മോണ്ടെ പാസ്കോൾ ദേശീയോദ്യാനം
മോണ്ടെ പാസ്കോൾ ദേശീയോദ്യാനം | |
---|---|
Parque Nacional e Histórico do Monte Pascoal | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() View of Monte Pascoal National Park | |
Nearest city | Porto Seguro, Bahia |
Coordinates | 16°52′37″S 39°15′11″W / 16.877°S 39.253°W |
Area | 22,332 ഹെക്ടർ (55,180 ഏക്കർ) |
Designation | National park |
Created | 29 November 1961 |
Administrator | ICMBio |
മോണ്ടെ പാസ്കോൾ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional e Histórico do Monte Pascoal) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്ഥാനം
[തിരുത്തുക]ദേശീയ-ചരിത്ര പ്രാധാന്യമുള്ള ഈ ദേശീയോദ്യാനം, അറ്റ്ലാന്റിക് ഫോറസ്റ്റ് ബയോമിലാണ് സ്ഥിതിചെയ്യുന്നത്.
ഇത് 22,332 ഹെക്ടർ (55,180 ഏക്കർ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. ഇതിൽ 8,627 ഹെക്ടർ (21,320 ഏക്കർ) ബറാ വെൽഹാ തദ്ദേശീയ ഭൂഭാഗങ്ങളിലേയ്ക്കു കവിഞ്ഞുകിടക്കുന്നു. 1961 നവംബർ 29 ലെ സർക്കാര‍്‍ ഉത്തരവ് 242 പ്രകാരവും 2000 ഏപ്രിൽ 20 ലെ 3.421 എന്ന പരിഷ്കരിച്ച ഉത്തരവു പ്രകാരവും രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്, ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷൻ ആണ്.[1] 200 ൽ രൂപീകരിക്കപ്പെട്ട സെൻട്രൽ അറ്റ്ലാൻറിക് ഫോറസ്റ്റ് എക്കോളജിക്കൽ കോറിഡോറിൻറെ ഭാഗമാണ് ഈ ദേശീയോദ്യാനം.[2] ബാഹിയ സംസ്ഥാനത്തെ പോർട്ടോ സെഗുറോ, പ്രോഡോ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[3]