Jump to content

മോണ്ട്ഗോമറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുഗതാഗത സംവിധാനങ്ങളിലെ വർണ്ണവിവേചനത്തിനെതിരെ അമേരിക്കയിലെ മോണ്ടുഗോമറി എന്ന സ്‌ഥലത്തു 1955 ഡിസംബർ 5 തിങ്കളാഴ്ച ആരംഭിച്ച ബഹിഷ്കരണ സമരമാണ് മോണ്ട്ഗോമറി ബസ് സമരം. അമേരിക്കയിലെ ബസുകളിൽ അക്കാലത്ത് വെളുത്തവർ മുൻ സീറ്റുകളിലും ,കറുത്തവർ പിൻസീറ്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത് .മുൻനിരയിലെ സീറ്റുകൾ തികയാതെ വന്നാൽ വെളുത്തവർക്കായി പിന്നിലെ സീറ്റിലുള്ളവർ മാറി കൊടുക്കേണ്ടിയിരുന്നു . വര്ണവിവേചനത്തിനെതിരെ പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിരുന്ന ആ കാലത്ത് .1955 ഡിസംബർ 1 നു റോസ പാർക്സ് എന്ന ആക്ടിവിസ്റ്റ് ബസിലെ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ വിസമ്മതിക്കുകയും ,അതിനെ തുടർന്ന് അറസ്റ്റിലാവുകയും ഉണ്ടായി.ഇതിനെത്തുർന്ന് മാർട്ടിൻ ലൂഥർ കിംഗ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ജനം ബസുകൾ ബഹിഷ്കരിക്കുകയും ,കാൽനടയായും മറ്റും സഞ്ചരിക്കുകയും ഉണ്ടായി. 381 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ ഈ സമരത്തെ തുടർന്ന് പൊതുഗതാഗത സംവിധാനങ്ങളിലെ വർണവിവേചനം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=മോണ്ട്ഗോമറി&oldid=3339360" എന്ന താളിൽനിന്ന് ശേഖരിച്ചത്