Jump to content

മേരി ഡിസൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ഡിസൂസ
Sport
രാജ്യം ഇന്ത്യ
കായികയിനംഅത്‌ലറ്റിക്സ്, ഹോക്കി
പരിശീലിപ്പിച്ചത്ധ്യാൻ ചന്ദ്

ഇന്ത്യയുടെ ആദ്യകാല ഒളിമ്പ്യൻ ഹോക്കി താരവും അത്‌ലറ്റുമായിരുന്നു മേരി ഡിസൂസ (ഇംഗ്ലീഷ്: Mary D'Souza Sequeira) ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യത്തെ രണ്ടു വനിതാ താരങ്ങളിലൊരാളാണ്[1]. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലും ഹോക്കിയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013 ൽ രാജ്യം ധ്യാൻ ചന്ദ് പുരസ്കാരം നൽകി ആദരിച്ചു. [2]

ജീവിതരേഖ

[തിരുത്തുക]

മഹാരാഷ്ട്രയിലെ മുംബൈയിലെ ബ്രാന്ദ്രയിൽ ജനിച്ചു. 12 സഹോദരങ്ങൾ ഉള്ള ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് മേരി ജനിച്ചത്. സെന്റ് ജോസഫ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷമാണ് ഹോക്കി പരിശീലിക്കുന്നത്. ഹോക്കി താരങ്ങളായിരുന്ന മാതൃ സഹോദരങ്ങളായ മാക്സി വാസും സാക്രു മെനെസെസും ആണ് മേരിയെ മത്സരങ്ങളിലേക്കടുപ്പിക്കുന്നത്.[3]

കായിക ജീവിതം

[തിരുത്തുക]

1951 ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യത്തെ ഏഷ്യൻ ഗെയിംസിൽ 4x100 മീറ്റർ റിലേ മത്സരത്തിൽ വെള്ളിമെഡലും 200 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടി.[4] 1954- മാനിലയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 4x100 മീറ്റർ റിലേയിൽ സ്വർണ്ണം നേടി. സ്റ്റെഫി ഡിസൂസയും ഈ ടീമിൽ അംഗമായിരുന്നു 1951 മുതൽ 57 വരെയുള്ള കാലഘട്ടങ്ങളിൽ നിരവധി ദേശീയ അന്തർദേശീയ റെക്കോർഡുകൾക്കുടമയായിരുന്നു. നാലു പ്രാവശ്യം 100 മീറ്റർ 200 മീറ്റർ ദേശീയ ചാമ്പ്യനായിരുന്നു.

1952 ൽ ഹെൽസിങ്കിയിൽ നടന്ന ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുത്ത രണ്ടു വനിതകളിലൊരാളായി. രണ്ടാമത്തെയാൾ നീലിമ ഘോഷ് ആയിരുന്നു. [5] അക്കാലത്തെ പ്രമുഖ കായികതാരമായിരുന്ന ജെസ്സി ഓവൻസിന്റെ കൂടെ പരിശീലനം ചെയ്യാൻ സാധിച്ചു.

ഹോക്കികളിയിലും മേരി ഇന്ത്യയെ പ്രതിനിധീകരിച്ച് 1953 മുതൽ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. 1953 ൽ ബ്രിട്ടനിലെ ഫോക്ക്സ്റ്റോണിൽ നടന്ന ലോക വനിതാ ടൂർണമെന്റിൽ പങ്കെടുത്തു.1956ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആസ്റ്റ്രേലിയയിലെ മെൽബണിൽ കളിച്ചു. 1964 ജപ്പാൻ ഇന്ത്യയിൽ പ്രദക്ഷിണമത്സരങ്ങൾ നടത്തിയപ്പോൾ ഇന്ത്യൻ ടീമംഗമായിരുന്നു. സ്വന്തമായി കോച്ചോ, പരിശീലനച്ചെലവു വഹിക്കാൻ പ്രായോജകനോ ഇല്ലായിരുന്ന സമയത്താണ് ഈ നേട്ടങ്ങൾ എന്നത് പ്രശംസനീയമാണ്. ധ്യാൻ ചന്ദ് മാത്രമായിരുന്നു ഹോക്കി കളിയിൽ ഇടക്കെങ്കിലും പരിശീലനമ് നൽകിയത്. ഹെൽസിങ്കി ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഇന്തയുടെ റിലേ ടീമിനു സ്റ്റാർട്ടിങ്ങ് ബ്ലോക്ക് പോലും ഉണ്ടായിരുന്നില്ല എന്നും അന്ന് അത് തന്ന് സഹായിച്ചത് അമേരിക്കയുടെ ടീം അംഗങ്ങളായിരുന്നു എന്നും മേരി രേഖപ്പെടുത്തുന്നു.

സജീവകായിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഇന്ത്യൻ റെയിൽവേയിൽ സ്പോർട്ട്സ് ഓഫീസർ ആയി ജോലി ചെയ്തു

മാനില ഏഷ്യാഡിൽ സ്വർണ്ണം നേടിയ വനിതാ റിലേ ടീം. മേരി ഇടത്തേ അറ്റത്ത്.

മികച്ച സമയങ്ങൾ

[തിരുത്തുക]

100 മീറ്റർ ഹ്രസ്വദൂര ഓട്ടം12.3 സെക്കന്റ് ഫെബ്രുവരി1954

200 മീറ്റർ ഹ്രസ്വദൂര ഓട്ടം 25.7 seconds: 1956 പട്യാല ദേശീയ ഗെയിംസ്

80 മീറ്റർ ഹർഡിൽ 12.7 സെക്കന്റ് :  1953 ലെ ജബൽപൂർ ദേശീയ ഗെയിംസ്

4 x 100 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് 49.5 സെക്കന്റ്; മാനില എഷ്യൻ ഗെയിംസ് [6]

ഹെൽസിങ്കിയിലെ ഒളിമ്പിക് മാർച്ച് പാസ്റ്റ്. നീലിമ ഘോഷും മേരി ഡിസൂസയും മുന്നിൽ

പുരസ്കാരങ്ങൾ

[തിരുത്തുക]

2013 ൽ ധ്യാൻ ചന്ദ് പുരസ്കാരം നൽകി രാജ്യം മേരി ഡിസൂസയെ ആദരിച്ചു.[7]

റഫറൻസുകൾ

[തിരുത്തുക]
  1. Gulu, Ezekiel. (July 29, 2008). "The Indian kaleidoscope". Retrieved 2017 മാർച്ച് 13. {{cite news}}: Check date values in: |access-date= (help)
  2. "Four names cleared for Dhyanchand Award".
  3. Joanna, Lobo (1 Sep 2013). "Hail Mary: Hockey player Mary D'Souza being honoured with Dhyan Chand Award". Retrieved 13 മാർച്ച് 2017.
  4. സുശാന്ത്, ശർമ്മ (07 Jun 2015,). "Interview with Mary D'Souza, India's first female Olympian". {{cite news}}: Check date values in: |date= (help)CS1 maint: extra punctuation (link)
  5. Clayton, Murzello. "Mumbai's forgotten Olympian Mary Dsouza Sequeira awaits state honours".
  6. ""62 years later, Mary Dsouza: Pioneer of women athletics in India, will finally be honored"".
  7. "Hail Mary: Hockey player Mary D'Souza being honoured with Dhyan Chand Award". Daily News and Analysis. 1 September 2013.
"https://ml.wikipedia.org/w/index.php?title=മേരി_ഡിസൂസ&oldid=4100677" എന്ന താളിൽനിന്ന് ശേഖരിച്ചത്