Jump to content

മേപ്പാടി

Coordinates: 11°34′N 76°09′E / 11.567°N 76.150°E / 11.567; 76.150
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേപ്പാടി
ചെറുപട/ഗ്രാമം
മേപ്പാടി is located in Kerala
മേപ്പാടി
മേപ്പാടി
Coordinates: 11°33′28″N 76°07′55″E / 11.55786°N 76.13199°E / 11.55786; 76.13199
രാജ്യം[ഇന്ത്യ]
സംസ്ഥാനംകേരളം
ഒന്നാം മൈൽ, മേപ്പാടി

വയനാട് ജില്ലയിലെ ഒരു പട്ടണമാണ് മേപ്പാടി. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയാണ് ഏറ്റവും അടുത്ത നഗരം. വിനോദസഞ്ചാരികൾ വയനാടിനെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് മേപ്പടി പോലെയുള്ള മനോഹരമായ സ്ഥലങ്ങൾ ആണ്.[1]ഇവിടെയുള്ള മനോഹരമായ ചെരിവുകളും കളും വനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.

ചരിത്രം

[തിരുത്തുക]

മേപ്പാടിയിൽ പ്രധാനമായും മൂന്ന് കുടിയേറ്റങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ കുടിയേറ്റം പത്തൊമ്പതാം നൂറ്റാണ്ടിലാണ് നടന്നത്. വയനാടിന്റെ കാടുകളിൽ പ്രത്യേകിച്ച് മേപ്പാടിയുടെ കുന്നുകളിൽ സ്വർണ ഖനികൾ തേടിവന്ന സായിപ്പന്മാർ ആണ് ഒന്നാം കുടിയേറ്റക്കാർ എന്ന് പറയപ്പെടുന്നു. രണ്ടാം കുടിയേറ്റ സമയത്ത് വന്ന ബ്രിട്ടീഷുകാർ പ്രദേശമാകെ ഏലവും കാപ്പിയും തേയിലയും വച്ചുപിടിപ്പിച്ചു. തോട്ട പരിചരണത്തിന് വിവിധ സ്ഥലങ്ങളിൽനിന്നും വിവിധ ഭാഷകൾ സംസാരിക്കുന്ന തൊഴിലാളികളെ ഇവിടെ എത്തിച്ചു. മേപ്പാടി ജനസംഖ്യയുടെ ഭൂരിഭാഗവും രണ്ടാം കുടിയേറ്റം കാലത്ത് ഇവിടേക്ക് വന്ന ജനവിഭാഗമാണ്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കകാലത്ത് ഉണ്ടായ മലബാർ കുടിയേറ്റ കാലത്തുതന്നെയാണ് ഇവിടെ മൂന്നാം കുടിയേറ്റം ആരംഭിക്കുന്നത്. ഈ മൂന്ന് കുടിയേറ്റങ്ങൾക്കു പുറമേ തദ്ദേശീയരായ ഒരു ജനത കൂടി ഇവിടെയുണ്ട്.

ഒന്നാം കുടിയേറ്റ കാലത്ത് വന്ന യൂറോപ്യന്മാർ പ്രദേശത്തെ മലഞ്ചെരുവിൽ തേയിലത്തോട്ടങ്ങൾ വച്ചു പിടിപ്പിക്കാൻ തുടങ്ങി. രേഖകൾ പ്രകാരം വയനാട്ടിലെ തന്നെ ആദ്യത്തെ തേയിലത്തോട്ടം മേപ്പാടിയുടെ അടുത്ത് സ്ഥിതിചെയ്യുന്ന പെരുന്തട്ടയിലാണ് സ്ഥാപിക്കപ്പെട്ടത്. ഈ ആദ്യ തേയിലത്തോട്ടം അക്കാലത്തെ പ്രസിദ്ധമായ പ്ലാന്റേഷൻ കമ്പനിയായ പാരി ആൻഡ് കമ്പനിയുടെതായിരുന്നു. പിന്നീട് ഹാരിസൺ മലയാളം ലിമിറ്റഡ്, പോഡാർ കമ്പനി, എ.വി.ടി കമ്പനി എന്നിവ പ്ലാന്റേഷൻ ആരംഭിച്ചു. ഇതോടെ രണ്ടാം കുടിയേറ്റത്തിന് വഴിവച്ചു. എസ്റ്റേറ്റുകളിൽ പണിക്കായി തൊഴിലാളികളെ കൊണ്ടുവരാൻ ഇടനിലക്കാരായി പ്രവർത്തിച്ചത് കങ്കാണിമാർ എന്നറിയപ്പെടുന്ന വിഭാഗമായിരുന്നു.[2] അവർ തമിഴ്നാട്ടിലെയും കർണാടകത്തിലെയും വിവിധ സ്ഥലങ്ങളിൽ പോയി ആളുകളെ ഇവിടെ കൊണ്ടുവന്നു. മേപ്പാടിയിലെ തേയിലത്തോട്ടങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ തൊഴിലാളി വിഭാഗം ഇങ്ങനെ കുടിയേറി എത്തിയവരാണ്. കർണാടകയിലെ മംഗലാപുരം തമിഴ്നാട്ടിലെ മധുര, തേനി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത്.

1930 വരെ തൊഴിലാളികളെ വെറും അടിമയായി കമ്പനികൾ കണ്ടു പോന്നു. 1930 ന് ശേഷം രാജ്യത്താകെയുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പ്രതിഫലനമെന്നോണം ഇവിടെയും സംഘടിത പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി. 1940-കളിൽ തോട്ടം മേഖലയിൽ ട്രേഡ് യൂണിയനുകൾ പ്രവർത്തനം ആരംഭിച്ചു. ട്രേഡ് യൂണിയനുകളുടെ ആഗമനവും സ്വാതന്ത്ര്യത്തിനുശേഷമുള്ള ഗവൺമെന്റും തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് മാറ്റങ്ങളുണ്ടാക്കി.[3] K കങ്കാണിമാർ = മേസ്ത്രിമാർ, പാലയ്ക്കൽ ശങ്കരൻ മേസ്ത്രിയായിരുന്നു പ്രധാനി.ഒന്നാം കടിയേറ്റക്കാലത്ത് പാലക്കാട് വാണിയംകുളം എന്ന സ്ഥലത്തു നിന്നും വന്നയാൾ. തിയ്യനായിരുന്ന ശങ്കരൻ മേസ്ത്രി പാറുവമ്മ എന്ന ബ്രാഹ്മണ സ്ത്രീയെ കല്ല്യാണം കഴിച്ചു.

സമ്പദ്ഘടന

[തിരുത്തുക]

മേപ്പാടിയിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. ഇവിടെ ചെറിയ തോതിൽ പച്ചക്കറി കൃഷിയുമുണ്ട്. മേപ്പാടിയിലുള്ള ഭൂരിഭാഗം തൊഴിലാളികളും തേയില തോട്ടങ്ങളിൽ ജോലിചെയ്യുന്നു. മേപ്പടിയിലെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കുന്നതിനായി ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.[4]

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]

എത്തിച്ചേരുവാൻ

[തിരുത്തുക]

വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് മേപ്പടി സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് 78 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 106 കിലോമീറ്ററും ബെംഗളൂരുവിൽ നിന്ന് 281 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം.[6] ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 78 കിലോമീറ്റർ ദൂരത്തുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം 90 കിലോമീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്.

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Meppadi-Kerala Tourism". Archived from the original on 2018-08-06. Retrieved 2018-05-26.
  2. Southeast Asia: A Historical Encyclopedia, from Angkor Wat to Timor. ABC-CLIO. 2004. pp. 639. ISBN 9781576077702.
  3. "ഒരു ദേശത്തിൻറെ കഥ അരികുവത്കരിക്കപ്പെട്ട ഒരു തൊഴിലാളി വിഭാഗത്തിൻറെ കഥ കൂടിയാവുമ്പോൾ" (in Malayalam). Archived from the original (Writings) on 2018-08-09. Retrieved 2018-05-29.{{cite news}}: CS1 maint: unrecognized language (link)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-06. Retrieved 2018-05-26.
  5. https://www.tripadvisor.in/Tourism-g5978824-Meppadi_Wayanad_District_Kerala-Vacations.html
  6. https://plus.google.com/100272725385514504230/posts/Wbeww3nf8XL

പുറംകണ്ണികൾ

[തിരുത്തുക]

11°34′N 76°09′E / 11.567°N 76.150°E / 11.567; 76.150


"https://ml.wikipedia.org/w/index.php?title=മേപ്പാടി&oldid=4109941" എന്ന താളിൽനിന്ന് ശേഖരിച്ചത്