മെസ്സിയർ 6
മെസ്സിയർ 6 | |
---|---|
Observation data (J2000.0 epoch) | |
നക്ഷത്രരാശി | വൃശ്ചികം |
റൈറ്റ് അസൻഷൻ | 17h 40.1m |
ഡെക്ലിനേഷൻ | −32° 13′ |
ദൂരം | 1.6 kly[1] (491 Pc) |
ദൃശ്യകാന്തിമാനം (V) | 4.2 |
ദൃശ്യവലുപ്പം (V) | 25′ |
ഭൗതികസവിശേഷതകൾ | |
ആരം | 6 ly |
മറ്റ് പേരുകൾ | ബട്ടർഫ്ലൈ ക്ലസ്റ്റർ, NGC 6405, Collinder 341, Melotte 178, Lund 769, OCL 1030, ESO 455-SC030 |
ഇതും കാണുക: തുറന്ന താരവ്യൂഹം |
വൃശ്ചികം രാശിയിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 6 (M6) അഥവാ NGC 6405. ചിത്രശലഭത്തിന്റെ ആകൃതിയോട് ചെറിയ സാമ്യം തോന്നുന്നതിനാൽ ബട്ടർഫ്ലൈ ക്ലസ്റ്റർ എന്നും ഇതിന് പേരുണ്ട്. 1654-ൽ ജിയോവന്നി ബാറ്റിസ്റ്റ ഹൊഡിയേർണ ആണ് ആദ്യമായി ഈ താരവ്യൂഹത്തെ നിരീക്ഷിച്ച് രേഖപ്പെടുത്തിയത്. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ ഇതിന്റെ അയലത്തുള്ള താരവ്യൂഹമായ മെസ്സിയർ 7 നെ നിരീക്ഷിച്ച ടോളമി ഇതിനെയും നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടിട്ടുണ്ടാകാമെന്ന് റോബർട്ട് ബേൺഹാം ജൂനിയർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ ആറാമത്തെ അംഗമായി ചേർത്തു. ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് M6 നെക്കുറിച്ചുള്ള പല വിവരങ്ങളും മനസ്സിലാക്കാനായത്.
സവിശേഷതകൾ
[തിരുത്തുക]M6 ന്റെ ദൃശ്യകാന്തിമാനം 4.2 ആണ്. ഇതിലെ പ്രഭയേറിയ നക്ഷത്രങ്ങളധികവും ചൂടുള്ള നീല B ടൈപ്പ് നക്ഷത്രങ്ങളാണ്. എന്നാൽ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ BM Scorpii ഒരു K ടൈപ്പ് നക്ഷത്രമാണ്. ഇത് ഒരു ചരനക്ഷത്രമാണ്, ഇതിന്റെ ദൃശ്യകാന്തിമാനം 5.5 മുതൽ 7.0 വരെ വ്യത്യാസപ്പെടും. M6 ലേക്കുള്ള ദൂരത്തിന്റെ അനുമാനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, ഏതാണ്ട് 1.6 kly ആണീ ദൂരം. ഇതിൽ നിന്ന് താരവ്യൂഹത്തിന്റെ വലിപ്പം 12 ly ആണെന്ന് മനസ്സിലാക്കാം.