മോന ചന്ദ്രാവതി ഗുപ്ത
Mona Chandravati Gupta | |
---|---|
ജനനം | 20 October 1896 Yangon, Myanmar |
മരണം | 30 December 1984 India |
തൊഴിൽ | Social worker, educationist |
അറിയപ്പെടുന്നത് | Social service |
പുരസ്കാരങ്ങൾ | Padma Shri Kaisar-i-Hind Medal |
മ്യാൻമറിയിൽ ജനിച്ച ഇന്ത്യൻ സ്വദേശിയായ സാമൂഹ്യ പ്രവർത്തകയും വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്നു മോന ചന്ദ്രാവതി ഗുപ്ത (1896 - 1984). നാരി സേവാ സമിതി എന്ന സ്ത്രീകൾക്കായുള്ള സന്നദ്ധ സംഘടന രൂപീകരിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]മ്യാൻമർ തലസ്ഥാനമായ റംഗൂണിൽ 20 ഒക്ടോബർ 1896 ന് ജനിച്ചു. കൊൽക്കത്തയിലെ ഡയീഷ്യൻ കോളേജിൽ നിന്ന് ബിരുദം നേടി.[2] ലക്നോവിലെ സർക്കാർ വിമൻസ് കോളേജിലെ പ്രിൻസിപ്പലായും സ്ത്രീ വിദ്യാഭ്യാസത്തിനുള്ള സർകലാശാലാ പരിശോധന കമ്മിറ്റിയിലെ അംഗമായിരുന്നു.
1930 ൽ സ്ത്രീ ഉന്നമനത്തിനായി സേനാന പാർക്ക് ലീഗ്, വിമൻസ് സോഷ്യൽ സർവീസ് ലീഗ്, വിമൻസ് അക്കാദമി എന്നീ സംഘടനകളാരംഭിച്ചു.[3] വിമൻസ് അക്കാദമി, സ്വാതന്ത്ര്യാനന്തരം വിമൻസ് സോഷ്യൽ സർവീസ് ലീഗുമായി ചേർന്ന് നാരി സേവാ സമിതിയായി. നാരി സേവാ സമിതിയുടെ കീഴിൽ ഇപ്പോൾ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ത്രീകൾക്കായുള്ള രണ്ട് തൊഴിൽ കേന്ദ്രങ്ങളും മൂന്ന് സ്ത്രീ ക്ഷേമ കേന്ദ്രങ്ങളും ഒരു സാംസ്കാരിക കേന്ദ്രവും ആരോഗ്യ പരിപാലന കേന്ദ്രവും പ്രവർത്തിക്കുന്നു.
ഉത്തർപ്രദേശ് ലെജ്സ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. കൈസർ -ഇ-ഹിന്ദ് പുരസ്കാരം ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്(1939) 1965 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ "Nari Sewa Samiti". Nari Sewa Samiti. 2015. Archived from the original on 2016-03-05. Retrieved May 7, 2015.
- ↑ "Yasni". Yasni. 2015. Archived from the original on 2017-03-29. Retrieved May 7, 2015.
- ↑ "NSN". NSN. 2015. Archived from the original on 2017-03-01. Retrieved May 7, 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.