മോഗുബായ് കുർദിക്കർ
ദൃശ്യരൂപം
മോഗുബായ് കുർദിക്കർ मोगुबाई कुर्डीकर | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മോഗുബായ് കുർദിക്കർ |
ജനനം | ജൂലൈ 15, 1904 |
ഉത്ഭവം | ഗോവ |
മരണം | ഫെബ്രുവരി 10, 2001 | (പ്രായം 96)
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം - ഘയാൽ |
ജയ്പൂർ-അത്രൗലി ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായികയായിരുന്നു മോഗുബായ് കുർദിക്കർ (ജൂലൈ 15, 1904 – ഫെബ്രുവരി 10, 2001).
ജനനം
[തിരുത്തുക]ഗോവയിലെ കുർദി ജില്ലയിൽ 1904 ജൂലൈ 15ന് ജയശ്രീബായിയുടെ മകളായി ജനിച്ചു.
സംഗീത ജീവിതം
[തിരുത്തുക]പത്താം വയസിൽ സംഗീതം അഭ്യസിച്ചു. തുടങ്ങി. ചന്ദ്രേശ്വർ ഭൂതനാഥ് സംഗീത മണ്ഡലി നാടക കമ്പനിയിൽ കുറച്ചുകാലം അഭിനേത്രിയായിരുന്നു.[1] 1968ൽ സംഗീത നാടക അക്കാദമി പുര്സകാരവും 1974ൽ പത്മഭൂഷണും ലഭിച്ചു.
പാരമ്പര്യം
[തിരുത്തുക]കൗസല്യ മഞ്ചേശ്വർ, പത്മ തൽവാക്കർ, കമൽ താംബെ, അരുൺ ദ്രാവിഡ് എന്നിവരെ സംഗീതം പഠിപ്പിച്ചു. പ്രസിദ്ധ സംഗീതജ്ഞ കിഷോരി അമോൻകർ മോഗുബായിയുടെ മകളാണ്.
മരണം
[തിരുത്തുക]2001 ഫെബ്രുവരി 10ന് അന്തരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1968)[2]
- പത്മഭൂഷൺ (1974)[3]
- സംഗീത ഗവേഷണ അക്കാദമി പുരസ്കാരം (1980)
അവലംബം
[തിരുത്തുക]- ↑ താൻസൻ മുതൽ സക്കീർഹുസൈൻ വരെ. ലിപി. pp. 106–111. ISBN 81 8801 650 0.
{{cite book}}
:|first=
missing|last=
(help) - ↑ http://sangeetnatak.gov.in/sna/awardeeslist.htm
- ↑ http://www.planetradiocity.com/musicopedia/article-singer/Mogubai-Kurdikar/2174[പ്രവർത്തിക്കാത്ത കണ്ണി]