Jump to content

മേധ പാട്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേധ പട്കർ
മേധ പട്കർ 2002-ൽ
ജനനം (1954-12-01) 1 ഡിസംബർ 1954  (70 വയസ്സ്)
മറ്റ് പേരുകൾമേധ തായ്
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
കലാലയംടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്
സംഘടനനാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ്
രാഷ്ട്രീയപ്പാർട്ടിആം ആദ്മി
പ്രസ്ഥാനംനർമ്മദ ബചാവോ ആന്ദോളൻ

ഇന്ത്യയിലെ പ്രശസ്തയായ ഒരു സാമൂഹ്യപ്രവർത്തകയാണ്‌ മേധ പട്കർ. (മറാഠി:मेधा पाटकर). നർമ്മദാ നദിയെ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയായ നർമ്മദ ബചാവോ ആന്ദോളൻ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ് എന്ന സംഘടനയുടെ ദേശീയ കൺവീനറുമാണ് മേധാ പട്കർ.[1] ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേൾഡ് കമ്മീഷൻ ഓഫ് ഡാംസ് എന്ന സംഘടനയിൽ പ്രതിനിധി കൂടിയാണ് മേധ.[2]

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി എന്ന പാർട്ടിയെ പ്രതിനിധീകരിച്ച് മേധ മുംബൈയിൽ നിന്നും മത്സരിച്ചെങ്കിലും, 8.9% വോട്ടുകൾ മാത്രം നേടി പരാജയപ്പെടുകയായിരുന്നു.[3]

ആദ്യകാല ജീവിതം

[തിരുത്തുക]

1954 ഡിസംബർ 1-ന്‌ മുംബൈയിൽ ജനിച്ചു. വസന്ത് കനോൽക്കറും, ഇന്ദു കനോൽക്കറുമായിരുന്നു മാതാപിതാക്കൾ.[4] സാമൂഹ്യ പ്രവർത്തകയാവുന്നതിനു മുൻപ് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. TISS-ലെ ജോലിയും ഗവേഷണവും ഉപേക്ഷിച്ച് മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കർഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും, ഇത് ആത്യന്തികമായി നർമ്മദ ബചാവോ ആന്ദോളൻ (നർമ്മദയ രക്ഷിക്കുവാനുള്ള പ്രക്ഷോഭം) എന്ന സംഘടനയുടെ രൂപവത്കരണത്തിന്‌ കാരണമാകുകയും ചെയ്തു.[5]

പ്രവർത്തന മേഖല

[തിരുത്തുക]

നർമ്മദ ബചാവോ ആന്ദോളൻ

[തിരുത്തുക]
മേധാ പട്‌കർ 2011ൽ
മേധാ പട്‌കർ 2011ൽ

നർമ്മദ നദിയ്ക്കും അതിന്റെ പോഷകനദികൾക്കും കുറുകെ പല സ്ഥലങ്ങളിലായി നിർമ്മിച്ചുകൊണ്ടിരുന്ന അണക്കെട്ടുകളുടെ (സർദാർ സരോവർ പദ്ധതി) പദ്ധതി ബാധിതപ്രദേശങ്ങളിലെ ജനങ്ങൾക്ക് അനുഭവിക്കുന്ന ദുരിതങ്ങളിൽ ഇടപെട്ടുകൊണ്ടായിരുന്നു അവർ ദേശീയമായി സജീവമാകുന്നത്.[6] പദ്ധതി മൂലം കഷ്ടത നേരിടുന്ന പത്തു ലക്ഷത്തോളം വരുന്ന അവിടുത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനുവേണ്ടിയും മേധ സംഘടിപ്പിച്ച സമരങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചു. അണക്കെട്ട് നിർമ്മിച്ചപ്പോൾ സ്വാഭാവികമായി ഉയർന്നു വന്ന ജലനിരപ്പിൽ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന മധ്യപ്രദേശിലെ ജൽ‌സിന്ധി ഗ്രാമത്തിലും, മഹാരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലും,‍ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി മേധ മരണം വരെ സമരം തുടങ്ങുകയും, പിന്നീട് അവരെ ഈ സമരത്തിൽ നിന്നും പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ഉണ്ടായി (1999, ഓഗസ്റ്റ് 11).[7] നർമ്മദ പദ്ധതിയുടെ ഫലം ലഭിക്കുക ഗുജറാത്തിലെ ധനികരായ കർഷകർക്കു മാത്രമായിരിക്കും എന്നും, പദ്ധതി ബാധിതരാവും ഫലമനുഭവിക്കുന്നവരിലും കൂടുതലെന്നുമുള്ള തുടർച്ചയായ പ്രസ്താവനകൾ അവരെ ഗുജറാത്ത് ജനതയ്ക്കും രാഷ്ട്രീയക്കാർക്കും അനഭിമതയാക്കി.[8]

2006, മാർച്ച് 28 ന്, അണക്കെട്ടുകളുടെ ഉയരം വർദ്ധിപ്പിക്കുന്നതിനെതിരെ നിരാഹാര സമരം തുടങ്ങി. സുപ്രീം കോടതി അവരുടെ അപ്പീൽ സ്വീകരിക്കാതിരുന്നതിനാൽ മേധ ഏപ്രിൽ 17 ന് ഉപവാസം അവസാനിപ്പിച്ചു.

നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ്

[തിരുത്തുക]

സാമൂഹ്യ-സാമ്പത്തിക, രാഷ്ട്രീയ തലങ്ങളിൽ സാധാരണക്കാർക്ക് നീതി ലഭ്യമാക്കുവാൻ വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ്. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾക്ക്, പിന്തുണയും അവരുടെ ജീവിക്കാനുള്ള അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾക്ക് കരുത്തു പകരാനും വേണ്ടി മേധയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത ഒരു സംഘടനയാണിത്.[1] സംഘടനയുടെ ദേശീയ കൺവീനർ കൂടിയാണ് മേധ.

വേൾഡ് കമ്മീഷൻ ഓൺ ഡാംസ്

[തിരുത്തുക]

ലോകത്തിലെ അണക്കെട്ടുക്കളെക്കുറിച്ചും, അവയുണ്ടാക്കുന്ന സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും പഠിക്കുന്ന ആഗോള സ്വതന്ത്ര സംഘടനയായ വേൾഡ് കമ്മീഷൻ ഓഫ് ഡാംസിന്റെ കമ്മീഷണറായും മേധ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[9] ലോകത്തിലെ വലിയ അണക്കെട്ടുകളെക്കുറിച്ച് മേധയുടെ നേതൃത്വത്തിൽ വളരെ ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്.[10]

സിംഗൂറിൽ

[തിരുത്തുക]

റ്റാറ്റാ മോട്ടർ കമ്പനിയ്ക്കായി കൃഷിസ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ പശ്ചിമ ബംഗാളിൽ സിംഗൂർ എന്ന സ്ഥലത്ത് നടന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുവാനെത്തിയ മേധയെ 2006, ഡിസംബർ 2 ന് പോലീസ് അറസ്റ്റ് ചെയ്തു.[11] സമരത്തിനു പിന്തുണപ്രഖ്യാപിക്കാൻ എത്തിയ മേധയുൾപ്പടെയുള്ളവരുടെ ജാഥയെ ബംഗാളിലെ ഭരണകക്ഷിയായ സി.പി.ഐ(എം) അനുകൂലികൾ വളഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു.[12]

ലാവാസ പ്രൊജക്ടിനെതിരേയുള്ള സമരം

[തിരുത്തുക]

ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി നാഗ്പൂരിൽ ആരംഭിക്കുന്ന ലാവാസ പ്രൊജക്ടിനെതിരേയ മേധാ പാട്കറുടെ നേതൃത്വത്തിൽ നടത്തിയ സമരം വളരെ ശ്രദ്ധേയമായിരുന്നു. പരിസ്ഥിതിക്കു ആഘാതം സൃഷ്ടിക്കുന്ന തരത്തിൽ ഏക്കറു കണക്കിനു ഭൂമി കയ്യേറി, സ്വകാര്യ കമ്പനി പടുത്തുയർത്തുന്ന കൃത്രിമ നഗര പദ്ധതിയായിരുന്നു ഇത്.[13] അവിടുത്തെ ഗ്രാമീണരെ അണിനിരത്തി മേധാ പദ്ധതി നിറുത്തിവെപ്പിക്കുവാനുള്ള സമരം തുടങ്ങി, കൂടാതെ പദ്ധതി തുടങ്ങിയാൽ അവിടുത്തെ പരിസ്ഥിതിക്കു സംഭവിച്ചേക്കാവുന്ന അപകടം ചൂണ്ടിക്കാണിച്ചുകൊണ്ടു ഒരു പൊതു താൽപര്യ ഹർജിയും അവർ സുപ്രീം കോടതിയിൽ നൽകിയിരുന്നു.[14]

ജെയ്താപൂർ ആണവപദ്ധതി

[തിരുത്തുക]

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആരംഭിക്കുവാൻ പോകുന്ന ആണവ വൈദ്യുത നിലയത്തിനെതിരേയുള്ള പ്രക്ഷോഭത്തിൽ പങ്കു ചേരാൻ മേധാ പാട്കർ വിസമ്മതിച്ചത്, പ്രാദേശികവാസികൾ അമർഷവും അമ്പരപ്പും ഉളവാക്കിയിരുന്നു. സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടിയാണ് മേധ നിലകൊള്ളുന്നതെന്നു പോലും സമരാനുകൂലികൾ ആരോപിക്കുകയുണ്ടായി.[15] ലാവാസാ പദ്ധതിക്കെതിരായ സമരവും, നർമ്മദാ ബചാവോ ആന്ദോളൻ എന്നിവയുടെ പരിപാടികൾ മൂലവും താൻ തിരക്കായതിനാലാണ് ജെയ്താപൂർ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നായിരുന്നു മേധയുടെ വിശദീകരണം.[16]

ജൻ ലോക്പാൽ ആന്ദോളൻ

[തിരുത്തുക]

അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ അണ്ണാഹസാരെ നടത്തിയ പോരാട്ടത്തിൽ മേധയും പങ്കു ചേർന്നിരുന്നു. ജൻ ലോക്പാൽ മാത്രമല്ല, ജൻ ആന്ദോളൻ എന്ന ഒരു കൂട്ടായ്മയാണ് തന്റെ ലക്ഷ്യമെന്ന് മേധ പറയുകയുണ്ടായി. ജനങ്ങളുടെ ചെറിയ ചെറിയ കൂട്ടായ്മകളെ ഒരുമിച്ചു ചേർത്ത് ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നു ജൻ ആന്ദോളൻ എന്നതിലൂടെ മേധ ഉദ്ദേശിച്ചിരുന്നത്.[17]

കൊവ്വാദ ആണവ പദ്ധതി

[തിരുത്തുക]

ആന്ധപ്രദേശിലെ ശ്രീകാകുളത്തു തുടങ്ങാനിരുന്ന ആണവപദ്ധതി അവിടുത്തെ പരിസ്ഥിതിക്കും, ജനങ്ങൾക്കും ഒരേ പോലെ ദോഷകരമായിരിക്കുമെന്നതുകൊണ്ട് ഉടൻ തന്നെ നിറുത്തലാക്കണമെന്ന് മേധാ ആവശ്യപ്പെട്ടിരുന്നു.[18] വൈദ്യുതി ഉൽപ്പാദനത്തിനായി ആണവോർജ്ജം എന്നത് ലോകമെമ്പാടും ഉപേക്ഷിച്ചുകഴിഞ്ഞ ഒരു മാർഗ്ഗമാണെന്നായിരുന്നു മേധയുടെ പക്ഷം.

രാഷ്ട്രീയത്തിലേക്ക്

[തിരുത്തുക]

2014 ജനുവരിയിൽ മേധ അരവിന്ദ് കെജ്രിവാൾ രൂപംകൊടുത്ത ആം ആദ്മി പാർട്ടിയിൽ ചേർന്നു. മേധാ പാട്കർ രൂപവത്കരിച്ച, നാഷണൽ അലയൻസ് ഫോർ പ്യൂപ്പിൾ മൂവ്മെന്റ് എന്ന സംഘടന 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയെ പിന്തുണക്കുമെന്ന് മേധാ പ്രഖ്യാപിച്ചു.[19]

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ നോർത്ത് ഈസ്റ്റ് മുംബൈ നിയോജകമണ്ഡലത്തിൽ നിന്നും അവർ ആം ആദ്മി സ്ഥാനാർത്ഥിയായി മത്സരിച്ചു.[20] 8.09% വോട്ടുകളാണ് മേധക്ക് ഇവിടെ നേടാനായത്. ഭാരതീയ ജനതാ പാർട്ടിയുടെ കിരിത് സോമയ്യയോടാണ് മേധ പരാജയപ്പെട്ടത്.[3]

അവാർഡുകളും ബഹുമതികളും

[തിരുത്തുക]
  • റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് 1991 (Right Livelihood Award for the year 1991)[21]
  • വിജിൽ ഇൻഡ്യ നൽകിയ എം. എ. തോമസ് ദേശീയ മനുഷ്യാവകാശ(പ്രവർത്തക) അവാർഡ് 1999 (1999 M.A.Thomas National Human Rights Award )[22]
  • ദീനനാഥ് മംഗേഷ്കർ അവാർഡ്
  • മഹാത്മ ഫൂലെ അവാർഡ്
  • “ഗോൾഡ് മാൻ” പരിസ്ഥിതി അവാർഡ്
  • ബി.ബി.സി. നൽകിയ ഏറ്റവും നല്ല രാഷ്ട്രീയ/സാമൂഹിക പ്രചരണ പ്രവർത്തനത്തിനുള്ള “ഗ്രീൻ റിബൺ” അന്താരാഷ്ട്ര അവാർഡ്.[23]
  • ആംനസ്റ്റി ഇന്റർനാഷണൽ“ നൽകിയ “ഹ്യൂമൻ രൈറ്റ്സ് ഡിഫെന്റർ“ (Human Rights Defender) അവാർഡ്.
  • “വേൾഡ് കമ്മീഷൻ ഓൺ ഡാംസ്” ൽ പ്രതിനിധി ആയിരുന്നു.

കൂടുതൽ വായിക്കുവാൻ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾസ് മൂവ്മെന്റ്". നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾസ് മൂവ്മെന്റ്. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മേധാ പട്കറുമായുള്ള അഭിമുഖം". ടെക്സാസ് സർവ്വകലാശാല. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 "മുംബൈ നോർത്ത് ഈസ്റ്റ് നിയോജകമണ്ഡലം - മഹാരാഷ്ട്ര". കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  4. വസുന്ധര, ശങ്കർ (14 ഏപ്രിൽ 2006). "എ മദർ സ്പീക്സ്, ഐ വറി ഫോർ ഹെർ, ബട്ട് ഐ നോ മേധാ ഈസ് റൈറ്റ്". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "എ മദർ സ്പീക്സ്, ഐ വറി ഫോർ ഹെർ, ബട്ട് ഐ നോ മേധാ ഈസ് റൈറ്റ്". ടൈംസ് ഒഫ് ഇൻഡ്യ. 14 ഏപ്രിൽ 2006. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  6. കുൽദ്ദീപ്, നയ്യാർ (30 ഏപ്രിൽ 2001). "ഡിസ്പ്ലേസ്ഡ് ആന്റ് ഡിപ്രൈവ്ഡ്". ദി ഹിന്ദു. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "എൻ.ബി.എ ആക്ടിവിസ്റ്റ്സ് ഇൻ സത്യാഗ്രഹ ഹട്ട്സ്". ദ ഹിന്ദു. 07 ജൂലൈ 2001. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  8. മീന, മേനോൻ (28 മാർച്ച് 2005). "മേധാ പാട്കർ സ്റ്റോപ്ഡ് സെവറൽ ഔവേഴ്സ് അറ്റ് ഹാപേശ്വർ". Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  9. "മേധാ പാട്കർ". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  10. "സിറ്റിസൺസ് ഗൈഡ് ടു ദ വേൾഡ് കമ്മീഷൻ ഓഫ് ഡാംസ്" (PDF). സൗത്ത് ഏഷ്യ നെറ്റ്വർക്ക് ഓൺ ഡാംസ്, റിവേഴ്സ് ആന്റ് പ്യൂപ്പിൾ. Archived from the original (PDF) on 2014-02-23. Retrieved 27 ജൂൺ 2014.
  11. "മേധാ പാട്കർ ഹെൽഡ് അറ്റ് സിങ്കൂർ". ദി ഹിന്ദു. 03 ഡിസംബർ 2006. Archived from the original on 2014-06-28. Retrieved 28 ജൂൺ 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  12. "മേധാ പാട്കർ അസ്സോൾട്ടഡ്". ദ ഇന്ത്യൻ എക്സ്പ്രസ്സ്. 09 നവംബർ 2007. Archived from the original on 2014-06-27. Retrieved 27 ജൂൺ 2014. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  13. പി., സായിനാഥ് (28 ഫെബ്രുവരി 2013). "ഹൗ ദ അദർ ഹാഫ് ഡ്രൈസ്". ദ ഹിന്ദു. Archived from the original on 2014-06-28. Retrieved 28 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  14. "ലാവാസ ബാറ്റിൽസ് ടു ഗെറ്റ് എൻവിറോൺമെന്റൽ ക്ലിയറൻസ്". എൻ.ഡി.ടി.വി. 02 ഡിസംബർ 2010. Archived from the original on 2014-06-28. Retrieved 28 ജൂൺ 2014. {{cite news}}: Check date values in: |date= (help)
  15. "മേധാ ഫാൻ ബേസ് ഷ്രിങ്ക്സ് ഇൻ കൊങ്കൺ". സൺഡേ ഗാർഡിയൻ. 26 ഡിസംബർ 2010. Archived from the original on 2014-06-28. Retrieved 28 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  16. "മേധാ ഫാൻ ബേസ് ഷ്രിങ്ക്സ് ഇൻ കൊങ്കൺ". സൺഡേ ഗാർഡിയൻ. 26 ഡിസംബർ 2010. Archived from the original on 2014-06-28. Retrieved 28 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  17. "അണ്ണാ അനൗൺസസ് ന്യൂ ടീം, സേയ്സ് ജൻ ആന്ദോളൻ ഈസ് ന്യൂ ഗോൾ". ഐ.ബി.എൻ.ലൈവ്. 10 നവംബർ 2012. Archived from the original on 2014-06-29. Retrieved 29 ജൂൺ 2014.
  18. "മേധാ പാട്കർ ക്രൈസ് ഹാൾട്ട് ടു കൊവ്വാദ ന്യൂക്ലിയർ പ്രൊജക്ട്". ദ ഹിന്ദു. 28 നവംബർ 2013. Archived from the original on 2014-06-29. Retrieved 29 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  19. "പാട്കർ എക്സ്റ്റൻഡ് സപ്പോർട്ട് ടു എ.എ.പി". ഇന്ത്യൻ എക്സ്പ്രസ്സ്. 14 ജനുവരി 2014. Archived from the original on 2014-06-29. Retrieved 29 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  20. "എ.ഏ.പി. ടു ഫീൽഡ് മേധാ പാട്കർ ഓൺ ലോക്സഭാ പോൾസ്". ഇക്കണോമിക് ടൈംസ്. 16 ഫെബ്രുവരി 2014. Archived from the original on 2014-06-29. Retrieved 29 ജൂൺ 2014.{{cite news}}: CS1 maint: bot: original URL status unknown (link)
  21. "മേധാ പാട്കർ ആന്റ് ബാബാ ആംതെ - നർമ്മദാ ബചാവോ ആന്ദോളൻ". ദ റൈറ്റ് ലിവ്ലി ഹുഡ് അവാർഡ് ഫൗണ്ടേഷൻ. Archived from the original on 2014-06-29. Retrieved 29 ജൂൺ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  22. "എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് അവാർഡ്". വിജിൽഇന്ത്യ. Archived from the original on 2014-06-29. Retrieved 29 ജൂൺ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
  23. "ദ ഐഡിയ ഓഫ് ഇന്ത്യ (മേധാ പാട്കറുമായുള്ള അഭിമുഖം)". കാലിഫോർണിയ സർവ്വകലാശാല. Archived from the original on 2014-06-29. Retrieved 29 ജൂൺ 2014.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മേധ_പാട്കർ&oldid=3789187" എന്ന താളിൽനിന്ന് ശേഖരിച്ചത്