മെബിൻ ദേശീയോദ്യാനം
ദൃശ്യരൂപം
മെബിൻ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 28°26′49″S 153°10′13″E / 28.44694°S 153.17028°E |
വിസ്തീർണ്ണം | 38 km2 (14.7 sq mi) |
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ, സിഡ്നിയ്ക്കു വടക്കായി 633 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മെബിൻ ദേശീയോദ്യാനം. ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥാനമായ ഗോണ്ട്വാന മഴക്കാടുകളുടെ ഷീൽഡ് വോൾക്കാനോ ഗ്രൂപ്പിന്റെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1983 ൽ ചേർത്തു. ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007 ൽ ഇതിനെ ഉൾപ്പെടുത്തി. വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാന പക്ഷിസങ്കേതമായ സീനിക് റിമ്മിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിറിഞ്ഞിട്ടുണ്ട്. [1]
ഇതും കാണുക
[തിരുത്തുക]- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ BirdLife International. (2011).