Jump to content

മോഡൽ റസിഡൻഷ്യൽ സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടിക വിഭാഗം കുട്ടികളുടെ സർവതോമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോ‍‍ഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 35 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെ‍ഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു.

"https://ml.wikipedia.org/w/index.php?title=മോഡൽ_റസിഡൻഷ്യൽ_സ്കൂൾ&oldid=3404958" എന്ന താളിൽനിന്ന് ശേഖരിച്ചത്