മെസ്സിയർ 23
ദൃശ്യരൂപം
മെസ്സിയർ 23 | |
---|---|
Observation data (J2000 epoch) | |
നക്ഷത്രരാശി | ധനു |
റൈറ്റ് അസൻഷൻ | 17h 56.8m |
ഡെക്ലിനേഷൻ | −19° 01′ |
ദൂരം | 2.15 kly (659 Pc) |
ദൃശ്യകാന്തിമാനം (V) | 6.9 |
ദൃശ്യവലുപ്പം (V) | 27.0′ |
ഭൗതികസവിശേഷതകൾ | |
ആരം | 8 |
കണക്കാക്കപ്പെട്ട പ്രായം | 22 കോടി വർഷം |
മറ്റ് പേരുകൾ | NGC 6494 |
ഇതും കാണുക: തുറന്ന താരവ്യൂഹം |
ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 23 (M23) അഥവാ NGC 6494. ചാൾസ് മെസ്സിയറാണ് 1764 ജൂൺ 20-ന് ഈ താരവ്യൂഹത്തെ ആദ്യമായി നിരീക്ഷിച്ച് തന്റെ പട്ടികയിൽ ഇരുപത്തിമൂന്നാമത്തെ അംഗമായി ഉൾപ്പെടുത്തിയത്.
സവിശേഷതകൾ
[തിരുത്തുക]ഇടത്തരം ദൂരദർശിനികളുപയോഗിച്ച് ഈ താരവ്യൂഹത്തെ നിരീക്ഷിക്കാൻ സാധിക്കും. ഭൂമിയിൽ നിന്ന് 2150 പ്രകാശവർഷം ആണ് M23-ലേക്കുള്ള ദൂരം. 150 ഓളം നക്ഷത്രങ്ങൾ ഈ താരവ്യൂഹത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ഇവയിൽ ഏറ്റവും പ്രകാശം കൂടിയവയുടെ ദൃശ്യകാന്തിമാനം 9.2 ആണ്.