Jump to content

മൈസൂർ മുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസൂർ മുല്ല
മൈസൂർ മുല്ല (Jasminum grandiflorum
മൈസൂർ മുല്ല(Jasminum grandiflorum)
മറ്റു പേരുകൾമൈസൂർ മല്ലിഗെ
തരംJasminum grandiflorum
പ്രദേശംമൈസൂർ ജില്ല
രാജ്യംഇന്ത്യ
രജിസ്റ്റർ ചെയ്‌തത്2005
ഔദ്യോഗിക വെബ്സൈറ്റ്http://ipindia.nic.in

കർണാടകയിലെ മൈസൂർ ജില്ലയിലും മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഒരിനം മുല്ലയാണ് മൈസൂർ മുല്ല (ഇംഗ്ലീഷ്: Mysore Jasmine, കന്നഡ: ಮೈಸೂರು ಮಲ್ಲಿಗೆ, മൈസൂരു മല്ലിഗെ). ഭൂപ്രദേശസൂചിക പദവി ലഭിച്ചിട്ടുള്ള മൈസൂർ മുല്ല പൂജാ ആവശ്യത്തിനും മാല ഉണ്ടാക്കാനും ഉപയോഗിക്കുന്നതിനുപുറമേ സുഗന്ധദ്രവ്യ വ്യവസായത്തിലും വൻതോതിൽ ഉപയോഗിക്കുന്നുണ്ട്.

വിവരണം[തിരുത്തുക]

മൈസൂർ മുല്ലയുടെ ചെടിയ്ക്ക് 9 അടിയോളം വളരാൻ സാധിക്കും. ഇലകൾ തിളക്കമുള്ള പച്ച നിറത്തിൽ അണ്ഡാകൃതിയുള്ളവയാണ്. [1]

പ്രശസ്തി[തിരുത്തുക]

കർണ്ണാടകയിലെ വിവിധതരം മുല്ലയിനങ്ങളിൽ ഏറെ പ്രശസ്തമായ ഇനമാണ് മൈസൂർ മുല്ല. ഭൂപ്രദേശസൂചിക പദവി ലഭിച്ചിട്ടുള്ള കർണ്ണാടകയിലെ തന്നെ മുല്ലയിനങ്ങളായ ഹഡഗാളി മുല്ലയെക്കാളും ഉഡുപ്പി മുല്ലയെക്കാളും സുഗന്ധം ഏറെയുള്ളത് മൈസൂർ മുല്ലക്കാണ്.[2] സംസ്ഥാനത്തെ പുഷ്പവിപണിക്ക് പുറമേ കേരളത്തിലും തമിഴ്നാട്ടിലും മൈസൂർ മുല്ലക്ക് ആവശ്യക്കാരേറെയുണ്ട്.

ഉത്പാദനം[തിരുത്തുക]

രണ്ടായിരത്തിന്റെ ആദ്യപാദത്തിൽ ദ്രുതഗതിയിലുണ്ടായ നഗരവൽക്കരണം മൈസൂരിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ മൈസൂർ മുല്ലയുടെ ഉത്പാദനത്തെയും ബാധിച്ചു.[3] ഒരു കാലത്ത് മുഖ്യമായും മുല്ലകൃഷി നടത്തിയിരുന്ന നഗരാതിർത്തിയിലുള്ള പ്രദേശങ്ങളെല്ലാം ജനവാസകേന്ദ്രങ്ങളായി മാറി. ആവശ്യത്തിനനുസരിച്ചുള്ള ഉത്പാദനം നടക്കാത്തത് മൈസൂർ മുല്ലയുടെ ലഭ്യതയെ ബാധിക്കുകയും വില ഗണ്യമായി വർദ്ധിക്കുന്നതിനിടയാക്കുകയും ചെയ്തു. അതിനാൽ കർണാടക സർക്കാരിന്റെ ഹോർട്ടികൾചറൽ ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും സമീപ താലൂക്കുകളിലേക്ക് കൂടി മൈസൂർ മുല്ലയുടെ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈസൂർ_മുല്ല&oldid=2327081" എന്ന താളിൽനിന്ന് ശേഖരിച്ചത്