Jump to content

മെയി‌ൻ‌ കാംഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mein Kampf
Cover of Mein Kampf first edition.
കർത്താവ്അഡോൾഫ് ഹിറ്റ്‌ലർ
രാജ്യംജർമനി
ഭാഷജർമൻ
സാഹിത്യവിഭാഗംആത്മകഥ, രാഷ്ട്രീയ മീമാംസ
പ്രസാധകർSecker and Warburg
പ്രസിദ്ധീകരിച്ച തിയതി
ജൂലൈ 18, 1925
ഏടുകൾ720

അഡോൾഫ് ഹിറ്റ്‌ലർ എഴുതിയ ഒരു പുസ്തകമാണ്‌ ലോകത്തിലെ ഏറ്റവും വിറ്റഴിഞ്ഞ ആത്മകഥകളിലൊന്നായ മെയിൻ കാംഫ് . എന്റെ പോരാട്ടം എന്നാണ് മെയിൻ കാംഫ് എന്ന പദത്തിനർഥം. 1925 ജൂലൈ 18നു ആണു് മെയിൻ കാംഫ് പുറത്തിറങ്ങിയത്. വെറുമൊരു ആത്മകഥയല്ല മെയിൻ കാംഫ്. മറിച്ച് ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജർമ്മനി എന്ന സ്വപ്നത്തിനും കൂടി നടത്തിയ കൊടും പാതകങ്ങളിലൂടെ അഡോൾഫ് ഹിറ്റ്ലർ നടത്തിയ നയ പ്രഖ്യാപനം കൂടിയാണ് ഈ പുസ്തകം. ജൂതരോടും കമ്യൂണിസ്റ്റ്കാരോടും ഉള്ള വിരോധമായിരുന്നു ഈ തത്ത്വശാസ്ത്രത്തിന്റെ മുഖമുദ്ര. 1923 ൽ ബവേറിയയിലെ ജയിലിൽ കിടന്നു കൊണ്ടാണു് ഹിറ്റ്ലർ ഈ പുസ്തകം എഴുതിയത്. കടത്തിൽ മുങ്ങി നിൽക്കുന്ന തനിക്ക് ചെറിയൊരു വരുമാന മാർഗ്ഗമാവും ഈ പുസ്തകമെന്നും അദ്ദേഹം പ്രതീക്ഷിച്ചു, പ്രതീക്ഷകളെ കടത്തിവെട്ടി പുസ്തകവിജയം. തുടക്കത്തിൽ വില്പന അത്ര കേമമായിരുന്നില്ല എങ്കിലും ഹിറ്റ്ലറുടെ രാഷ്ട്രീയ ഉയർച്ചയ്ക്കുമൊത്ത് പുസ്ത്കവില്പനയും കുതിച്ചുയർന്നു. റോയൽറ്റിയിൽ നിന്നു മാത്രം പത്തു ലക്ഷം ഡോളർ പ്രതിഫലം ലഭിക്കുന്ന സമയം അദ്ദേഹത്തിനുണ്ടായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ നാസി പാർട്ടി പുനരുജ്ജീവിപ്പിക്കാൻ ഹിറ്റ്ലറെ സഹായിച്ചത് ഈ പുസ്തകം കൂടിയാണു്. വിശുദ്ധ പുസ്തകമായിരുന്ന മെയിൻ കാംഫ് ജർമനിയുടെ പരാജയത്തോടെ വിലക്കപ്പെട്ടപുസ്തകമായി മാറി. എഴുത്തുകാരനെ വെറുക്കുമ്പോഴും അയാളുടെ വാക്കുകളിലേക്ക് കാലദേശമെന്യേ വായനക്കാർ കുതിച്ചെത്തുന്നു.

"https://ml.wikipedia.org/w/index.php?title=മെയി‌ൻ‌_കാംഫ്&oldid=3311210" എന്ന താളിൽനിന്ന് ശേഖരിച്ചത്