മേതിൽ ദേവിക
ദൃശ്യരൂപം
ഡോ. മേതിൽ ദേവിക | |
---|---|
ജനനം | 1976 ദുബായ്, യു.എ.ഇ. | (48 വയസ്സ്)
ദേശീയത | Indian |
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | ദെവാംഗ് രാജീവ് |
മോഹിനിയാട്ടം കലാകാരിയാണു മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗമായ ദേവിക മദിരാശി സർവകലാശാലയിൽനിന്ന് എം.ബി.എ.യും കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ എം.എ.യും നേടി. ഭാരതിദാസൻ സർവകലാശാലയിൽനിന്ന് നൃത്തവിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി. ഇപ്പോൾ കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. സിനിമാനടൻ മുകേഷിനെ 2013 ഒക്ടോബർ 24-നു വിവാഹം ചെയ്തു[1] .മലയാള ചാനലുകളുടെ നൃത്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രത്യക്ഷപ്പെടാറുണ്ട് ദേവിക. കേരള സംഗീത നാടക അക്കാദമി ഡയരക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2011)
- കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ യുവ പുരസ്‌ക്കാരം(2007)[2]
- ദേവദാസി ദേശീയപുരസ്‌കാരം (2010)[3]
- പശ്ചിമ ബംഗാളിൽനിന്നുള്ള നിരോധ് ബാരൻ അവാർഡ് (2000)
ചിത്രശാല
[തിരുത്തുക]-
മേതിൽ ദേവിക.
അവലംബം
[തിരുത്തുക]Methil Devika എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "മുകേഷ് വിവാഹിതനായി; വധു മേതിൽ ദേവിക". Asianet News. Archived from the original on 2013-10-27. Retrieved 2013 ഒക്ടോബർ 24.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Bismillah Khan award for Methil Devika". The Hindu. Retrieved 2013 ഒക്ടോബർ 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Methil Devika bags Devdasi National Award". The Hindu. Retrieved 2013 ഒക്ടോബർ 25.
{{cite news}}
: Check date values in:|accessdate=
(help)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages using infobox person with multiple spouses
- കേരളത്തിലെ നർത്തകർ
- സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ
- ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ പുരസ്കാരം നേടിയവർ
- പാലക്കാട് വിക്റ്റോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
- മദ്രാസ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- 1977-ൽ ജനിച്ചവർ
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ