Jump to content

മൂലഭദ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന ഒരു ഗൂഢഭാഷയാണ് മൂലഭദ്രി. മൂലമന്ത്രികാഭാഷയെന്നും മൂലദേവീഭാഷയെന്നും കൂടി ഇതിന്‌ പേരുണ്ട്. മലയാളത്തിലെ അക്ഷരങ്ങളേയും അക്കങ്ങളേയും പരസ്പരം മാറ്റി മറിച്ച് ഉപയോഗിച്ച് വിവക്ഷിതാർത്ഥം പരസ്യമാക്കാതെ തന്നെ ആശയവിനിമയത്തിന് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. ചാരന്മാരിൽ നിന്നും സുപ്രധാന രഹസ്യങ്ങൾ മറച്ചു വെക്കാൻ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാർ മൂലഭദ്രി ഉപയോഗിച്ചിരുന്നു[1]. ഈ ഭാഷയിൽ എഴുതപ്പെട്ട ഓലകളും ഉണ്ട്.

നിയമങ്ങൾ

[തിരുത്തുക]
  • പദാദിയിലുള്ള സ്വരങ്ങളോട് കകാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം

ഉപയോഗിക്കണം.

അം അഃ
കാ കി കീ കു കൂ കൃ കെ കേ കൈ കൊ കോ കൗ കം കഃ

ഉദാ: അകം = ക‌അം

  • മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം:

പരസ്പരം മാറ്റി ഉപയോഗിക്കണം.

ഖ - ഗ ഘ - ങ ച - ട
ഛ -ഠ ജ - ഝ ഞ - ണ
ഡ - ഢ ത - പ ദ - ധ
ഥ - ഫ ബ - ഭ മ - ന
യ - ശ ര - ഷ ല - സ
വ - ഹ ക്ഷ - ള ഴ - റ
ങ്ക - ഞ്ച ണ്ട - ന്ത
മ്പ - ന്ന ന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അ‌അ
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 2 3 - 4 5 - 6 7 - 8 9 - 0

നിയമങ്ങൾ ഓർത്തുവെക്കാൻ ഒരു സൂത്രമുണ്ട്:

ഈ നിയമമനുസരിച്ചു് (1) അകാരത്തിനു് പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സങ്‌ക്രമിപ്പിക്കേണ്ടതാണു്. അ അ എന്നു് ʻക്കʼയ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ർ, ൾ; ഈ അർദ്ധാക്ഷര (ചില്ലുകൾ) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കേണ്ടതാകുന്നു. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേൽപ്രകാരത്തിൽ മാററിമറിക്കേണ്ടതാകുന്നു. ഒരു സംസ്കൃതശ്ലോകവും അതിന്റെ മൂലദേവീഭാഷയിലുള്ള പരാവർത്തനവും താഴെച്ചേർക്കുന്നു. [2]

ഉദാഹരണങ്ങൾ

[തിരുത്തുക]
മലയാളം = നസശാക്ഷം
വിക്കിപീഡിയ = ഹിഅഇതീഢിശ
2010 = 1929

ഒരു സംസ്കൃതശ്ലോകവും മൂലഭദ്രീപരിഭാഷയും നൽകുന്നു:

ശ്ലോകം:

നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
സച്ചിദാനന്തരൂപായ ദക്ഷിണാമൂർത്തയേ നമഃ

മൂലഭദ്രി:

മനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേ
ലട്ടിധാമംധഷൂതാശ ധളിഞാനൂൾപ്പശേ മനഃ

മാങ്കോയിക്കൽക്കുറിപ്പിന്റെ അറയ്ക്കുള്ളിൽ കടന്നു മാർത്താണ്ഡവർമ്മയും‌ പരമേശ്വരൻപിള്ളയും തമ്മിൽ മൂലഭദ്രി ഭാഷയിൽ സംസാരിക്കുന്നതായി സി.വി. രാമൻപിള്ള തന്റെ നോവലായ മാർത്താണ്ഡവർമ്മയിൽ എഴുതിയിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. എൻ., അജിത്ത്കുമാർ (2004). കേരള സംസ്കാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-88087-17-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 1. കേരള സാഹിത്യ അക്കാദമി.

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൂലഭദ്രി&oldid=1876577" എന്ന താളിൽനിന്ന് ശേഖരിച്ചത്