മൈസൂർ മൃഗശാല
ദൃശ്യരൂപം
ക്രിസ്തു വര്ഷം 1892ഇൽ10.9 ഏക്കർ വിസ്തൃതിയിൽ സ്ഥാപിതമായി.സ്ഥാപകനായ ശ്രീ ചാമരാജേന്ദ്ര വോഡയാർ ബഹദൂറിന്റെ പേരിലാണ് മൃഗശാല അറിയപ്പെടുന്നത്. മൈസൂർ മൃഗശാലയുടെ മനോഹരവും ആകർഷകവുമായ ഭൂപ്രകൃതി സൃഷ്ടിച്ചതിൽ ജർമ്മൻ ലാൻഡ്സ്കേപ്പറും ഹോർട്ടികൾച്ചറലിസ്റ്റുമായ ജി എച്ച് ക്രുംബെഗൽ ഏർപ്പെട്ടു.[1]
1948ൽമൈസൂരു മൃഗശാലയുടെ ഭരണം ഹോർട്ടികൾച്ചർ വകുപ്പിന് കൈമാറി. തണ്ടിസാദക്കിനൊപ്പം കെൻസിംഗ്ടൺ ഗാർഡന്റെ മറ്റൊരു 50 ഏക്കർ കൂടി ഏറ്റെടുത്തു, അങ്ങനെ മൊത്തം വിസ്തീർണ്ണം 78 ഏക്കറായി ഉയർന്നു.
ഇന്ന് മൈസൂർ മൃഗശാലയ്ക്ക് 128 വർഷത്തെ ചരിത്രമുണ്ട്, മൃഗശാല യഥാർത്ഥ സ്ഥലത്ത് നിന്ന് മാറ്റാതെ പൂർണ്ണമായും നവീകരിച്ചു. 168 സ്പീഷിസുകളിൽപ്പെട്ട 1450 ലധികം മാതൃകകൾ 30 ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു.
- ↑ "Mysuru Zoo". Retrieved 2024-09-19.