Jump to content

മെലീൻ ഡാറ്റാബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാസസംയുക്തങ്ങളുടെ ത്രൈമാസികമായി പുതുക്കുന്ന ഓർഗാനോമെറ്റാലിക് സംയുക്തങ്ങളുടെയും അജൈവസ്മ്യുക്തങ്ങളുടെയും ഒരു ബൃഹത്‌ഡാറ്റാബേസാണ് മെലീൻ ഡാറ്റാബേസ് (The Gmelin database) . ജർമൻ പ്രസിദ്ധീകർണമായ Gmelins Handbuch der anorganischen Chemie ("Gmelin's handbook of inorganic chemistry") യെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ പുതുക്കൽ നടക്കുന്നത്. ആദ്യമായി 1817 -ലിയോപോൾഡ് മെലീൻ ആദ്യ പ്രസിദ്ധീകരിച്ച ഇതിന്റെ[1] അച്ചടിയിലുള്ള അവസാനരൂപം, എട്ടാമത്തേത് പുറത്തിറങ്ങിയത് 1990 കളിലാണ്.

ഇപ്പോൾ ഈ ഡാറ്റാബേസിൽ 1772 മുതൽ 1995 വരെ കണ്ടുപിടിച്ച എല്ലാ സംയുക്തങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത് 15 ലക്ഷം സംയുക്തങ്ങളുടെയും 13 ലക്ഷം വിവിധരാസപ്രവർത്തനങ്ങളുടെയും വിവരങ്ങൾ 85000-ത്തിലേറെ തലക്കെട്ടുകളും കീവേഡുകളും അബ്സ്റ്റ്രാക്ടുകളുമായി ഇതിലുണ്ട്. ഈ ഡാറ്റബേസിൽ 800 -ലേറെ ഫീൽഡുകളിലായി വസ്തുക്കളുടെ വൈദ്യുത-കാന്തിക-താപ-ക്രിസ്റ്റൽ തുടങ്ങി ധാരാളം വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Elsevier MDL ആണ് ഈ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നത്. ഓർഗാനിക് രാസവസ്തുക്കളുടെയും പ്രവർത്തനങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഇതിന്റെ സഹോദര ഡാറ്റാബേസായ ബെയിസ്റ്റീൻ ഡാറ്റാബേസും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് റിയാക്സിസ് സിസ്റ്റമാണ്.

അവലംബം

[തിരുത്തുക]
  1. Brockhaus ABC Chemie, VEB F. A. Brockhaus Verlag Leipzig 1965, pp. 497–498.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെലീൻ_ഡാറ്റാബേസ്&oldid=3684362" എന്ന താളിൽനിന്ന് ശേഖരിച്ചത്