മൈറ്റോകോണ്ഡ്രിയൽ റീപ്ലേസ്മെന്റ് തെറാപ്പി
ഒന്നോ അതിലധികമോ സെല്ലുകളിൽ മൈറ്റോകോൺഡ്രിയയെ മാറ്റിസ്ഥാപിക്കുന്നതു വഴി രോഗങ്ങളെ പൂർണ്ണമായും തടയുന്നതിനോ തീവ്രത കുറയ്ക്കുന്നതിനോ മൈറ്റോകോൺഡ്രിയൽ റീപ്ലമെൻറ് തെറാപ്പി(എം ആർ ടി ) എന്ന് പറയുന്നു . ഇൻ വിട്രോ ഫെര്ട്ടിലൈസേഷന്റെ െ ഒരു പ്രത്യേക രൂപമായാണ് എംആർടി ഉത്ഭവിച്ചത്. ഇങ്ങനെയുള്ള സാങ്കേതിക വിദ്യയിൽകുഞ്ഞിന്റെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ മുഴുവനായോ ഭാഗികമായോ ഒരു മൂന്നാം കക്ഷിയിൽ നിന്നാണ് വരുന്നത്.
അമ്മമാർക്ക് മൈറ്റോകോൺഡ്രിയൽ ഡിഎൻഎ രോഗ ബാധിതമായ അവസ്ഥയിലാണ് ഈ സാങ്കേതിക വിദ്യ പ്രയോജന പ്രദ മാകുന്നത്.ഈ ചികിത്സ രീതിക്ക് യുണൈറ്റഡ് കിങ്ങ്ഡം അനുമതി നൽകിയിട്ടുണ്ട് . കേടുവന്ന കോശ കലകളിൽ മൈറ്റോകോൺഡ്രിയയെ മാറ്റിസ്ഥാപിക്കുന്നതിനായി ഓട്ടോലോഗസ് മൈറ്റോകോൺഡ്രിയ ഉപയോഗിക്കുന്നതാണ് രണ്ടാമത്തെ ഉപയോഗം . കാർഡിയാക്-കോംപ്രമൈസ്ഡ് നവജാതശിശുക്കളെ ചികിത്സിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ക്ലിനിക്കൽ ഗവേഷണങ്ങളിൽ ഇത് ഉപയോഗിച്ചു.
വൈദ്യ ശാസ്ത്ര മേഖലയിലെ ഉപയോഗങ്ങൾ
[തിരുത്തുക]ഇൻ വിട്രോ ബീജ സങ്കലനത്തിൽ
[തിരുത്തുക]അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ പകരുന്നത് തടയാൻ മൈറ്റോകോണ്ട്രിയൽ റീപ്ലേസ്‌മെന്റ് തെറാപ്പി ഉപയോഗിക്കുന്നു. യുകെയുടെ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി (എച്ച്എഫ്‌ഇഎ) ലൈസൻസുള്ള ക്ലിനിക്കുകളിൽ മാത്രമേ ഇത് നടത്താൻ കഴിയൂ. എച്ച്‌എഫ്‌ഇഎയെ വ്യക്തിഗതമായി അംഗീകരിച്ച, പ്രീപ്ംപ്ലാന്റേഷൻ ജനിതക രോഗനിർണയം സഹായകരമാകാൻ സാധ്യതയില്ലാത്ത,ആളുകൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ . മാത്രമല്ല അപകടസാധ്യതകളും ആനുകൂല്യങ്ങളും ഉണ്ടെന്ന് രോഗിയെ അറിയിച്ച് സമ്മതത്തോടെ മാത്രം ഈ ചികിത്സ രീതി നടപ്പിലാക്കാൻ കഴിയുകയുള്ളൂ