മേക്ക് ഇൻ ഇൻഡ്യ
മേക്ക് ഇൻ ഇൻഡ്യ | |
---|---|
രാജ്യം | India |
പ്രധാനമന്ത്രി | Narendra Modi |
പ്രധാന ആളുകൾ | Ministry of Finance |
ആരംഭിച്ച തീയതി | 25 സെപ്റ്റംബർ 2014 |
നിലവിലെ നില | Active |
വെബ്‌സൈറ്റ് | https://www.makeinindia.com |
ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ, ഭാരതത്തിൽ നിർമ്മാണം നടത്താൻ പ്രോത്സാഹിപ്പിക്കാൻ, ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് മേക്ക് ഇൻ ഇൻഡ്യ,[1] 25 സെപ്റ്റംബർ 2014 ൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്. 2015 ആയതോടെ ഇൻഡ്യയിൽ ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യൺ ഡോളറായി ഉയർന്നു. അമേരിക്കയെയും ചൈനയെയും മറികടന്നാണ് ഇൻഡ്യ ഇക്കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഉത്പാദനം വർധിപ്പിക്കാനും, വിദേശ നിക്ഷേപം ആകർഷിക്കുവാനും, സാമ്പത്തിക രംഗത്തെ അഭിവൃദ്ധിയ്ക്കും, ഇന്ത്യയെ വ്യവസായ സൗഹൃദ രാജ്യമാക്കാനും, സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും, കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുവാനും, തൊഴിൽ ഇല്ലായ്മ പരിഹരിക്കാനും, ദാരിദ്ര്യ നിർമാർജനത്തിനും ഈ പദ്ധതി ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. സമാനമായ പദ്ധതികൾ അമേരിക്കൻ ഐക്യനാടുകൾ, യുകെ, ജർമ്മനി, ചൈന തുടങ്ങിയ മുൻനിര വികസിത വികസ്വര രാജ്യങ്ങളിൽ വളരെ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് അമേരിക്കയിൽ ‘Made in USA’ എന്ന മുദ്രയോട് കൂടിയും യൂകെയിൽ ‘Made in the UK, Sold to the World’ (യുകെയിൽ നിർമ്മിക്കൂ, ലോകത്തിൽ വിൽക്കൂ), ‘Made in Germany’, ‘Made in China‘ തുടങ്ങിയ പദ്ധതികൾ ഇതിന് ഉദാഹരണമാണ്. സംരംഭകർക്ക് ധാരാളം ആനുകൂല്യങ്ങൾ ആണ് ഇവിടങ്ങളിൽ നൽകി വരുന്നത്.[2]