Jump to content

മെർസാബാക്കർ തടാകം

Coordinates: 42°12′N 79°52′E / 42.200°N 79.867°E / 42.200; 79.867
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെർസാബാക്കർ തടാകം
നിർദ്ദേശാങ്കങ്ങൾ42°12′N 79°52′E / 42.200°N 79.867°E / 42.200; 79.867
Lake typeGlacier lake
പ്രാഥമിക അന്തർപ്രവാഹംGlaciers
Primary outflowsEngilchek River
Basin countriesKyrgyzstan
ഉപരിതല ഉയരം3,304 മീറ്റർ (10,840 അടി)

കിർഗിസ്ഥാനിൽ എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ടിയാൻ ഷാൻ മലനിരകളിലെ ഒരു മഞ്ഞുതടാകമാണ് മെർസാബാക്കർ തടാകം (Lake Merzbacher).[1] മഞ്ഞുകൊണ്ടുള്ള ഒരു ഭിത്തിയുള്ളതിനാൽ അത് എപ്പോഴും നിറഞ്ഞിരിക്കും. എന്നാൽ ഓരോ വേനലിലും ചൂട് അധികമാവുന്ന ഒരു ദിവസം മഞ്ഞുരുകി ആ ഭിത്തിയിൽ ഒരു തുള വീഴുകയും തടാകത്തിലെ ജലം മുഴുവൻ സെക്കന്റിൽ ആയിരം ഘനമീറ്റർ തോതിൽ അതിൽ നിന്നും താഴേക്ക് ഒഴുകുകയും ചെയ്യും.[2] ആ ഒഴുക്കിൽ വഴിയിൽ ഉള്ളതെല്ലാം ആ ജലപാതം തകർത്തുകളയുകയും ചെയ്യും. കേവലം മൂന്നുനാൾ കൊണ്ട് കാലിയാവുന്ന തടാകത്തിന്റെ ഭിത്തിയിൽ ഉള്ള ഈ തുള തണുപ്പിൽ മഞ്ഞുറഞ്ഞ് അടഞ്ഞുപോവുന്നു. തുടർന്ന് ദിവസേന രണ്ടുമീറ്റർ തോതിൽ തടാകത്തിൽ ജലം ഉയർന്നുകൊണ്ടിരിക്കും. 1903 -ൽ ഇങ്ങോട്ട് പര്യവേഷണം നടത്തിയ ജർമൻകാരനായ ഗോറ്റ്രീഡ് മെർസാബാക്കറുടെ പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്.[1][3] തടാകമുള്ള പ്രദേശത്തേക്കെത്തുന്നത് അതീവ കഠിനമായതിനാലും യാത്രയ്ക്ക് നാലോളം ദിവസങ്ങൾ നടക്കേണ്ടതിനാലും മിക്കവാറും ആഗസ്ത് മാസത്തിലാണ് ഇത് സംഭവിക്കുന്നത് എന്നറിയാമെന്നല്ലാതെ വളരെ അപൂർവ്വം പേർമാത്രമേ ഈ തടാകം അപ്രത്യക്ഷമാകുന്ന പ്രതിഭാസം കണ്ടിട്ടുള്ളൂ.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Bormudoi, A; Shabunin, A; Hazarika, M; Zaginaev, V; Samarakoon, L. "Studying the outburst of the Merzbacher lake of Inylchek glacier, Kyrgyzstan with Remote Sensing and field data". Retrieved 20 June 2015. {{cite journal}}: Cite journal requires |journal= (help)
  2. "The Merzbacher Lake". Tourist Information Center. Retrieved 20 June 2015.
  3. 3.0 3.1 Curwood, Steve. "Almanac/Merzbacher Lake". Living on Earth. Retrieved 20 June 2015.
"https://ml.wikipedia.org/w/index.php?title=മെർസാബാക്കർ_തടാകം&oldid=3469767" എന്ന താളിൽനിന്ന് ശേഖരിച്ചത്