മൃദുല സിൻഹ
മൃദുല സിൻഹ | |
---|---|
ഗോവ ഗവർണർ | |
ഓഫീസിൽ 2014-2019 | |
മുൻഗാമി | ഓം പ്രകാശ് കോഹ്‌ലി |
പിൻഗാമി | സത്യപാൽ മാലിക് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 27 നവംബർ 1942 മുസഫർപൂർ, ബീഹാർ |
മരണം | നവംബർ 18, 2020 ന്യൂഡൽഹി | (പ്രായം 77)
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | രാം കൃപാൽ സിൻഹ |
ജോലി | സാഹിത്യകാരി |
As of 18 നവംബർ, 2020 ഉറവിടം: indian express |
ഇന്ത്യയിലെ ഹിന്ദി സാഹിത്യത്തിലെ ഒരു വനിതാ എഴുത്തുകാരിയും രാഷ്ട്രീയ പ്രവർത്തകയുമാണ് മൃദുല സിൻഹ (Mridula Sinha)(1942-2020).[1][2] 2014 മുതൽ 2019 വരെ ഗോവ സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു.[3]
ആദ്യകാല ജീവിതം
[തിരുത്തുക]ബിഹാറിലെ മുസഫർപുർ ജില്ലയിലെ ചപ്ര ദരംപൂർ യാഡ് എന്ന ഗ്രാമത്തിൽ 1942 നവംബർ 27ന് ജനിച്ചു. പിതാവ് ബാബു ചബിലെ സിങ്ങും മാതാവ് അനുപാ ദേവിയും. വളരെ ചെറുപ്പത്തിൽ തന്നെ ഹിന്ദിയിൽ ഗദ്യ സാഹിത്യങ്ങൾ എഴുതാൻ തുടങ്ങി. ബിരുദ പഠനം പൂർത്തിയാക്കിയ ഉടനെ ഡോക്ടർ റാം കൃപാൽ സിങ്ങിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പഠനം തുടർന്നു. മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് മൊത്തിഹാരിയിലെ ഡോ. എസ്‌കെ സിൻഹ വനിതാ കോളേജിൽ ലെക്ചററായി ജോലിയിൽ പ്രവേശിച്ചു.
സാഹിത്യ രംഗം
[തിരുത്തുക]വിവിധ ഹിന്ദി പ്രസിദ്ധീകരണങ്ങളിൽ നിരവധി കഥകൾ എഴുതി. 'ബിഹാർ കി ലോക് കഥായേൻ' എന്ന പേരിൽ രണ്ടു വാള്യങ്ങളിലായി കഥാസമാഹാരം പുറത്തിറങ്ങി. നിരവധി നോവലുകളും രാജ്മത വിജയ് രാജ് സിന്ധ്യയുടെ ജീവചരിത്രം 'ഏക് ഥി റാണി ഐസി ഭി' എന്ന പേരിൽ പുറത്തിറക്കി. ഇത് പിന്നീട് ഇതേ പേരിൽ സിനിമയായി.
സാഹിത്യ സംഭാവനകൾ
[തിരുത്തുക]- Ek thi rani aisi bhi (Short biography)
- Nayi devyani (Novel)
- Gharwaas (Novel)
- Jyon mehandi ko rang (Novel)
- Dekhan mein choten lagen (Stories)
- Sita puni boli (Novel)
- Yayavari ankhon se (Interviews)
- Bihar ki lok kathayen -I (Stories)
- Bihar ki lok kathayen-II (Stories)
- Dhai beegha zameen (Stories)
- Matr deh nahin hai aurat (Women liberation)
- Nari na kathputli na udanpari(2014) by Yash publications,new delhi
- Apna jivan(2014) by Yash publications,new delhi
- Antim ichha(2014) by Yash publications,new delhi
- Mujhe Kuch Kehna Hain (2015,Poetry) By Yash Publications,New Delhi
- Aaurat aaviksit purush nahi hain(2015) by Yash publications,New Delhi
- chinta aur chintan ke inderdhanushyain rang by mridula sinha (2016) by yash publications,New Delhi
- indiae women new images on ancient foundation(2016) By yash publications,New Delhi
- ya nari sarvbuteshu (2016) By Yash publications,New Delhi
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2014 ഓഗസ്റ്റ് വരെ ഭാരതീയ ജനതാ പാർട്ടിയുടെ നാഷണൽ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം 2014 ഓഗസ്റ്റ് 25ന് ഗോവ ഗവർണ്ണറായി നിയമിതയായി.
അവലംബം
[തിരുത്തുക]- ↑ "Sheila Dikshit resigns; Kalyan Singh is new Governor of Rajasthan". Indian Express. PTI. 26 August 2014. Retrieved 26 August 2014.
- ↑ "Mridula Sinha appointed Goa Governor". Goa News. Goa News Desk. 26 August 2014. Retrieved 26 August 2014.
- ↑ "PRESS COMMUNIQUE". Press Information Bureau. 26 August 2014. Retrieved 26 August 2014.
- ↑ "Books by Mridula Sinha". flipkart.com. Archived from the original on 2014-08-27. Retrieved 26 August 2014.
- ↑ "Books by Mridula Sinha". books.google.com. Google Books. Retrieved 26 August 2014.