Jump to content

മേരി ഡൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mary A. G. Dight
ജനനം
Mary Alice Glidden Crawford

November 7, 1860
മരണംFebruary 8, 1923
വിദ്യാഭ്യാസം
തൊഴിൽphysician
Medical career
Institutions

മേരി ഡൈറ്റ് അഥവാ മേരി എ. ജി. ഡൈറ്റ് (നവംബർ 7, 1860 - ഫെബ്രുവരി 8, 1923) ഒരു അമേരിക്കൻ ഭിഷഗ്വരയായിരുന്നു. ഇംഗ്ലീഷ്:Mary A. G. Dight. ഹെംപ്‌സ്റ്റെഡ് അക്കാദമി ഓഫ് മെഡിസിൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവർ,[1] ഫിലാഡൽഫിയയിലെ വുമൺസ് ഹോസ്പിറ്റലിന്റെ ചുമതല വഹിച്ചിരുന്നു,[2] ന്യൂ ഓർലിയാൻസിൽ ഒരു വനിതാ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിലെ അഗ്രഗാമിയായിരുന്നു.[3] ചാൾസ് ഫ്രീമോണ്ട് ഡൈറ്റുമായുള്ള വിവാഹജീവിതത്തിലെങ്കിലും അവൾ ഹ്യൂമൻ യൂജെനിക്സ് പ്രസ്ഥാനത്തിന്റെ പിന്തുണക്കാരിയായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

മേരി ( വിളിപ്പേര്, "മിന്നി") [4] ആലീസ് ഗ്ലിഡൻ ക്രോഫോർഡ് 1860 നവംബർ 7 ന് ഒഹായോയിലെ പോർട്ട്സ്മൗത്തിലാണ് ജനിച്ചത്.[1] [a]

മേരി യങ്ങിന്റെയും (ഗ്ലിഡൻ) ജോർജ്ജ് ക്രോഫോർഡിന്റെയും ഏക മകളായിരുന്നു അവൾ. അവളുടെ അമ്മ ന്യൂ ഇംഗ്ലണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അമ്മ സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിൽ വിശ്വസിക്കുകയും മകളെ ഇഷ്ടമുള്ള തൊഴിൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[1] മിനിക്ക് രണ്ട് സഹോദരന്മാരുണ്ടായിരുന്നു, ജോർജ്ജ്, ജോൺ

വിദ്യാഭ്യാസം

[തിരുത്തുക]

മേരി ഒരു മികച്ച സംഗീതജ്ഞനും ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് കൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ നിന്ന് ബിരുദധാരിയുമായിരുന്നു. അവൾ ജർമ്മൻ നന്നായി സംസാരിച്ചു. 1884 ലെ ക്ലാസിലെ ഏറ്റവും പ്രായം കുറഞ്ഞ മിഷിഗൺ മെഡിക്കൽ സ്കൂളിലെ റെഗുലർ മെഡിസിൻ ആൻഡ് സർജറി വിഭാഗത്തിൽ നിന്ന് അവൾ ബിരുദം നേടി [1] . 1892 [6] ൽ മിനസോട്ട യൂണിവേഴ്സിറ്റിയിലെ ഹോമിയോപ്പതിക് മെഡിസിൻ ആന്റ് സർജറിയിലെ കോളേജ് ബിരുദവും കരസ്ഥമാക്കി.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ഒഹായോയിൽ തിരിച്ചെത്തിയ അവൾ ഒരു വർഷം വൈദ്യശാസ്ത്രം പരിശീലിച്ചു.[1] 1885 മെയ് 9-ന് അവൾ ബെഞ്ചമിൻ സി. ട്രാഗോയെ വിവാഹം കഴിച്ചു, എന്നാൽ വിവാഹത്തിൽ അസന്തുഷ്ടയായ അവൾ [4] 1886-ൽ വിദേശത്തേക്ക് പോകുകയും പാരീസിലും വിയന്നയിലും രണ്ടുവർഷത്തോളം പഠനം തുടരുകയും ചെയ്തു. പിന്നീട് അവർ പോർട്സ്മൗത്തിലേക്ക് മടങ്ങി, ഹെംപ്സ്റ്റെഡ് അക്കാദമി ഓഫ് മെഡിസിൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[1]

സിറിയയിലെ ബെയ്റൂട്ടിലുള്ള അമേരിക്കൻ മെഡിക്കൽ കോളേജിൽ ആറ് വർഷത്തെ പ്രൊഫസർഷിപ്പിന് ശേഷം മടങ്ങിയെത്തിയ മിഷിഗൺ സർവകലാശാലയിലെ മെഡിക്കൽ ഫാക്കൽറ്റികളിലൊരാളായ പ്രൊഫസർ ചാൾസ് ഫ്രീമോണ്ട് ഡൈറ്റ് നെ മെഡിസിൻ വിദ്യാർത്ഥിയായിരിക്കെ ,മേരി പരിചയപ്പെട്ടു. 1892-ൽ,[1] അവളെ വിവാഹം കഴിക്കാൻ അദ്ദേഹം ബെയ്റൂട്ടിൽ നിന്ന് അമേരിക്കയിൽ എത്തുകയും 7 വർഷത്തിനു ശേഷം 1899 [4] ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു.

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Willard, Frances Elizabeth; Livermore, Mary Ashton Rice (1893). "DIGHT, Mrs. Mary A. G.". A Woman of the Century: Fourteen Hundred-seventy Biographical Sketches Accompanied by Portraits of Leading American Women in All Walks of Life. Charles Wells Moulton. p. 244. This article incorporates text from a publication now in the public domain:
  2. "Medical News Items". The New Orleans Medical and Surgical Journal (in ഇംഗ്ലീഷ്). 50. J.A. Gresham: 45. 1897. Retrieved 6 October 2022. This article incorporates text from a publication now in the public domain:
  3. "What Women Are Doing". The Woman's Medical Journal (in ഇംഗ്ലീഷ്). 5. Recorder Publishing Company: 243. 1896. Retrieved 6 October 2022.
  4. 4.0 4.1 4.2 "DIGHT, Mrs. Mary A. G." marykatemcmaster.org. Retrieved 6 October 2022.
  5. Strong, Mrs Lucia Mabel Glidden (1925). The Descendants of Charles Glidden of Portsmouth and Exeter, New Hampshire (in ഇംഗ്ലീഷ്). Retrieved 6 October 2022. This article incorporates text from a publication now in the public domain:
  6. University of Minnesota (1901). The University of Minnesota Alumni Record, by Classes and Alphabetically by Colleges, 1873-1900 (in ഇംഗ്ലീഷ്). University of Minnesota. pp. 10, 113. Retrieved 6 October 2022.

കുറിപ്പുകൾ

[തിരുത്തുക]
  1. Strong records her name as Alice G. Crawford.[5]
"https://ml.wikipedia.org/w/index.php?title=മേരി_ഡൈറ്റ്&oldid=3989738" എന്ന താളിൽനിന്ന് ശേഖരിച്ചത്