഭിപ്രായ പ്രകടനങ്ങളുമാണ് മുൻഷിയുടെ ഉള്ളടക്കം. മുൻ‌ഷി എന്ന കഥാപാത്രം നൽകുന്ന ഭരതവാക്യത്തോടെ ഓരോ എപ്പിസോഡും അവസാനിക്കുന്നു. സമകാലിക പ്രശ്നങ്ങളോട് സാധാരണക്കാരനുള്ള പ്രതികരണമാണ് മുൻഷിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. കെ.പി.എസ്. കുറുപ്പാണ് തുടക്കം മുതൽ മുൻ‌ഷി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. http://www.hindu.com/fr/2007/06/08/stories/2007060851280200.htm Archived 2013-02-08 at the Wayback Machine. ‘Munshi’ sets a record, ദ് ഹിന്ദു വാര്ത്ത