Jump to content

മൂന്നാർ റെയിൽവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kundala Valley Railway
Kundala Valley Railway: Mrs. A.W. John on the monorail
The engineer G. S. Gilles at Munnar Blairgowrie Halt
പശ്ചാത്തലം
സ്ഥലംKerala
ഗതാഗത വിഭാഗംMonorail (1902–1908);
2 ft (610 mm) narrow gauge railway (1908–1924)
പാതകളുടെ എണ്ണം1
പ്രവർത്തനം
തുടങ്ങിയത്1902
Ended operation1924

മൂന്നാറിൽ 1909 മുതൽ 1924വരെ ഉണ്ടായിരുന്ന റെയിൽവേ ആണ് മൂന്നാർ റെയിൽവേ അല്ലെങ്കിൽ കുണ്ടല വാലി റെയിൽവേ എന്നറിയപ്പെടുന്നത്.[1] സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഇത്. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം ആയിരുന്നു ഇത്. പിന്നീട് ഇത് 2 അടി (610 mm) വീതിയുള്ള നാരോ ഗേജ് ആക്കിമാറ്റി. 1924 വരെ പ്രവർത്തന ക്ഷമമായിരുന്ന മൂന്നാർ റെയിൽവേ 1924 ൽ കേരളത്തിൽ ഉണ്ടായ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയത്തിൽ തകർന്നു.

മൂന്നാറിലെ റെയിൽവേയുടെ അവശിഷ്ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. മൂന്നാർ റെയിൽവേ സ്റ്റേഷൻ ആയി പ്രവർത്തിച്ച കെട്ടിടം ഇന്ന് ടാറ്റ ടീയുടെ ഓഫീസാണ്. ഇതിനു മുന്നിൽ പഴയ റെയിൽവെ ട്രാക്ക് കടന്ന് പോയ വഴികൾ പിന്നീട് റോഡ്‌ ആക്കി വികസിപ്പിക്കുകയുണ്ടായി[2]

അവലംബം

[തിരുത്തുക]
  1. Mumbai gawks as train chugs overhead. Telegraphindia.com (2013-02-19). Retrieved on 2013-07-29.
  2. "Remains of Kundala Valley Railway, Munnar". Irfca.org. Retrieved 2010-08-11.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൂന്നാർ_റെയിൽവെ&oldid=3013298" എന്ന താളിൽനിന്ന് ശേഖരിച്ചത്