മൂത്രാശയക്കല്ലുകളുടെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന മരുന്നുകൾ
അലോപ്പതി ചികിത്സാശാഖയിൽ മൂത്രാശയക്കല്ലുകളുടെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന ചില മരുന്നുകൾ താഴെ ചേർക്കുന്നു.
പിരിഡോക്സിൻ (Pyridoxine)
[തിരുത്തുക]സർവ്വസാധാരണയായി ഉപയോഗിച്ചു വരുന്ന വിറ്റാമിൻ മരുന്നാണ് ഇത്.ഗൗരവതരമായ പാർശ്വഫലങ്ങളോ ദൂഷ്യഫലങ്ങളോ ഇതിനില്ല. ഗർഭിണികളിലും, കുട്ടികളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
തയാസൈഡ് നേരിട്ട ഡിസ്റ്റൽ നെഫ്രോണിനെ കാത്സ്യം തിരികെ വലിച്ചെടുക്കുന്നതിനു പ്രേരിപ്പിയ്ക്കുന്നു.ആ സമയത്ത് സോഡിയം പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
ഓർത്തോ ഫോസ്ഫേറ്റ് (Ortho phosphate)
[തിരുത്തുക]അപൂർവ്വമായി മാത്രം ഉപയോഗിച്ചു വരുന്ന മരുന്നാണിത്. കുടലിലെ കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നു.
സോഡിയം സെല്ലുലോസ് ഫോസ്ഫേറ്റ് (Sodiuma Cellulose Phosphate)
[തിരുത്തുക]ലഭ്യതയും ഉപയോഗവുമ്പരിമിതമായ ഒരു മരുന്നാണിത്. ആഗിരണം ചെയ്യപ്പെടാത്ത ഒരു റൈസിൻ ആണിത്. കുടലിലെ കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നു. ഈ മരുന്ന് ചിലരിൽ ഛർദ്ദി,വയറിളക്കം എന്നിവ ഉണ്ടാക്കിയേക്കാം.
അലോപ്യൂരിനോൾ (Allopurinol)
[തിരുത്തുക]ക്സാന്തീൻ ഓക്സിഡേസ് എന്ന എൻസൈമിനെ തടയുകയും യൂറിക് ആസിഡിന്റെ ഉത്പാദനത്തെ കുറയ്ക്കുകയും ചെയ്യുന്നു. അലർജി,റിയാക്ഷൻ എന്നിവയാണ് പ്രധാന ദൂഷ്യവശങ്ങൾ.
സിട്രേറ്റ് (Citrate)
[തിരുത്തുക]രണ്ടുതരത്തിലുള്ള സിട്രേറ്റ് ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നു. സോഡിയം പൊട്ടാസ്യം സിട്രേറ്റും പൊട്ടാസ്യം സിട്രേറ്റും ആണിവ.ചെലവു കുറഞ്ഞതും പാർശ്വഫലങ്ങൾ കുറവുള്ളതുമായ മരുന്നാണിത്.
മഗ്നീഷ്യം ഹൈഡ്രോക്സൈഡ് ആണ് സാധാരണയായി ചികിത്സയ്ക്കു ഉപയോഗിയ്ക്കുന്നത്. ഛർദ്ദി,ഓക്കാനം രോഗികളിൽ പാർശ്വഫലമായി ഉണ്ടാകാം [1]
അവലംബം
[തിരുത്തുക]- ↑ മൂത്രാശയക്കല്ലുകൾ വസ്തുതകളും ചികിത്സയും- നാഷനൽ ബുക്ക് സ്റ്റാൾ-2010 പേജ് 36,37,38.