Jump to content

മോണിക മാലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോണിക മാലിക്
ജനനം (1993-11-05) 5 നവംബർ 1993  (31 വയസ്സ്)
ദേശീയതIndia
തൊഴിൽtrack and field athlete, Field Hockey Player
തൊഴിലുടമIndian Railways
ഉയരം5' 3" (160 cm)

ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീം അംഗമാണ് മോണിക മാലിക്.

ജീവിത രേഖ

[തിരുത്തുക]

1993 നവംബർ അഞ്ചിന് ഹരിയാനയിലെ സോനിപത് ജില്ലയിലെ ഗുംരി ഗ്രാമത്തിൽ ജനിച്ചു. ചണ്ഡിഗഡ് പോലീസിലെ ഹെഡ് കോൺസ്റ്റബിൾ തക്ദീർ സിങ് മാലികിന്റെ മകളാണ്. ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ ജീവനക്കാരിയാണ്.

ചണ്ഡിഗഡ് ഹോക്കി അക്കാദമിയിലും ചണ്ഡിഗഡ് സെക്ടർ 18ലെ സായി പരിശീലന കേന്ദ്രത്തിലും പരിശീലനം നേടി.

നേട്ടങ്ങൾ

[തിരുത്തുക]

2014ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു.[1] ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ജപ്പാനെ തോൽപ്പിച്ച് വെങ്കല മെഡൽ നേടിയ ടീമിൽ അംഗം. ഖത്തറിലെ ദോഹയിൽ 2006ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചു. 2005ൽ സ്‌കൂൾ പഠനകാലത്ത് ഹോക്കി കളി ആരംഭിച്ചു. 2009ൽ ചണ്ഡിഗഡിൽ നടന്ന നാഷണൽ സ്‌കൂൾ ചാംപ്യൻ ഷിപ്പിൽ പങ്കെടുത്തു. 2010ൽ സോനിപത്തിൽ നടന്ന ജൂനിയർ നാഷണൽ ഹോക്കിയിൽ ചണ്ഡിഗഡ് സ്‌കൂളിന് വേണ്ടി കളിച്ചു വെങ്കലം നേടികൊടുത്തതിൽ മുഖ്യ പങ്ക് വഹിച്ചു. 2012ൽ ദേശീയ ജൂനിയർ മൽസരത്തിൽ ചണ്ഡിഗഡിന് വേണ്ടി കളിച്ചു. മൽസരത്തിൽ വെള്ളി മെഡൽ ലഭിച്ചു. [2] ജർമ്മനിയിൽ നടന്ന ജൂനിയർ വേൾഡ് കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Monika Malik | Field Hockey | Athlete Preview | SPORTTU Asian Games". Asiangames.sporttu.com. Archived from the original on 2016-08-23. Retrieved 2016-08-17.
  2. http://indianexpress.com/article/cities/chandigarh/when-bronze-of-womens-hockey-team-shone-the-brightest-here/
"https://ml.wikipedia.org/w/index.php?title=മോണിക_മാലിക്&oldid=4100709" എന്ന താളിൽനിന്ന് ശേഖരിച്ചത്