മുർഡാനിയ സതീഷിയാന
മുർഡാനിയ സതീഷിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | മുർഡാനിയ
|
Species: | M. satheeshiana
|
Binomial name | |
Murdannia satheeshiana |
കേരളത്തിൽ പശ്ചിമഘട്ടത്തിലെ മതികെട്ടാൻ ചോലയിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് മുർഡിയാന സതീഷിയാന (ശാസ്ത്രനാമം: Murdannia satheeshiana)[1]. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിസ്ഥിതിശാസ്ത്രവിഭാഗമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. എം.ജി.സർവ്വകലാശാല പരിസ്ഥിതി ശാസ്ത്രപഠന വിഭാഗം ഗവേഷകർ ജോബിപോൾ, രമേശൻ എം, ടോംസ് അഗസ്റ്റിൻ, ഡോ.ശങ്കരനുണ്ണി, റോജിമോൻ പി. തോമസ്, നിഷ. പി. എന്നിവരുൾപ്പെടുന്ന ഗവേഷകസംഘമാണ് ഈ സസ്യം കണ്ടെത്തിയത്. പരിസ്ഥിതി പഠനവിഭാഗം റീഡറായിരുന്ന അന്തരിച്ച ഡോ. ആർ.സതീഷിന്റെ സമഗ്രസംഭാവനകളെ മാനിച്ചാണ് ചെടിക്ക് ഈ പേര് നൽകിയത്[2]. ഇതിന്റെ സസ്യ ജനുസ്സിൽ ഉൾപ്പെടുന്ന 26 ഇനങ്ങൾ ഇന്ത്യയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മുർഡാനിയ സതീഷിയാന ഉൾപ്പെടെ 19 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.
വിവരണം
[തിരുത്തുക]കൊമലിനേസിയേ എന്ന സസ്യകുടുംബത്തിലെ മുർഡാനിയ എന്ന ജനുസ്സിലാണ് ഈ ഔഷധസസ്യം ഉൾപ്പെടുന്നത്[3]. 10 സെന്റീമീറ്റർ മാത്രമാണ് ചെടിയുടെ ഉയരം. സ്വർണ്ണനിറത്തിലുള്ള പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്[4].
അവലംബം
[തിരുത്തുക]- ↑ Phytotaxa (Vol. 22:41- 46 (2011)
- ↑ Teacher immortalised in plant
- ↑ Teacher immortalised in plant [പ്രവർത്തിക്കാത്ത കണ്ണി]
- ↑ Researchers Discover a New Plant Species in Kerala