Jump to content

മോഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കോസ്റ്റിക് കപ്ലർ മോഡം-ഒരു ടെലിഫോൺ ഹാൻഡ്‌സെറ്റ് ഓഡിയോ മീഡിയമായി ഉപയോഗിച്ചു, ഉപയോക്താവ് ആവശ്യമുള്ള നമ്പർ ഡയൽ ചെയ്യുകയും തുടർന്ന് കണക്ഷൻ പൂർത്തിയാക്കാൻ മോഡത്തിലേക്ക് ഹാൻഡ്‌സെറ്റ് അമർത്തുകയും ചെയ്യുന്നു. ഈ സംവിധാനങ്ങൾ സാധാരണയായി സെക്കൻഡിൽ 300 ബിറ്റുകൾ വേഗതയിലാണ് പ്രവർത്തിക്കുന്നത്.
മോട്ടറോളയുടെ 28.8 kbit/s സീരിയൽ പോർട്ട് മോഡം
DSL മോഡം പ്രവർത്തിക്കുന്ന അവസ്ഥയിൽ

ടെലിഫോൺ ശൃംഖലയിലൂടെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരവിനിമയം സാധ്യമാക്കുന്നതിനുള്ള ഉപകരണമാണ്‌ മോഡം. കമ്പ്യൂട്ടറിനും ടെലിഫോൺ ലൈനിനും ഇടയിലാണ്‌ മോഡം ഘടിപ്പിക്കുന്നത്. കമ്പ്യൂട്ടറിൽ നിന്നുള്ള ഡിജിറ്റൽ വിവരങ്ങളെ ടെലിഫോൺ ശൃംഖലയിലെ അനലോഗ് തരംഗവുമായി കലർത്തി മറ്റൊരിടത്തേക്ക് അയക്കുകയും അവിടെയുള്ള മറ്റൊരു മോഡം ഈ അനലോഗ് തരംഗത്തിൽ നിന്നും ഡിജിറ്റൽ വിവരങ്ങളെ വേർതിരിച്ച് കമ്പ്യൂട്ടറിനു നൽകുന്നു.

മോഡുലേഷൻ ഡീമോഡുലേഷൻ എന്നീ വാക്കുകളീൽ നിന്നാണ് മോഡം എന്നവാക്ക് ഉണ്ടായത്.ഒരു മോഡുലേറ്ററിന്റെ ധർമ്മം ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളാക്കി മാറ്റുക എന്നതാണ്.ഇത് പ്രാവർത്തികമാക്കുന്നത് എ.എസ്.കെ,എഫ്.എസ്.കെ,പി.എസ്.കെ,അഥവാ ക്യു.എ.എം എന്നീ സംവിധാനങ്ങലിലൂടേയാണ്.ഡിമോഡുലേറ്ററ് അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നു.പേഴ്സണൽ കമ്പ്യൂട്ടറുകളുമായി ആന്തരികമായോ ബാഹ്യമായോ ബന്ധിപ്പിച്ചിട്ടുള്ള മോഡമാണ് സിഗ്നലുകളെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നത്.ഈ സിഗ്നലുകൾ വഹിക്കുന്നത് പൊതുവായ വിവരശേഖരണത്തിന് (public access)സാദ്ധ്യമായ ഫോൺ ലൈനുകളിലൂടെയായിരിക്കും.

ടെലിഫോൺ ശൃംഖലയ്ക്കു പുറമേ കേബിൾ ശൃംഖലകളിലൂടെയുള്ള വിവരവിനിമയത്തിനും മോഡം ഉപയോഗപ്പെടുത്തുന്നുണ്ട്.

സം‌പ്രേഷണനിരക്ക്

[തിരുത്തുക]

മോഡങ്ങളെ താണവേഗതയുള്ളവ,ഉയർന്ന വേഗതയുള്ളവ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്.ഒരു സെക്കന്റിൽ എത്ര ബിറ്റുകൾ അയക്കാനോ സ്വീകരിക്കാനോ ഉള്ള കഴിവിനേയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.സാധാരണയായി ഉപയോഗത്തിലുള്ള മോഡങ്ങളെ അറിയുന്നതിനുമുൻപ് ചില പദങ്ങൾ ആദ്യം പരിചയപ്പെടേണ്ടതുണ്ട്.

ബാൻഡ് വിഡ്ത്

[തിരുത്തുക]

ഏതൊരു മാദ്ധ്യമത്തിലൂടേയാണോ സം‌പ്രേഷണം നടത്തുന്നത് ഏതുതരത്തിലുള്ള കോഡ്‌ഭാഷാസം‌വിധാനമാണ് (encoding) ഉപയോഗിച്ചിരിക്കുന്നതെന്നും മാദ്ധ്യമത്തിന്റെ ബാൻഡ്‌വിഡ്ത് എത്രയെന്നും അറിഞ്ഞിരിക്കണം.ഓരോ ലൈനിനും സം‌പ്രേഷണം ചെയ്യാൻ സാധിക്കുന്ന ആവർത്തിക്ക് ഒരു രംഗം അഥവാ ഒരു പരിധിയുണ്ട്(range). ആവൃത്തി വളരെ ചെറുതാണെങ്കിൽ ലൈനിന്റെ ധാരിതയെ(capacitance) തരണം ചെയ്യാൻ സാധിക്കില്ല.ആവൃത്തി വളരെ വലുതാണെങ്കിൽ ലൈനിന്റെ പ്രേരകത്വത്തെ(inductance) തടസപ്പെടുത്തും.ഓരോ ലൈനിനും സം‌പ്രേഷണം ചെയ്യാവുന്ന ആവർത്തിക്ക് ഉയർന്ന പരിധിയും താഴ്ന്ന പരിധിയുമുണ്ട്.ഓരോ ലൈനിനുമുള്ള ഈ രംഗത്തേയാണ് ബാൻഡ്വിഡ്‌ത് എന്ന് പറയുന്നത്.

ഒരു ടെലിഫോൺ ലൈനിനു സാധാരണയായി 3000ഹെർട്സ് ബാൻഡ്‌വിഡ്‌ത് ആണ് ഉള്ളത്.

മോഡം സ്പീഡ്

[തിരുത്തുക]

അനലോഗിനെ ഡിജിറ്റൽ ആക്കി മാറ്റുന്ന പ്രവർത്തനങ്ങൾ പ്രധാനമായും 4 രീതിയിലാണ് നടക്കുന്നത്.എ.എസ്.കെ,എഫ്.എസ്.കെ,പി.എസ്.കെ,ക്യു.എ.എം എന്നിങ്ങനെ.ഈ ഓരോ പരിവർത്തനത്തേയും ആധാരമാക്കിയാണ് മോഡം സ്പീഡ് കണക്കാക്കുന്നത്.

മോഡം സ്റ്റാൻഡേർഡുകൾ

[തിരുത്തുക]
  • ബെൽ മോഡം

1970കളിൽ ബെൽ ടെലിഫോൺ കമ്പനി പുറത്തിറക്കിയ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള മോഡമാണ് ബെൽ മോഡം.പ്രധാനമായും ആറ് ശ്രേണികളാണ് ഇതിനുള്ളത്.103/113 ശ്രേണി, 202ശ്രേണി,212ശ്രേണി,201ശ്രേണി,208ശ്രേണി,209ശ്രേണി എന്നിങ്ങനെ.

  • ഐ.റ്റി.യു-റ്റി മോഡം സ്റ്റാൻഡേർഡ്
  • ഇന്റലിജന്റ് മോഡം

വിവിധ തരം മോഡങ്ങൾ

[തിരുത്തുക]

കേബിൾ മോഡം സ്പ്ലിറ്റർ എന്ന സം‌വിധാനം ഉപയോഗിക്കുന്നു.ഡൗൺലോഡിങ് നിരക്ക് 3-10Mbpsനും അപ്ലോഡിങ് നിരക്ക് 500Kbpsനും 1Mbpsനും ഇടക്കാണ്.

അവലംബം

[തിരുത്തുക]

B.Forouzan,Introduction to Data Communication and Networking,Tata McGraw Hill

"https://ml.wikipedia.org/w/index.php?title=മോഡം&oldid=3756340" എന്ന താളിൽനിന്ന് ശേഖരിച്ചത്